Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : District News

Palakkad

കി​ഴ​ക്ക​ഞ്ചേ​രിയിൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​ം

വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പ​തി​മു​ന്നു വ​യ​സു​കാ​ര​ന് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ച കോ​ട്ടേ​കു​ളം കൊ​ട്ട​ടി ഉ​ൾ​പ്പെ​ടെ പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലും ഒ​രാ​ഴ്ച​നീ​ളു​ന്ന പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി.

ആ​രോ​ഗ്യ​വ​കു​പ്പ്, അ​താ​ത് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​റി​യ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞാ​ണ് ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.

ക്ലോ​റി​നേ​ഷ​ൻ, കൊ​തു​കു​ന​ശീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ, ഹോ​ട്ട​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലെ പ​രി​ശോ​ധ​ന എ​ന്നി​വ ന​ട​ക്കു​ന്നു​ണ്ടെ​ന്നു കി​ഴ​ക്ക​ഞ്ചേ​രി ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജെ. ​ഷാ​ജി പ​റ​ഞ്ഞു. പ​നി, വ​യ​റി​ള​ക്കം, ഛർ​ദി തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ വി​ദ​ഗ്ധ​ചി​കി​ത്സ തേ​ട​ണ​മെ​ന്നു വീ​ടു​ക​ളി​ലെ​ത്തി നി​ർ​ദേ​ശം ന​ൽ​കു​ന്നു​ണ്ട്.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ച പ​തി​മൂ​ന്നു​കാ​ര​ന്‍റെ വീ​ട്ടി​ൽ​നി​ന്നും സ്കൂ​ളി​ലെ കു​ടി​വെ​ള്ള​ത്തി​ൽ നി​ന്നും ശേ​ഖ​രി​ച്ച വെ​ള്ള​ത്തി​ന്‍റെ സാ​മ്പി​ളു​ക​ൾ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ലാ​ബി​ലാ​ണ് പ​രി​ശോ​ധ​ന​യ്ക്കു ന​ൽ​കി​യി​ട്ടു​ള്ള​ത്.
അ​ഞ്ചു​ദി​വ​സ​ത്തി​നു​ള്ളി​ൽ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കും.

അ​തി​നു​ശേ​ഷം പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പ​റ​ഞ്ഞു. കു​ട്ടി​യു​ടെ വീ​ട്ടി​ൽ മ​റ്റാ​ർ​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ല. നാ​ട്ടി​ൻ​പു​റ​വും മ​ല​യോ​ര മേ​ഖ​ല​യു​മാ​യ പ്ര​ദേ​ശ​ങ്ങ​ളാ​യ​തി​നാ​ൽ വ​ലി​യ മ​ലി​നീ​ക​ര​ണ പ്ര​ശ്ന​ങ്ങ​ളോ മ​ലി​ന​ജ​ല​മോ എ​വി​ടെ​യു​മി​ല്ല.
ഇ​തി​നാ​ൽ രോ​ഗ​വ്യാ​പ​ന​മു​ണ്ടാ​കി​ല്ലെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​നു​ള്ള​ത്.

District News

പോ​​ലീ​​സ് കൈ​​കാ​​ണി​​ച്ചി​​ട്ടു നി​​ർ​​ത്താ​​തെ പോ​​യ കാ​​ർ അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ടു

ഈ​​രാ​​റ്റു​​പേ​​ട്ട: പോ​​ലീ​​സ് കൈ​​കാ​​ണി​​ച്ചി​​ട്ടു നി​​ർ​​ത്താ​​തെ പോ​​യ കാ​​റി​​ടി​​ച്ച് അ​​പ​​ക​​ടം. അ​​പ​​ക​​ട​​ത്തെ ചോ​​ദ്യം ചെ​​യ്ത നാ​​ട്ടു​​കാ​​ർ​​ക്ക് നേ​​രേ ക​​ത്തി​​വീ​​ശി കാ​​ർ യാ​​ത്രി​​ക​​നാ​​യ യു​​വാ​​വ്.

ഇ​​ന്ന​​ലെ ഒ​​രു മ​​ണി​​യോ​​ടെ ചേ​​ന്നാ​​ട് ക​​വ​​ല​​യി​​ലാ​​ണ് സം​​ഭ​​വം. തി​​രു​​വ​​ല്ല പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ പ​​രി​​ധി​​യി​​ലെ മോ​​ഷ​​ണ​​ക്കേ​​സി​​ൽ പ്ര​​തി​​യാ​​യ സ്റ്റാ​​ൻ വ​​ർ​​ഗീ​​സാ​​ണ് (30) ക​​ത്തി​​വീ​​ശി​​യ​​ത്. സ്റ്റാ​​നി​​ന്‍റെ കൂ​​ടെ ബ​​ന്ധു​​വാ​​യ മാ​​യ (26) എ​​ന്ന യു​​വ​​തി​​യു​​മു​​ണ്ടാ​​യി​​രു​​ന്നു. ഇ​​രു​​വ​​രെ​​യും പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു.

ഇ​​വ​​ർ ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ലെ​​ത്തു​​മെ​​ന്ന സൂ​​ച​​ന ഈ​​രാ​​റ്റു​​പേ​​ട്ട പോ​​ലീ​​സി​​ന് ല​​ഭി​​ച്ചി​​രു​​ന്നു. പോ​​ലീ​​സ് കാ​​ത്തു​​നി​​ന്ന് ഇ​​വ​​രെ​​ത്തി​​യ കാ​​റി​​ന് കൈ ​​കാ​​ണി​​ച്ചെ​​ങ്കി​​ലും നി​​ർ​​ത്താ​​തെ പോ​​വു​​ക​​യാ​​യി​​രു​​ന്നു. പ​​രി​​ശോ​​ധ​​ന​​യി​​ൽ ഇ​​വ​​രു​​ടെ കാ​​റി​​ൽ​​നി​​ന്ന് 2.16 ഗ്രാം ​​ക​​ഞ്ചാ​​വും പോ​​ലീ​​സ് ക​​ണ്ടെ​​ടു​​ത്തു. ക​​ഞ്ചാ​​വ് കൈ​​വ​​ശം വ​​ച്ച​​തി​​ന് മാ​​യ​​യ്ക്കെ​​തി​​രേ കേ​​സെ​​ടു​​ത്തു ജാ​​മ്യ​​ത്തി​​ൽ വി​​ട്ടു.

അ​​ശ്ര​​ദ്ധ​​മാ​​യി വാ​​ഹ​​ന​​മോ​​ടി​​ച്ച് അ​​പ​​ക​​ടം ഉ​​ണ്ടാ​​ക്കി​​യ​​തി​​നു‌ സ്റ്റാ​​നെ​​തി​​രേ​​യും കേ​​സെ​​ടു​​ത്തു. സ്റ്റാ​​നെ തി​​രു​​വ​​ല്ല പോ​​ലീ​​സെ​​ത്തി കൊ​​ണ്ടു​​പോ​​യി. എ​​സ്എ​​ച്ച്ഒ ബി.​​എ​​സ്. ശ്രീ​​ജി​​ത്ത്, എ​​സ്ഐ​​മാ​​രാ​​യ വി.​​എ​​സ്. അ​​രു​​ൺ, മ​​നോ​​ജ്, എ​​സ് സി​​പി​​ഒ മാ​​ർ​​ട്ടി​​ൻ, സി​​പി​​ഒ​​മാ​​രാ​​യ ശ്രീ​​കേ​​ഷ്, സു​​ധീ​​ഷ് എ​​ന്നി​​വ​​ർ ചേ​​ർ​​ന്നാ​​ണ് ഇ​​വ​​രെ പി​​ടി​​കൂ​​ടി​​യ​​ത്.

District News

ഗ​വി​യി​ലെ കൊ​ല​പാ​ത​കം: യുവതിയുടെ ഫോ​ണും ആ​ഭ​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു​

മൂ​ഴി​യാ​ർ: ഗ​വി​യെ ന​ടു​ക്കി​യ കൊ​ല​ക്കേ​സ് പ്ര​തി​യു​മാ​യി ഗ​വി - മീ​നാ​ർ, വ​ണ്ടി​പ്പെ​രി​യാ​ർ സ്ഥ​ല​ങ്ങ​ളി​ൽ പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ക​ഴി​ഞ്ഞ 18നാ​ണ് ഗ​വി മീ​നാ​ർ ഭാ​ഗ​ത്തെ അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി​യെ കാ​ടി​നു​ള്ളി​ലെ നീ​ർ​ച്ചാ​ലി​ൽ മ​ര​ണ​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മു​ഴി​യാ​ർ നാ​ൽ​പ്പ​തേ​ക്ക​റി​ൽ വി​നോ​ദ് കു​മാ​റി​നെ (42) അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ച്ച​തോ​ടെ ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. തു​ട​ര​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​തി​യെ മൂ​ഴി​യാ​ർ പോ​ലീ​സ് അ​ഞ്ചു ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യാ​ണ് തെ​ളി​വെ​ടു​പ്പി​നെ​ത്തി​ച്ച​ത്.

കൊ​ല്ല​പ്പെ​ട്ട സ്ത്രീ​യു​ടെ ശ​രീ​ര​ത്തി​ലെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും മൊ​ബൈ​ൽ ഫോ​ണും ബാ​ഗ് കു​ട എ​ന്നി​വ​യും ന​ഷ്ട​പ്പെ​ട്ടി​ട്ടു​ള്ള​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞി​രു​ന്നു. ഇ​വ ക​ണ്ടെ​ത്തു​ന്ന​തി​നും തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നു​മാ​യാ​ണ് കൃ​ത്യം ന​ട​ന്ന സ്ഥ​ല​ത്തേ​ക്ക് മൂ​ഴി​യാ​ർ പോ​ലീ​സ് ഇ​യാ​ളെ എ​ത്തി​ച്ച​ത്.

District News

അ​​ഞ്ച് യു​​വാ​​ക്ക​​ള്‍​ക്കു​​കൂ​​ടി ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ

കുമരകം: അ​​യ്മ​​നം പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ പ​​ടി​​ഞ്ഞാ​​റു​​ഭാ​​ഗ​​ത്തു​​ള്ള തൊ​​ള്ളാ​​യി​​രം ഷാ​​പ്പി​​ല്‍​നി​​ന്ന് ഭ​​ക്ഷ​​ണം ക​​ഴി​​ച്ച കൂ​​ടു​​ത​​ല്‍ യു​​വാ​​ക്ക​​ള്‍​ക്ക് ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യേ​​റ്റു. മ​​ണ​​ര്‍​കാ​​ട്, ആ​​ര്‍​പ്പൂ​​ക്ക​​ര, വ​​ട​​വാ​​തൂ​​ര്‍ സ്വ​​ദേ​​ശി​​ക​​ളാ​​യ അ​​ഞ്ച് യു​​വാ​​ക്ക​​ള്‍​ക്കാ​​ണ് ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യേ​​റ്റ​​തെ​​ന്നു കു​​ടും​​ബാം​​ഗ​​ങ്ങ​​ള്‍ അ​​റി​​യി​​ച്ചു. ഇ​​വ​​രി​​ല്‍ മ​​ണ​​ര്‍​കാ​​ട് പാ​​ല​​യ്ക്കാ​​ട്ട് ജി​​ന്‍​സ് (35), സ​​ഹോ​​ദ​​ര​​ന്‍ ജി​​തി​​ന്‍ (31), ആ​​ര്‍​പ്പൂ​​ക്ക​​ര പാ​​വ​​ന​​മാ​​ലി അ​​ഖി​​ല്‍ (30) എ​​ന്നി​​വ​​ര്‍ ഇ​​പ്പോ​​ഴും ആ​​ശു​​പ​​ത്രി​​യി​​ല്‍ ചി​​കി​​ത്സ​​യി​​ല്‍ തു​​ട​​രു​​ക​​യാ​​ണ്.

സം​​ഘ​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന വ​​ട​​വാ​​തൂ​​ര്‍ സ്വ​​ദേ​​ശി​​ക​​ളാ​​യ മൂ​​ന്നു പേ​​രി​​ല്‍ ര​​ണ്ട് പേ​​ര്‍​ക്കാ​​ണ് ഭ​​ക്ഷ്യ വി​​ഷ​​ബാ​​ധ. ഇ​​വ​​ര്‍ ര​​ണ്ടു പേ​​രും വി​​വി​​ധ ആ​​ശു​​പ​​ത്രി​​ക​​ളി​​ല്‍ ചി​​കി​​ത്സ തേ​​ടി​​യി​​രു​​ന്നു. ഷാ​​പ്പി​​ലെ ഭ​​ക്ഷ​​ണം ക​​ഴി​​ക്കാ​​തി​​രു​​ന്ന യു​​വാ​​വി​​ന് രോ​​ഗ​​ബാ​​ധ​​യു​​ണ്ടാ​​യി​​ല്ല.

ജി​​ന്‍​സും ജി​​തി​​നും മ​​ണ​​ര്‍​കാ​​ട് സെ​​ന്‍റ് മേ​​രീ​​സ് ആ​​ശു​​പ​​ത്രി​​യി​​ലും അ​​ഖി​​ല്‍ അയ്മനം ഗ്രേ​​യ്‌​​സ് ആ​​ശു​​പ​​ത്രി​​യി​​ലു​​മാ​​ണു ചി​​കി​​ത്സ​​യി​​ല്‍ ക​​ഴി​​യു​​ന്ന​​ത്.

ഷാ​പ്പി​ലെ ഭ​ക്ഷ​ണം ക​ഴി​ച്ച യു​വാ​വി​ന്‍റെ മ​ര​ണം
അ​ന്വേ​ഷ​ണം ത്വ​രി​ത ഗ​തി​യി​ൽ

ഗാ​ന്ധി​ന​ഗ​ർ: പ​രി​പ്പ് തൊ​ള്ളാ​യി​രം ഷാ​പ്പി​ലെ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ​ത്തു​ട​ർ​ന്ന് യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ന്‍റെ പൂ​ർ​ണ രൂ​പം ല​ഭി​ക്കാ​നി​രി​ക്കെ അ​ന്വേ​ഷ​ണം ത്വ​രി​ത ഗ​തി​യി​ൽ. കു​മ​ര​കം സ്വ​ദേ​ശി ജ്യോ​തി​ഷ് ( 41) ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച​ത്.

അ​ണു​ബാ​ധ​യാ​ണ് മ​ര​ണ കാ​ര​ണ​മെ​ന്നാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ന്ന കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​തി​യി​ലെ ഡോ​ക്ട​ർ​മാ​ർ പോ​ലീ​സി​ന് ന​ൽ​കി​ട്ടു​ള്ള പ്രാ​ഥ​മി​ക വി​വ​രം. ഇ​ത് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്നു​ണ്ടാ​യ അ​ണു​ബാ​ധ​യാ​കാം എ​ന്നാ​ണ് നി​ഗ​മ​നം. ജ്യോ​തി​ഷി​ന്‍റെ ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളു​ടെ സാം​പി​ൾ പോ​ലീ​സ് പ​തോ​ള​ജി ലാ​ബി​ൽ അ​യ​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തും.

ഭ​ക്ഷ്യ വ​കു​പ്പ് ശേ​ഖ​രി​ച്ച സാം​പി​ളു​ക​ൾ അ​വ​ർ പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളെ​ടു​ക്കും. അ​തേ​സ​മ​യം ഷാ​പ്പ് ലൈ​സ​ൻ​സി, മാ​നേ​ജ​ർ , കു​ക്ക് എ​ന്നി​വ​ർ​ക്കെ​തി​രേ കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

എ​ന്നാ​ൽ ക​ള്ളു ഷാ​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ഭ​ക്ഷ്യ വ​കു​പ്പി​ന്‍റെ​യും ലൈ​സ​ൻ​സ് ഈ ​ഷാ​പ്പി​നി​ല്ലെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഷാ​പ്പി​ന്‍റെ ലൈ​സ​ൻ​സി​യും മാ​നേ​ജ​രും കു​ക്കും ഒ​ളി​വി​ലാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ജ്യോ​തി​ഷും സു​ഹൃ​ത്തു​ക്ക​ളും പ​രി​പ്പ് തൊ​ള്ളാ​യി​രം ഷാ​പ്പി​ലെ​ത്തി ഭ​ക്ഷ​ണം ക​ഴി​ച്ച​ത്. തു​ട​ർ​ന്ന് ഇ​വ​ർ​ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ ബാ​ധി​ച്ച് കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ വ​ച്ചാ​ണ് ജ്യോ​തി​ഷ് മ​രി​ച്ച​ത്.

District News

പൊൻകുന്നത്ത് ലോട്ടറി മോഷണം; 300 ടി​​ക്ക​​റ്റു​​ക​​ൾ നഷ്ടപ്പെട്ടു

പൊ​​ൻ​​കു​​ന്നം: പൊ​​ൻ​​കു​​ന്നം സ്വ​​കാ​​ര്യ ബ​​സ് സ്റ്റാ​​ൻ​​ഡി​​ലെ ശ്രീ ​​ഗ​​ണേ​​ശാ ല​​ക്കി​​സെ​​ന്‍റ​​റി​​ന്‍റെ കൗ​​ണ്ട​​റി​​ൽ നി​​ന്ന് 300 ടി​​ക്ക​​റ്റി​​ന്‍റെ കെ​​ട്ട് കൈ​​ക്ക​​ലാ​​ക്കി മോ​​ഷ്ടാ​​വ് ര​​ക്ഷ​​പ്പെ​​ട്ടു. ഇ​​ന്ന​​ലെ രാ​​വി​​ലെ 10.30ാടെ​​യാ​​ണ് സം​​ഭ​​വം. 15,000 രൂ​​പ​​യു​​ടെ ടി​​ക്ക​​റ്റു​​ക​​ളാ​​ണ് ന​​ഷ്ട​​പ്പെ​​ട്ട​​ത്. പൊ​​ൻ​​കു​​ന്നം പോ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു.

25ന് ​​ന​​റു​​ക്കെ​​ടു​​ക്കു​​ന്ന 0629 കാ​​രു​​ണ്യാ പ്ല​​സ് ടി​​ക്ക​​റ്റു​​ക​​ളാ​​ണ് ന​​ഷ്ട​​പ്പെ​​ട്ട​​ത്. ഇ​​തി​​ൽ 205525 മു​​ത​​ൽ 205549 വ​​രെ ന​​മ്പ​​രി​​ലു​​ള്ള എ​​ല്ലാ സീ​​രീ​​സി​​ലു​​മു​​ള്ള ടി​​ക്ക​​റ്റു​​ക​​ളു​​ണ്ട്. കൗ​​ണ്ട​​റി​​ൽ നി​​ര​​ത്തു​​ന്ന​​തി​​നാ​​യി ലോ​​ട്ട​​റി​​ത്ത​​ട്ടി​​ന്‍റെ അ​​ടി​​യി​​ൽ വ​​ച്ചി​​രു​​ന്ന കെ​​ട്ടാ​​ണി​​ത്. മാ​​സ്‌​​ക് ധ​​രി​​ച്ചെ​​ത്തി​​യ ആ​​ൾ കു​​റ​​ച്ചു​​നേ​​രം കൗ​​ണ്ട​​റി​​ൽ നി​​ര​​ത്തി​​യ ടി​​ക്ക​​റ്റു​​ക​​ളും ഫ​​ല​​ങ്ങ​​ളും നോ​​ക്കി​​നി​​ന്നു.

ക​​ട​​യു​​ട​​മ റെ​​ജി​​കു​​മാ​​റും ജീ​​വ​​ന​​ക്കാ​​രി​​യും മ​​റ്റു​​ള്ള​​വ​​ർ​​ക്ക് ടി​​ക്ക​​റ്റ് കൊ​​ടു​​ക്കു​​ന്ന തി​​ര​​ക്കി​​നി​​ട​​യി​​ൽ ഇ​​യാ​​ൾ ഇ​​വ കൈ​​യി​​ട്ട് എ​​ടു​​ത്തു​​കൊ​​ണ്ടു പോ​​വു​​ക​​യാ​​യി​​രു​​ന്നു. കെ​​ട്ട് കാ​​ണാ​​തെ വ​​ന്ന​​തോ​​ടെ സി​​സി​​ടി​​വി കാ​​മ​​റ നോ​​ക്കി​​യ​​പ്പോ​​ഴാ​​ണ് മോ​​ഷ​​ണ​​വി​​വ​​രം അ​​റി​​യു​​ന്ന​​ത്.

District News

ശ​ബ്ദ ഹി​യ​റിം​ഗി​ല്‍ കേ​ള്‍​വി പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു

ച​ങ്ങ​നാ​ശേ​രി: കേ​ള്‍​വി​ക്കു​റ​വ് അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക് പ​രി​ഹാ​ര​മാ​യി ശ​ബ്ദ ഹി​യ​റിം​ഗ് എ​യ്ഡ് സെ​ന്‍റ​റി​ന്‍റെ വി​വി​ധ ക്ലി​നി​ക്കു​ക​ളി​ല്‍ ആ​രം​ഭി​ച്ച കേ​ള്‍​വി പ​രി​ശോ​ധ​നാ ക്യാ​മ്പി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​നൂ​പ് ആ​ന്‍റ​ണി ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു.

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത പ്രൊ​ക്കു​റേ​റ്റ​ര്‍ ഫാ. ​ജ​യിം​സ് മാ​ളി​യേ​ക്ക​ല്‍ ച​ങ്ങ​നാ​ശേ​രി ബ്രാ​ഞ്ചി​ന്‍റെ വെ​ഞ്ച​രി​പ്പ് ക​ര്‍​മം നി​ര്‍​വ​ഹി​ച്ചു. തു​രു​ത്തി ഫൊ​റോ​ന​പ​ള്ളി വി​കാ​രി ഫാ.​ജേ​ക്ക​ബ് ചീ​രം​വേ​ലി​ല്‍, സ​ര്‍​ഗ​ക്ഷേ​ത്ര ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​ല​ക്‌​സ് പ്രാ​യി​ക്ക​ളം സി​എം​ഐ എ​ന്നി​വ​ർ സ​ഹ​കാ​ര്‍​മി​ക​രാ​യി.

ച​ട​ങ്ങി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ വി.​ജെ. ലാ​ലി, ട്രി​വാ​ന്‍​ഡ്രം സ്പി​ന്നിം​ഗ് മി​ല്‍ മു​ന്‍ ചെ​യ​ര്‍​മാ​ന്‍ സ​ണ്ണി തോ​മ​സ്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ടോ​മി​ച്ച​ന്‍ അ​യ്യ​രു​കു​ള​ങ്ങ​ര, വൈ​എം​സി​എ ച​ങ്ങ​നാ​ശേ​രി പ്ര​സി​ഡ​ന്‍റ് മാ​ത്യു മു​ല്ല​ശേ​രി, ന​മീ​ബി​യ ട്രേ​ഡ് ക​മ്മീ​ഷ​ണ​ര്‍ ര​മേ​ഷ് കു​മാ​ര്‍, അ​ബ്‌​സൊ​ല്യൂ​ട്ട് ഐ​എ​എ​സ് അ​ക്കാ​ഡ​മി ചെ​യ​ര്‍​മാ​ന്‍ ഡോ. ​ജോ​ബി​ന്‍ എ​സ്. കൊ​ട്ടാ​രം, കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ച്ചി​ന്‍ സാ​ജ​ന്‍ ഫ്രാ​ന്‍​സി​സ്, റോ​ട്ട​റി ക്ല​ബ് കോ​ട്ട​യം സെ​ൻ​ട്ര​ല്‍ പ്ര​സി​ഡ​ന്‍റ് ഡോ. ​രാ​ജേ​ഷ് കു​മാ​ര്‍, ബി​ജെ​പി തി​രു​വ​ന​ന്ത​പു​രം സോ​ണ​ല്‍ പ്ര​സി​ഡ​ന്‍റ് വി​നോ​ദ് തി​രു​മൂ​ല​പു​രം, ബി​ജെ​പി ന്യൂ​ന​പ​ക്ഷ മോ​ര്‍​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ചാ​ത്ത​ങ്ക​രി, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി അ​ര്‍​ജു​ന്‍ ര​മേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ആ​ര്‍​സി​ഐ ര​ജി​സ്‌​റ്റേ​ർ​ഡ് ഓ​ഡി​യോ​ള​ജി​സ്റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന കേ​ള്‍​വി പ​രി​ശോ​ധ​നാ ക്യാ​മ്പി​ല്‍ കേ​ള്‍​വി​ക്കു​റ​വ് സം​ബ​ന്ധി​ച്ച് സം​ശ​യ നി​വാ​ര​ണ​വും ശ്ര​വ​ണ സ​ഹാ​യി​ക​ളു​ടെ ട്ര​യ​ലും ക്ലി​നി​ക്കു​ക​ളി​ല്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. കേ​ള്‍​വി​ക്കു​റ​വ് സം​ബ​ന്ധി​ച്ച് ബു​ദ്ധി​മു​ട്ടു​ന്ന​വ​ര്‍​ക്ക് ന​ല്ല​തു​പോ​ലെ കേ​ള്‍​ക്കാ​വു​ന്ന, ചെ​വി​ക്കു​ള​ളി​ല്‍ സു​ര​ക്ഷി​ത​മാ​യി ഇ​രി​ക്കു​ന്ന, റീ​ചാ​ര്‍​ജ് ചെ​യ്യു​ന്ന, ല​ളി​ത​മാ​യ ടെ​ക്‌​നി​ക്കു​ള്ള ഗു​ണ​മേ​ന്മ​യു​ള്ള ശ്ര​വ​ണ​സ​ഹാ​യി​ക​ള്‍ മി​ത​മാ​യ നി​ര​ക്കി​ല്‍ ഇ​പ്പോ​ള്‍ ശ​ബ്ദ​യി​ല്‍ നി​ന്ന് ല​ഭി​ക്കും.

പു​റ​ത്തു കാ​ണാ​ത്ത ഈ ​പു​തി​യ ശ്ര​വ​ണ സ​ഹാ​യി​ക​ളി​ല്‍ മൊ​ബൈ​ല്‍ ക​ണ​ക്ടി​വി​റ്റി​യു​ണ്ട്. പ​ഴ​യ ശ്ര​വ​ണ​സ​ഹാ​യി​ക​ള്‍ മാ​റ്റി പു​തി​യ​ത് വാ​ങ്ങു​വാ​ന്‍ എ​ക്‌​സ്‌​ചേ​ഞ്ച് ഓ​ഫ​റു​ണ്ട്. ബു​ക്കിം​ഗ് അ​നു​സ​രി​ച്ച് രോ​ഗാ​വ​സ്ഥ​യി​ലും പ്രാ​യ​മാ​യ​വ​ര്‍​ക്കും ഭ​വ​ന​ങ്ങ​ളി​ലെ​ത്തി ഓ​ഡി​യോ​ള​ജി​സ്റ്റു​ക​ള്‍ കേ​ള്‍​വി പ​രി​ശോ​ധി​ക്കു​ന്ന​താ​ണ്. ക്ലി​നി​ക്കു​ക​ള്‍: തി​രു​വ​ല്ല, അ​ടൂ​ര്‍, പ​ത്ത​നം​തി​ട്ട, കോ​ന്നി, ക​ഞ്ഞി​ക്കു​ഴി, മു​ടി​യൂ​ര്‍​ക്ക​ര, പാ​ലാ, ച​ങ്ങ​നാ​ശേ​രി, ക​റു​ക​ച്ചാ​ല്‍, ഏ​റ്റു​മാ​നൂ​ര്‍, പൊ​ന്‍​കു​ന്നം, ക​ടു​ത്തു​രു​ത്തി.

District News

പു​​ക​​യി​​ല-​​ല​​ഹ​​രിര​​ഹി​​ത വി​​ദ്യാ​​ഭ്യാ​​സ ജി​​ല്ല ആ​​കാ​​നൊ​​രു​​ങ്ങി പാ​​ലാ

പാ​​ലാ: ആ​​രോ​​ഗ്യ- വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പു​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ പാ​​ലാ വി​​ദ്യാ​​ഭ്യാ​​സ ജി​​ല്ല​​യി​​ലെ എ​​ല്ലാ വി​​ദ്യാ​​ല​​യ​​ങ്ങ​​ളും പു​​ക​​യി​​ല-​​ല​​ഹ​​രി ര​​ഹി​​ത​​മാ​​യി പ്ര​​ഖ്യാ​​പി​​ക്കാ​​ന്‍ പ്ര​​ഥ​​മാ​​ധ്യാ​​പ​​ക​​രു​​ടെ യോ​​ഗം തീ​​രു​​മാ​​നി​​ച്ചു. ആ​​രോ​​ഗ്യ​​വ​​കു​​പ്പ് ത​​യാ​​റാ​​ക്കി​​യ ഒ​​ന്‍​പ​​തു മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ജൂ​​ലൈ 31 ന് ​​മു​​ന്‍​പ് പ്ര​​ഖ്യാ​​പ​​നം ന​​ട​​ക്കും.

പു​​ക​​യി​​ല നി​​യ​​ന്ത്ര​​ണ നി​​യ​​മം അ​​നു​​ശാ​​സി​​ക്കു​​ന്ന ബോ​​ര്‍​ഡു​​ക​​ള്‍ സ്ഥാ​​പി​​ക്കു​​ക, പു​​ക​​യി​​ല-​​ല​​ഹ​​രി പ​​രി​​ശോ​​ധ​​നാ സ​​മി​​തി​​ക​​ള്‍ രൂ​​പീ​​ക​​രി​​ക്കു​​ക, പു​​ക​​യി​​ല-​​ല​​ഹ​​രി ര​​ഹി​​ത വി​​ദ്യാ​​ല​​യ ന​​യം പ്ര​​ഖ്യാ​​പി​​ക്കു​​ക, പു​​ക​​യി​​ല ര​​ഹി​​ത പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ സം​​ഘ​​ടി​​പ്പി​​ക്കു​​ക, വി​​ദ്യാ​​ല​​യ​​ങ്ങ​​ളു​​ടെ നൂ​​റു മീ​​റ്റ​​ര്‍ ചു​​റ്റ​​ള​​വി​​ല്‍ പു​​ക​​യി​​ല വി​​ല്‍​പ​​ന ഇ​​ല്ലെ​​ന്ന് ഉ​​റ​​പ്പു വ​​രു​​ത്തു​​ക എ​​ന്നി​​വ​​യാ​​ണ് പ്ര​​ധാ​​ന പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍. ജി​​ല്ലാ ക​​ള​​ക്ട​​റു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ കൂ​​ടി​​യ ജി​​ല്ലാ പു​​ക​​യി​​ല നി​​യ​​ന്ത്ര​​ണ സ​​മി​​തി​​യു​​ടെ തീ​​രു​​മാ​​ന​​പ്ര​​കാ​​രം ആ​​ണ് ആ​​രോ​​ഗ്യ​​വ​​കു​​പ്പ് പ്ര​​ഥ​​മാ​​ധ്യാ​​പ​​ക​​രു​​ടെ യോ​​ഗം സം​​ഘ​​ടി​​പ്പി​​ച്ച​​ത്.

മ​​റ്റു വി​​ദ്യാ​​ഭ്യാ​​സ ഉ​​പ​​ജി​​ല്ല​​ക​​ളി​​ലും സ​​മാ​​ന യോ​​ഗ​​ങ്ങ​​ള്‍ സം​​ഘ​​ടി​​പ്പി​​ക്കു​​മെ​​ന്നു ജി​​ല്ലാ മെ​​ഡി​​ക്ക​​ല്‍ ഓ​​ഫീ​​സ​​ര്‍ ഡോ. ​​എ​​ന്‍. പ്രി​​യ അ​​റി​​യി​​ച്ചു. ഡി​​ഇ​​ഒ സ​​ത്യ​​പാ​​ല​​ന്‍, ഡെ​​പ്യൂ​​ട്ടി ഡി​​എം​​ഒ ഡോ. ​​സി.​​ജെ. സി​​ത്താ​​ര, ഉ​​ള്ള​​നാ​​ട് ഹെ​​ല്‍​ത്ത് സൂ​​പ്ര​​ണ്ട് മ​​നോ​​ജ്, കേ​​ര​​ള വോ​​ള​​ന്‍റ​​റി ഹെ​​ല്‍​ത്ത് സ​​ര്‍​വീ​​സ് എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ര്‍ സാ​​ജു ഇ​​ട്ടി എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.

District News

സ്മാ​ർ​ട്ട് ക്ലാ​സ് റൂം ​പ​ദ്ധ​തി ഉ​ദ്ഘാ​ട​നം

വൈ​ശ്യം​ഭാ​ഗം: കു​ട്ട​നാ​ട് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ ഗ​വേ​ഷ​ണ നി​ല​യ​ത്തി​ന്‍റെ​യും എ​ൽ​ഐ​സി ഹൗ​സിം​ഗ് ഫി​നാ​ൻ​സ് ലി​മി​റ്റ​ഡ് ഇ​ന്ത്യ​യു​ടെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ വൈ​ശ്യം​ഭാ​ഗം ബി​ബി​എംഎ​ച്ച്എ​സിനു ​ന​ൽ​കി​യ സ്മാ​ർ​ട്ട് ക്ലാ​സ് റൂ​മി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം കൊ​ടിക്കു​ന്നി​ൽ സു​രേ​ഷ് എം​പി നി​ർ​വ​ഹി​ച്ചു. നെ​ടു​മു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .

അ​ഡ്വ. ജി​ബി​ൻ തോ​മ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെംബ​ർ മ​ഞ്ജു വി​ജ​യ​കു​മാ​ർ, ച​മ്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഗോ​കു​ൽ ഷാ​ജി, ച​മ്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെംബ​ർ പ്രി​യ​ങ്ക പ്ര​ലോ​ഷ്, ലാ​ലി​ച്ച​ൻ വ​ഞ്ചി​ക്ക​ൽ, ധ​നീ​ഷ, ടി.​ഡി. ജോ​ജോ, ടോം ​ജോ​സ​ഫ്, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് റോ​സ്മേ​രി മൈ​ക്കി​ൾ, അ​ധ്യാ​പ​ക പ്ര​തി​നി​ധി സൂ​സ​ൻ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ഒ​ളി​മ​ങ്ങാ​ത്ത ഓ​ര്‍​മ​ക​ളി​ൽ ന​ടു​ഭാ​ഗം ചു​ണ്ട​ന്‍ പു​റ​മ്പോ​ക്കി​ല്‍

ച​മ്പ​ക്കു​ളം: പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു ആ​വേ​ശ​ത്തി​ല്‍ ചാ​ടി​ക്ക​യ​റി​യ ന​ടു​ഭാ​ഗം ചു​ണ്ട​ന്‍ ഇ​ന്ന് പു​റ​മ്പോ​ക്കി​ല്‍. 1952ലെ ​വ​ള്ളം​ക​ളി​യി​ല്‍ വി​ജ​യി​ച്ച വ​ള്ള​മാ​ണ് മ​ധു​ര​സ്മ​ര​ണ​ക​ള്‍ അ​യ​വി​റ​ക്കി സ​ര്‍​ക്കാ​ര്‍ പു​റ​മ്പോ​ക്കി​ല്‍ വി​ശ്ര​മി​ക്കു​ന്ന​ത്. ഏ​റ്റ​വും നീ​ളം കൂ​ടി​യ ചു​ണ്ട​ന്‍ വ​ള്ള​മെ​ന്ന ഗി​ന്ന​സ് റി​ക്കാ​ർ​ഡ് നേ​ടി​യ ന​ടു​ഭാ​ഗം ചു​ണ്ട​ൻ ഇ​ന്ന് ഒ​രു വ​ള്ള​പ്പു​ര​യു​ടെ ത​ണ​ലി​ല്ലാ​തെ പു​റ​മ്പോ​ക്കി​ല്‍ പു​ത​ച്ചു മൂ​ടി​യി​രി​ക്കു​ക​യാ​ണ്.

2015 ഓ​ടെ​യാ​ണ് വ​ള്ളം​ക​ളി രം​ഗ​ത്തുനി​ന്നു ന​ടു​ഭാ​ഗം ചു​ണ്ട​ൻ പി​ന്‍​വാ​ങ്ങി​യ​ത്. നെ​ടു​മു​ടി പ​ഞ്ചാ​യ​ത്തി​ലെ ന​ടു​ഭാ​ഗം ക​ര​ക്കാ​രു​ടേ​താ​യി​രു​ന്നു വ​ള്ളം. ജോ​സ് പു​ഷ്പ​മം​ഗ​ലം എ​ന്ന വ​ള്ളം​ക​ളി രം​ഗ​ത്തെ അ​തി​കാ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ദീ​ര്‍​ഘ​കാ​ലം മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്താ​ന്‍ ന​ടു​ഭാ​ഗ​ത്തി​ന് സാ​ധി​ച്ചു. 2016ല്‍ ​പു​തി​യ ന​ടു​ഭാ​ഗം നീ​റ്റി​ലി​റ​ങ്ങി​യ​തോ​ടെ പ​ഴ​യ വ​ള്ളം ക​ര​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.
നെ​ടു​മു​ടി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നോ​ട് ചേ​ര്‍​ന്നു​ള്ള പു​റ​മ്പോ​ക്ക് ഭൂ​മി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ഈ ​വ​ള്ള​ത്തെ ച​രി​ത്ര​സ്മാ​ര​ക​മാ​ക്ക​ണ​മെ​ന്നാ​ണ് വ​ള്ളം​ക​ളി പ്രേ​മി​ക​ളു​ടെ ആ​വ​ശ്യം.

നെ​ടു​മു​ടി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പ​ത്താ​യി പ്ലാ​സ്റ്റി​ക് പ​ടു​ത കൊ​ണ്ട് മൂ​ടി പൊ​തി​ഞ്ഞ് സൂ​ക്ഷി​ക്കു​ന്ന ന​ടു​ഭാ​ഗം ചു​ണ്ട​ന്‍ വ​ള്ളം.

District News

​ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റും സൈ​ക്കി​ൾ റാ​ലി​യും സം​ഘ​ടി​പ്പി​ച്ചു

കാ​യം​കു​ളം: ല​ഹ​രി​ക്കെ​തി​രേ സം​സ്ഥാ​ന പോ​ലീ​സ് ശ​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കിവ​രു​ന്ന ല​ഹ​രി​വി​രു​ദ്ധ ദൗ​ത്യ​മാ​യ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി കു​റ​ത്തി​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റും സൈ​ക്കി​ൾ റാ​ലി​യും സം​ഘ​ടി​പ്പി​ച്ചു.

ല​ഹ​രി​യി​ൽനി​ന്നു യു​വാ​ക്ക​ളെ​യും കൗ​മാ​ര​ക്കാ​രെ​യും മോ​ചി​പ്പി​ച്ച് അ​വ​രെ കാ​യി​ക​രം​ഗ​ത്തേ​ക്ക് ന​യി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ടൂ​ർ​ണ​മെ​ന്‍റും സൈ​ക്കി​ൾ റാ​ലി​യും സം​ഘ​ടി​പ്പി​ച്ച​ത്.

കു​റ​ത്തി​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള വി​വി​ധ സ്കൂ​ളു​ക​ളി​ൽനി​ന്നു​ള്ള കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും റാ​ലി​യി​ൽ പ​ങ്കെ​ടു​ത്തു.​

എ​സ്‌​എ​ച്ച്ഒ വി​പി​ൻ കു​മാ​ർ, എ​എ​സ്ഐ മാ​രാ​യ ഉ​ദ​യ​കു​മാ​ർ, എം.​എ​സ്. എ​ബി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

കൈ​പ്പ​ള്ളി​ൽ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ് വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണ​വും കു​ടും​ബ സം​ഗ​മ​വും

ഹ​രി​പ്പാ​ട്: ഓ​ണാ​ട്ടു​ക​ര​യി​ലെ പ്ര​മു​ഖ സ്വ​ർ​ണ വ്യാ​പാ​ര സ്ഥാ​പ​ന​മാ​യ കൈ​പ്പ​ള്ളി​ൽ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണ​വും കു​ടും​ബ സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. ഹ​രി​പ്പാ​ട് മു​ര​ളി ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങ് ആ​ല​പ്പു​ഴ എ​സ്ഡി കോ​ള​ജ് മ​ല​യാ​ളം വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്ര​ഫ.​ഡോ. സ​ജി​ത്ത് ഏ​വൂ​രേ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൈ​പ്പ​ള്ളി​ൽ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​യ്യ​പ്പ​ൻ കൈ​പ്പ​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പ്ര​ത്യേ​ക ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ന് ക​രീ​ല​ക്കു​ള​ങ്ങ​ര എ​ൽ​മെ​ക്സ് ആ​ശു​പ​ത്രി എ​മ​ർ​ജെ​ൻ​സി വി​ഭാ​ഗം മേ​ധാ​വി ഡോ. ​നി​ഖി​ൽ കൃ​ഷ്ണ​ൻ നേ​തൃ​ത്വം ന​ൽ​കി.

വി​വി​ധ സ​ർ​വ​ക​ലാ​ശാ​ലാ പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച റാ​ങ്ക് ജേ​താ​ക്ക​ളെ​യും പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ച​ട​ങ്ങി​ൽ പ്ര​ത്യേ​കം അ​നു​മോ​ദി​ക്കു​ക​യും അ​വ​ർ​ക്കു​ള്ള അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ന​ട​ന്ന കു​ടും​ബ സം​ഗ​മ​ത്തി​ൽ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. സ്ഥാ​പ​ന​ത്തി​ന്‍റെ മാ​നേ​ജിം​ഗ് പാ​ർ​ട്ണ​ർ മ​ഞ്ജു ജി. ​കൃ​ഷ്ണ, ബ്രാ​ഞ്ച് മാ​നേ​ജ​ർ​മാ​രാ​യ വി. ​മ​നോ​ഹ​ര​ൻ, കെ. ​മ​ധു​സൂ​ദ​ന​ൻ, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ പി.എ​ൻ. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

മൂ​ലം ജ​ലോ​ത്സ​വം: വി​ളം​ബ​ര ഘോ​ഷ​യാ​ത്ര ഇ​ന്ന്

മ​ങ്കൊ​മ്പ്: ച​മ്പ​ക്കു​ള​ത്താ​റ്റി​ൽ 29നു ​ന​ട​ക്കു​ന്ന മൂ​ലം ജ​ലോ​ത്സ​വ​ത്തി​ന്‍റെ വി​ളം​ബ​ര ഘോ​ഷ​യാ​ത്ര ഇ​ന്നു ന​ട​ക്കും. രാ​വി​ലെ ഒ​ൻ​പ​തി​ന് കു​റി​ച്ചി ക​രി​ങ്കു​ളം ക്ഷേ​ത്ര​ത്തി​ൽനി​ന്നാ​രം​ഭി​ക്കു​ന്ന ഘോ​ഷ​യാ​ത്ര, കോ​ട്ട​യം ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ​ള്ളം ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​താ​കു​മാ​രി സ​ലി​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ വെ​ളി​യ​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ​നാ ഉ​ദ​യ​കു​മാ​ർ, ച​മ്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി​ജി​ൻ ജോ​സ​ഫ്, കു​റി​ച്ചി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എം.​എ​ൻ. മു​ര​ളീ​ധ​ര​ൻ നാ​യ​ർ, നീ​ലം​പേ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. വി​ന​യ​ച​ന്ദ്ര​ൻ, വെ​ളി​യ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എം. ഷൈ​ൻ, കാ​വാ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ജോ ആ​ന്‍റ​ണി, ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സു​മ എ​ബി, സി.​വി. രാ​ജീ​വ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

വൈ​കി​ട്ട് 6.30നു ​മ​ങ്കൊ​മ്പ് ജം​ഗ്ഷ​നി​ൽ ന​ട​ക്കു​ന്ന സ​മാ​പ​ന​സ​മ്മേ​ള​നം റെ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​മ്പ​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ൻ കൂ​ലി​പ്പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ ച​മ്പ​ക്കു​ളം ക​ല്ലൂ​ർ​ക്കാ​ട് ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​ഡോ. ജ​യിം​സ് പാ​ല​യ്ക്ക​ൽ പ്ര​സം​ഗി​ക്കും.

മൂ​ലം വ​ള്ളം​ക​ളി​ക്ക് കു​ട്ട​നാ​ട്ടി​ൽ പ്ര​ദേ​ശി​ക
അ​വ​ധി: പ​രി​ശോ​ധി​ക്കാ​മെ​ന്നു മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മൂ​​​ലം വ​​​ള്ളം​​​ക​​​ളി​​​ക്ക് കു​​​ട്ട​​​നാ​​​ടി​​​ന് പ്രാ​​​ദേ​​​ശി​​​ക അ​​​വ​​​ധി അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന കാ​​​ര്യം പ​​​രി​​​ശോ​​​ധി​​​ച്ചു യു​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ. മൂ​​​ലം വ​​​ള്ളം​​​ക​​​ളി​​​യ്ക്ക് കു​​​ട്ട​​​നാ​​​ട് താ​​​ലൂ​​​ക്കി​​​ന് പ്രാ​​​ദേ​​​ശി​​​ക അ​​​വ​​​ധി അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന റെ​​​ജി ചെ​​​റി​​​യാ​​​ന്‍റെ സ​​​ബ്മി​​​ഷ​​​നു മ​​​റു​​​പ​​​ടി ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

പ്ര​​​ദേ​​​ശി​​​ക അ​​​വ​​​ധി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ പു​​​തു​​​താ​​​യി അ​​​വ​​​ധി അ​​​നു​​​വ​​​ദി​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ല​​​വി​​​ലെ ന​​​യം. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ വി​​​ശ​​​ദ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

District News

ചെ​ട്ടി​കു​ള​ങ്ങ​ര ച​ന്ത-പാ​ട്ട​ത്തു​മു​ക്ക് റോ​ഡി​ൽ ദു​രി​ത​യാ​ത്ര

ചെ​ട്ടി​കു​ള​ങ്ങ​ര: ചെ​ട്ടി​കു​ള​ങ്ങ​ര ച​ന്ത- പാ​ട്ട​ത്തു​മു​ക്ക്-​ക​ണ്ണ​മം​ഗ​ലം റോ​ഡ് ത​ക​ർ​ന്ന് ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യി​ട്ട് മാ​സ​ങ്ങ​ളാ​യി. ഏ​റെ​നാ​ളാ​യി കു​ണ്ടും കു​ഴി​യു​മാ​യി കി​ട​ക്കു​ന്ന റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ടു​കൂ​ടി​യാ​യ​പ്പോ​ൾ കാ​ൽ​ന​ട​യാ​ത്ര​പോ​ലും അ​സാ​ധ്യ​മാ​യി. റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യ​തോ​ടെ ചെ​ട്ടി​കു​ള​ങ്ങ​ര, ക​ണ്ണ​മം​ഗ​ലം ഭാ​ഗ​ത്തു​ള്ള ജ​നം ചു​റ്റി​ക്ക​റ​ങ്ങി കി​ലോ​മീ​റ്റ​റു​ക​ൾ അ​ധി​കം യാ​ത്ര​ചെ​യ്യേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഈ ​റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നാ​യി ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 50 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും നിർമാണപ്രവർത്തനം ഇ​തു​വ​രെ​യും തു​ട​ങ്ങാ​നാ​യി​ട്ടി​ല്ല.

ടി.​കെ. മാ​ധ​വ​ൻ റോ​ഡ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ചെ​ട്ടി​കു​ള​ങ്ങ​ര ച​ന്ത -ക​ണ്ണ​മം​ഗ​ലം റോ​ഡ് പ്ര​ദേ​ശ​ത്തെ പ്ര​ധാ​ന റോ​ഡു​ക​ളി​ലൊ​ന്നാ​ണി​ത്. വെ​ള്ള​മൊ​ഴു​കി​പ്പോ​കാ​ൻ മാ​ർ​ഗ​മി​ല്ലാ​ത്ത​താ​ണ് റോ​ഡി​ന്‍റെ ത​ക​ർ​ച്ച​യ്ക്കു പ്ര​ധാ​ന കാ​ര​ണം. റോ​ഡി​നു സ​മീ​പ​ത്തു​കൂ​ടി പി​ഐ​പി ഉ​പ​ക​നാ​ൽ ക​ട​ന്നു​പോ​കു​ന്നു​ണ്ടെ​ങ്കി​ലും റോ​ഡി​നേ​ക്കാ​ൾ ഉ​യ​ര​ത്തി​ലാ​യ​തി​നാ​ൽ വെ​ള്ള​മൊ​ഴു​ക്കി​വി​ടാ​ൻ ക​ഴി​യി​ല്ല.​ റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും നീ​ർ​ച്ചാ​ലു​ക​ളും ഓ​ട​യും ഉ​ണ്ടെ​ങ്കി​ലും വെ​ള്ളം ഒ​ഴു​കാ​റി​ല്ല. വെ​ള്ളം കെ​ട്ടി​നി​ന്ന​തോ​ടെ വാ​ഹ​ന​ങ്ങ​ൾ പോ​കു​മ്പോ​ൾ വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ടു​ക​യാ​ണ്.

മു​മ്പ് റോ​ഡു​പ​ണി​ക്കാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ചെ​റി​യ തു​ക​ക​ൾ അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും ഓ​ട ഉ​ൾ​പ്പെ​ടെ പ​ണി​യേ​ണ്ട​തി​നാ​ൽ ഈ ​തു​ക പ​ര്യാ​പ്ത​മ​ല്ലാ​തെ​വ​ന്നു. പ​ണി തു​ട​ങ്ങാ​നും ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്നാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 50 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ, എ​സ്റ്റി​മേ​റ്റ് ത​യാറാ​ക്കി അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച​ത​ല്ലാ​തെ മ​റ്റു ന​ട​പ​ടി​ക​ളൊ​ന്നു​മാ​യി​ട്ടി​ല്ല. പാ​ട്ട​ത്തു​മു​ക്ക് ഭാ​ഗ​ത്ത് റോ​ഡ് കു​ഴി​യാ​യി ചെ​ളി​വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന​തി​നാ​ൽ കാ​ൽ​ന​ട​യാ​ത്ര​പോ​ലും സാ​ധ്യ​മ​ല്ല. സൈ​ക്കി​ളി​ലും ബൈ​ക്കി​ലും വ​രു​ന്ന​വ​ർ കു​ഴി​യി​ൽ തെ​ന്നി​വീ​ണു​ള്ള അ​പ​ക​ട​ങ്ങ​ളും പ​തി​വാ​ണ്.

ഓ​ട്ടോ​റി​ക്ഷ​പോ​ലും പോ​കാ​ത്ത അ​വ​സ്ഥ​യാ​യ​തോ​ടെ ചെ​ട്ടി​കു​ള​ങ്ങ​ര​യ്ക്കും ക​ണ്ണ​മം​ഗ​ല​ത്തി​നു​മി​ട​യി​ൽ യാ​ത്ര​ചെ​യ്യേ​ണ്ട​വ​ർ കൂ​ടു​ത​ൽ പ​ണം​ന​ൽ​കി ചു​റ്റി​ക്ക​റ​ങ്ങി​പ്പോ​കേ​ണ്ട സ്ഥി​തി​യാ​ണ്.

ചെ​ട്ടി​കു​ള​ങ്ങ​ര മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​ൻ-പാ​ട്ട​ത്തി​ൽ മു​ക്ക് റോ​ഡ് നി​ർ​മാ​ണപ്ര​വൃ​ത്തി ഉ​ട​നെന്ന്

ചെ​ട്ടി​കു​ള​ങ്ങ​ര: മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​ൻ-പാ​ട്ട​ത്തി​ൽ മു​ക്ക് റോ​ഡ് നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ആ​രം​ഭി​ക്കു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​മ​ഹേ​ന്ദ്ര​ൻ അ​റി​യി​ച്ചു. സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന റോ​ഡി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 2025-26 പ​ദ്ധ​തി​യി​ൽ തു​ക മാ​റ്റി​വച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഈ ​തു​ക കു​റ​വാ​യ​തു​കൊ​ണ്ട് നി​ർ​മാ​ണ പ്ര​വൃ​ത്ത​ക​ൾ ആ​രം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റ​പ്പോ​ൾ ഫ​ണ്ടി​ന്‍റെ സ്ഥി​തി മ​ന​സി​ലാ​ക്കി ഈ ​റോ​ഡി​ന് 50 ല​ക്ഷം രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം മാ​റി​യ​തി​നു​ശേ​ഷ​മാ​ണ് സാ​ങ്കേ​തി​കാ​നു​മ​തി​ക്കാ​യി അ​പേ​ക്ഷി​ച്ച​തും അ​നു​മ​തി ല​ഭി​ച്ച​തും.

ഇ​പ്പോ​ൾ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക്ക് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. 50 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് 738 മീ​റ്റ​ർ നീ​ളം ടാ​റിം​ഗ്, താ​ഴ്ന്ന വെ​ള്ള​ക്കെ​ട്ടു​ക​ളു​ള്ള 132 മീ​റ്റ​ർ നീ​ള​ത്തി​ൽ ഇ​ന്‍റ​ർ​ലോ​ക്ക്, ടാ​റി​ന്‍റെ സൈ​ഡ് കോ​ൺ​ക്രീ​റ്റ്, വെ​ള്ളം ഒ​ഴി​വാ​ക്കാ​നു​ള്ള ഭാ​ഗ​ത്ത് 243 മീ​റ്റ​ർ ഓ​ട എ​ന്നി​വ പ​ണി​യും. യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ നി​ർ​മാ​ണപ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.

District News

തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞുവീ​ണു മ​രി​ച്ചു

അ​മ്പ​ല​പ്പു​ഴ: തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി ജോ​ലി​ക്കി​ടെ കു​ഴ​ഞ്ഞുവീ​ണു മ​രി​ച്ചു. പു​റ​ക്കാ​ട് തൈ​ച്ചി​റ എ​ണ്ണ​യ്ക്കാ​ട്ടു ചി​റ​യി​ൽ പ​രേ​ത​നാ​യ ര​വീ​ന്ദ്ര​ന്‍റെ ഭാ​ര്യ രാ​ധ​മ്മ (67) ആ​ണ് മ​രി​ച്ച​ത്. ഇന്നലെ വൈകിട്ട് മൂ​ന്നോ​ടെ​യാ​ണ് എ​ണ്ണ​ക്കാ​ട്ട് ചി​റ​യി​ൽ രാ​ധ​മ്മ കു​ഴ​ഞ്ഞു​വീ​ണ​ത്.

ഉ​ട​ൻ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്ന് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: അ​നി​ൽ​കു​മാ​ർ, സു​നി​ൽ​കു​മാ​ർ. മ​രു​മ​ക്ക​ൾ: ശോ​ഭ, സീ​മ.

District News

ഹ​രി​പ്പാ​ട് തി​മിം​ഗ​ലഛർ​ദി വേ​ട്ട: വ​നം​വ​കു​പ്പ് കേ​സെ​ടു​ക്കും

ഹ​രി​പ്പാ​ട്: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ഹ​രി​പ്പാ​ട് പ​ള്ളി​പ്പാ​ട്ടെ വാ​ട​ക​വീ​ട്ടി​ൽനി​ന്ന് പോ​ലീ​സ് പി​ടി​കൂ​ടി​യ തി​മിം​ഗ​ല ഛർ​ദി (അം​ബ​ർ​ഗ്രി​സ്) കേ​സി​ൽ വ​നം​വ​കു​പ്പ് കേ​സെ​ടു​ക്കും. വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം റാ​ന്നി ഫോ​റ​സ്റ്റ് ഡി​വി​ഷ​നാ​ണ് ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ൾ​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് നേ​രി​ട്ട് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്.

പി​ടി​ച്ചെ​ടു​ത്ത പ​ദാ​ർ​ഥം യ​ഥാ​ർ​ഥ അം​ബ​ർ​ഗ്രി​സ് ത​ന്നെ​യാ​ണോ എ​ന്ന് ശാ​സ്ത്രീ​യ​മാ​യി ഉ​റ​പ്പു​വ​രു​ത്താ​ൻ രാ​സ​പ​രി​ശോ​ധ​ന ന​ട​ത്തും. ഇ​തി​നാ​യി ശേ​ഖ​രി​ക്കു​ന്ന സാ​മ്പി​ളു​ക​ൾ തു​ട​ർ​പ​രി​ശോ​ധ​ന​യ്ക്കാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ അം​ഗീ​കൃ​ത വി​ദ​ഗ്ധ ലാ​ബി​ലേ​ക്ക് അ​യ​യ്ക്കും. വി​പ​ണി​യി​ൽ വ്യാ​ജ​ൻ​മാ​ർ ഇ​റ​ങ്ങാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് ശാ​സ്ത്രീ​യ പ​രി​ശോ​ധ​നാ ഫ​ലം കേ​സി​ൽ നി​ർ​ണാ​യ​ക​മാ​കു​ന്ന​ത്. മു​ൻ​പ് കേ​ര​ള​ത്തി​ൽ സ​മാ​ന​മാ​യ രീ​തി​യി​ൽ തി​മിം​ഗ​ല ഛർ​ദ്ദി പി​ടി​കൂ​ടി​യ സം​ഭ​വ​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ലാ​ണ് കൃ​ത്യ​ത ഉ​റ​പ്പാ​ക്കാ​ൻ ലാ​ബ് റി​പ്പോ​ർ​ട്ടു​ക​ൾ തേ​ടി​യ​തെ​ന്ന് റാ​ന്നി ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ബി.​ആ​ർ. ജ​യ​ൻ പ​റ​ഞ്ഞു. രാ​സ​പ​രി​ശോ​ധ​ന​യി​ൽ ഇ​ത് അം​ബ​ർ​ഗ്രി​സ് ത​ന്നെ​യെ​ന്ന് തെ​ളി​ഞ്ഞാ​ൽ പ്ര​തി​ക​ൾ​ക്കെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ പ്ര​കാ​രം ശ​ക്ത​മാ​യ തു​ട​ർ​ന​ട​പ​ടി​ക​ളു​ണ്ടാ​കും.

കേ​സി​ലെ പ്ര​ധാ​ന പ്ര​തി​ക​ളാ​യ കാ​യം​കു​ളം നെ​ടു​ത്തു​മ്പാ​ട് സ്വ​ദേ​ശി നി​തീ​ഷ്, പ​ള്ളി​പ്പാ​ട് സ്വ​ദേ​ശി ജ​സ്റ്റി​ൻ എ​ന്നി​വ​രെ പി​ടി​കൂ​ടു​ന്ന​തി​നാ​യി വ​നം​വ​കു​പ്പ് നേ​രി​ട്ട് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​നുശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ വ​നം​വ​കു​പ്പ് ശ​ക്ത​മാ​ക്കി. കേ​സി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് എ​ത്ര​യും വേ​ഗം പ​രി​ശോ​ധ​നാ ഫ​ലം ല​ഭ്യ​മാ​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം. കേ​ര​ള​ത്തി​ൽ ഇ​തു​വ​രെ വ​ള​രെ ചു​രു​ക്കം കേ​സു​ക​ൾ മാ​ത്ര​മാ​ണ് ഇ​ത്ത​ര​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​തെ​ന്നും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

District News

ക​ട​ലി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക്കാ​യി തെ​ര​ച്ചി​ൽ നടത്തി

അ​മ്പ​ല​പ്പു​ഴ: ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു. പു​റ​ക്കാ​ട് ന​ടു​വി​ലെ മ​ഠ​ത്തി​ൽ രാ​ജേ​ഷ്-​റാ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സൂ​ര്യ​ൻ (16) ആ​ണ് കാ​ണാ​താ​യ​ത്.

ശ​നി​യാ​ഴ്ച വൈ​കി​ട്ട് 5.30 ഓ​ടെ പു​റ​ക്കാ​ട് ക​രൂ​ർ തീ​ര​ത്താ​യി​രു​ന്നു സം​ഭ​വം. മു​ത്ത​ച്ഛ​ന്‍റെ മ​ര​ണാ​ന​ന്ത​രക​ർ​മ​ങ്ങ​ൾ ക​ഴി​ഞ്ഞ് ബ​ന്ധു​ക്ക​ളാ​യ മൂ​ന്നു കു​ട്ടി​ക​ൾ​ക്കൊ​പ്പം ക​ട​ലി​ലിറ​ങ്ങി​യ സൂ​ര്യ​ൻ തി​ര​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.
പി​ന്നീ​ട് കോ​സ്റ്റ് ഗാ​ർ​ഡ്, നേ​വി ഹെ​ലി​കോ​പ്റ്റ​റു​ക​ളും ഫി​ഷ​റീ​സ്, തീ​ര​ദേ​ശ പോ​ലീ​സ് ബോ​ട്ടു​ക​ളും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ര​ണ്ടു ദി​വ​സ​മാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ഇ​തൊ​ടെ ജി. ​സു​ധാ​ക​ര​ൻ എം​എ​ൽ​എ ഇ​ട​പെ​ട്ട് നേ​വി​യു​ടെ സ്കൂ​ബ സം​ഘ​ത്തി​ന്‍റെ സ​ഹാ​യം തേ​ടി.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ജി​ല്ലാ ക​ള​ക്ട​ർ ഷാ​ജി വി. ​നാ​യ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. ക​ള​ക്ട​ർ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​നി​ന്ന് വി​വ​ര​ങ്ങ​ൾ തേ​ടി​യ ശേ​ഷം മാ​താ​പി​താ​ക്ക​ളെ സ​ന്ദ​ർ​ശി​ച്ചു.

എ​ഡി​എം പ്രേം​ജി, ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ബി​ജു, അ​മ്പ​ല​പ്പു​ഴ ത​ഹ​സി​ൽ​ദാ​ർ ലെ​റ്റി​മോ​ൾ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ.​ആ​ർ. ക​ണ്ണ​ൻ എ​ന്നി​വ​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

District News

ദ​മ്പ​തി​ക​ൾ​ക്കെ​തി​രേ പോ​ലീ​സ് റി​പ്പോ​ർ​ട്ട്

ആ​ല​പ്പു​ഴ: ക​ഴി​ഞ്ഞ ദി​വ​സം പോ​ക്‌​സോ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​യാ​ളു​ടെ വീ​ട്ടി​ൽ നാ​യ വ​ള​ർ​ത്ത​ലി​ന്‍റെ മ​റ​വി​ൽ ല​ഹ​രി വി​ൽ​പ്പ​ന​യെ​ന്ന് പോ​ലീ​സ് റി​പ്പോ​ർ​ട്ട്. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ശ​ല്യ​മാ​കു​ന്ന ത​ര​ത്തി​ല്‍ അ​നു​മ​തി​യി​ല്ലാ​തെ നാ​യ​യെ വ​ള​ര്‍​ത്തു​ന്ന സം​ഭ​വ​ത്തി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ആ​ര്‍​ഡി​ഒ​ക്ക് നോ​ര്‍​ത്ത് സി​ഐ എം.​ജെ. അ​രു​ൺ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു.

10 വ​യ​സു​കാ​ര​നു നേ​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ല്‍ റി​മാ​ന്‍​ഡി​ലാ​യ ആ​റാ​ട്ടു​വ​ഴി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന കാ​ഞ്ഞി​രം​ചി​റ കൈ​ത​വ​ള​പ്പി​ല്‍ കെ.​ജെ. ജേ​ക്ക​ബ്, (ബി​നു ജേ​ക്ക​ബ് 50), ഭാ​ര്യ പ്രീ​തി എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് ല​ഹ​രി വി​ൽ​പ്പ​ന പ​രാ​തി. ഇ​യാ​ൾ പൊ​തു​വ​ഴി​യി​ല്‍ നാ​ട്ടു​കാ​ര്‍​ക്ക് ശ​ല്യ​മാ​കു​ന്ന ത​ര​ത്തി​ല്‍ തെ​രു​വു​നാ​യ​ക​ള്‍​ക്ക് ഭ​ക്ഷ​ണ​മാ​ലി​ന്യം ന​ല്‍​കു​ന്ന​തി​നെ​തി​രേ നാ​ട്ടു​കാ​ര്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ഇ​വ​ര്‍​ക്കെ​തി​രേ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ 49-ാം വാ​ര്‍​ഡി​ല്‍ ആ​ല​പ്പു​ഴ-​ചേ​ര്‍​ത്ത​ല ക​നാ​ലി​ന്‍റെ പ​ടി​ഞ്ഞാ​റേ​ക്ക​ര​യി​ലെ നി​വാ​സി​ക​ള്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം പോ​ലീ​സ് ഈ ​വീ​ട്ടി​ല്‍ റെ​യ്ഡ് ന​ട​ത്തി. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ നാ​യ​പ​രി​പാ​ല​ന​ത്തി​ന്‍റെ മ​റ​വി​ൽ ല​ഹ​രി വി​ൽ​പ്പ​ന ന​ട​ക്കു​ന്നു​വെ​ന്ന പ​രാ​തി​യി​ലാ​യി​രു​ന്നു റെ​യ്ഡ്.

രാ​ത്രി​യി​ല്‍ ല​ഹ​രി​സം​ഘ​ങ്ങ​ള്‍ ത​മ്പ​ടി​ക്കു​ന്ന​തി​നാ​ല്‍ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് ഇ​തു​വ​ഴി ന​ട​ക്കാ​നാ​കാ​ത്ത സ്ഥി​തി​യാ​ണ്. ഇ​വ​രി​ടു​ന്ന മാ​ലി​ന്യം ഭ​ക്ഷി​ക്കാ​നെ​ത്തു​ന്ന തെ​രു​വു​നാ​യ​ക​ള്‍ ജ​ന​ങ്ങ​ളെ ആ​ക്ര​മി​ക്കു​ന്നു​വെ​ന്നും പ​രാ​തി​യു​ണ്ട്.

District News

ദ​മ്പ​തി​ക​ൾ​ക്കെ​തി​രേ പോ​ലീ​സ് റി​പ്പോ​ർ​ട്ട്

ആ​ല​പ്പു​ഴ: ക​ഴി​ഞ്ഞ ദി​വ​സം പോ​ക്‌​സോ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​യാ​ളു​ടെ വീ​ട്ടി​ൽ നാ​യ വ​ള​ർ​ത്ത​ലി​ന്‍റെ മ​റ​വി​ൽ ല​ഹ​രി വി​ൽ​പ്പ​ന​യെ​ന്ന് പോ​ലീ​സ് റി​പ്പോ​ർ​ട്ട്. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ശ​ല്യ​മാ​കു​ന്ന ത​ര​ത്തി​ല്‍ അ​നു​മ​തി​യി​ല്ലാ​തെ നാ​യ​യെ വ​ള​ര്‍​ത്തു​ന്ന സം​ഭ​വ​ത്തി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ആ​ര്‍​ഡി​ഒ​ക്ക് നോ​ര്‍​ത്ത് സി​ഐ എം.​ജെ. അ​രു​ൺ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു.

10 വ​യ​സു​കാ​ര​നു നേ​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ല്‍ റി​മാ​ന്‍​ഡി​ലാ​യ ആ​റാ​ട്ടു​വ​ഴി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന കാ​ഞ്ഞി​രം​ചി​റ കൈ​ത​വ​ള​പ്പി​ല്‍ കെ.​ജെ. ജേ​ക്ക​ബ്, (ബി​നു ജേ​ക്ക​ബ് 50), ഭാ​ര്യ പ്രീ​തി എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് ല​ഹ​രി വി​ൽ​പ്പ​ന പ​രാ​തി. ഇ​യാ​ൾ പൊ​തു​വ​ഴി​യി​ല്‍ നാ​ട്ടു​കാ​ര്‍​ക്ക് ശ​ല്യ​മാ​കു​ന്ന ത​ര​ത്തി​ല്‍ തെ​രു​വു​നാ​യ​ക​ള്‍​ക്ക് ഭ​ക്ഷ​ണ​മാ​ലി​ന്യം ന​ല്‍​കു​ന്ന​തി​നെ​തി​രേ നാ​ട്ടു​കാ​ര്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ഇ​വ​ര്‍​ക്കെ​തി​രേ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ 49-ാം വാ​ര്‍​ഡി​ല്‍ ആ​ല​പ്പു​ഴ-​ചേ​ര്‍​ത്ത​ല ക​നാ​ലി​ന്‍റെ പ​ടി​ഞ്ഞാ​റേ​ക്ക​ര​യി​ലെ നി​വാ​സി​ക​ള്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം പോ​ലീ​സ് ഈ ​വീ​ട്ടി​ല്‍ റെ​യ്ഡ് ന​ട​ത്തി. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ നാ​യ​പ​രി​പാ​ല​ന​ത്തി​ന്‍റെ മ​റ​വി​ൽ ല​ഹ​രി വി​ൽ​പ്പ​ന ന​ട​ക്കു​ന്നു​വെ​ന്ന പ​രാ​തി​യി​ലാ​യി​രു​ന്നു റെ​യ്ഡ്.

രാ​ത്രി​യി​ല്‍ ല​ഹ​രി​സം​ഘ​ങ്ങ​ള്‍ ത​മ്പ​ടി​ക്കു​ന്ന​തി​നാ​ല്‍ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് ഇ​തു​വ​ഴി ന​ട​ക്കാ​നാ​കാ​ത്ത സ്ഥി​തി​യാ​ണ്. ഇ​വ​രി​ടു​ന്ന മാ​ലി​ന്യം ഭ​ക്ഷി​ക്കാ​നെ​ത്തു​ന്ന തെ​രു​വു​നാ​യ​ക​ള്‍ ജ​ന​ങ്ങ​ളെ ആ​ക്ര​മി​ക്കു​ന്നു​വെ​ന്നും പ​രാ​തി​യു​ണ്ട്.

District News

നൈ​പു​ണ്യ കോ​ള​ജി​ൽ ബി​രു​ദദാ​നം

ചേ​ർ​ത്ത​ല: നൈ​പു​ണ്യ സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ഡി​ഗ്രി, പി​ജി പൂ​ർ​ത്തി​യാ​ക്കി​യ 258 വി​ദ്യാ​ർ​ഥി​ക​ളു​ടെ ബി​രു​ദ​ദാ​ന ച​ട​ങ്ങ് കോ​ൺ​വൊ​ക്കേ​ഷ​ൻ 2026 ന​ട​ത്തി. ആ​ർ​ച്ച്‌​ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി മു​ഖ്യാ​​തിഥി ആ​യി​രു​ന്നു. പു​തു​താ​യി നി​ർ​മി​ച്ച ബോ​ധി ലൈ​ബ്ര​റി​യു​ടെ വെ​ഞ്ച​രി​പ്പും ഉ​ദ്ഘാ​ട​ന​വും ആ​ർ​ച്ച്ബി​ഷ​പ് നി​ർ​വ​ഹി​ച്ചു.

2003ൽ ​സ്ഥാ​പി​ത​മാ​യ ചേ​ർ​ത്ത​ല നൈ​പു​ണ്യ കോ​ള​ജി​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 12 ഡി​ഗ്രി, പി​ജി കോ​ഴ്‌​സു​ക​ൾ ന​ട​ന്നു​വ​രു​ന്നു. നാ​ക്ക് എ ​ഗ്രേ​ഡ്, എ​ഐ​സി​ടി​ഇ അം​ഗീ​കാ​രം, ഐ​എ​സ്ഒ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ എ​ന്നി​വ​യു​ള്ള നൈ​പു​ണ്യ, 2025ൽ ​മി​ക​ച്ച ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് സ്ഥാ​പ​ന​ത്തി​നു​ള്ള ക്യാ​മ​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​വാ​ർ​ഡ് നേ​ടി​യി​രു​ന്നു. ഈ ​വ​ർ​ഷം ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ഡി​ഗ്രി പ​രീ​ക്ഷ​യി​ൽ യൂ​ണി​വേ​ഴ്സി​റ്റി ആ​ദ്യ മൂ​ന്നു റാ​ങ്കു​ക​ളും നൈ​പു​ണ്യ കോ​ള​ജ് സ്വ​ന്ത​മാ​ക്കി.
അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാൾ മോ​ൺ. ആ​ന്‍റോ ചേ​രാം​തു​രു​ത്തി അ​ധ്യ​ക്ഷ​നാ​യി. നൈ​പു​ണ്യ സ്ഥാ​പ​ക ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​ള​പ്പു​ര​യ്ക്ക​ൽ, ചേ​ർ​ത്ത​ല ഫോ​റോ​ന വി​കാ​രി ഫാ. ​ജോ​ഷി വേ​ഴ​പ​റ​മ്പി​ൽ, നൈ​പു​ണ്യ ഡ​യ​റ​ക്ട​ർ ഫാ. ​ബെ​ന്നി ജോ​ൺ മാ​രാം​പ​റ​മ്പി​ൽ, കോ​ള​ജ് ഡീ​ൻ ഡോ. ​അ​ജ​യ് കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഫാ. ​അ​ൻ​സി​ൽ മൈ​പ്പാ​ൻ, ഫാ. ​ജി​നു ചെ​ത്തി​മ​റ്റം, പ്ര​ഫ. വി​നോ​ദ് ച​ന്ദ്ര​ൻ, ഡോ. ​ജു​നൈ​ദ്, ക​ലാ അ​നി​ൽ​കു​മാ​ർ, ഷേ​മ പ്ര​കാ​ശ്, ജി​ന്നേ​റ്റ മാ​ത്യു, ഐ​വീ​ൻ ഇ​ട്ടി തോ​മ​സ്, ജി. ​വി​ഷ്ണു എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

District News

ഒ​ളി​മ്പി​ക് ഫോ​റ​സ്റ്റ് പ​ദ്ധ​തി​ക്ക് തു​ട​ക്കം

മാ​ന്നാ​ർ: നാ​യ​ർ സ​മാ​ജം ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ അ​ന്താ​രാ​ഷ്‌ട്ര ഒ​ളി​മ്പി​ക്സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി "ഒ​ളി​മ്പി​ക് ഫോ​റ​സ്റ്റ്' പദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. വി​ദ്യാ​ർ​ഥി​ക​ളി​ൽ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ ബോ​ധ​വും പ്ര​കൃ​തി സ്നേ​ഹ​വും വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം വാ​ർ​ഡ് മെംബ​ർ ശാ​ന്തി​നി ബാ​ല​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് കാ​യി​ക​താ​രം അ​ർ​ജു​ൻ കെ. ​ര​മേ​ശ്, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ശോ​ഭ​ന ദേ​വി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വൃ​ക്ഷ​ത്തൈ ന​ട്ടു. വൃ​ക്ഷ​ത്തൈ​ക​ൾ സം​ര​ക്ഷി​ച്ച് പ​രി​പാ​ലി​ക്കു​മെ​ന്ന പ്ര​തി​ജ്ഞ​യോ​ടെ​യാ​ണ് പ​രി​പാ​ടി സ​മാ​പി​ച്ച​ത്.

District News

കു​ട്ട​നാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കും: റെ​ജി ചെ​റി​യാ​ന്‍ എം​എ​ല്‍​എ

എ​ട​ത്വ: കു​ട്ട​നാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍​ത്തീക​രി​ച്ച് കു​ട്ട​നാ​ട്ടി​ലെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും ശു​ദ്ധ​ജ​ലം എ​ത്തി​ക്കു​മെ​ന്ന് റെ​ജി ചെ​റി​യാ​ന്‍ എം​എ​ല്‍​എ പ​റ​ഞ്ഞു. കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​ട​ത്വ മ​ണ്ഡ​ലം ക​മ്മി​റ്റി എം​എ​ല്‍​എ​ക്ക് ന​ല്‍​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​പ്പോ​ള്‍ മ​ന്ദ​ഗ​തി​യി​ല്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന നീ​രേ​റ്റു​പു​റ​ത്തെ പു​തി​യ ട്രീ​റ്റ്‌​മെ​ന്‍റ് പ്ലാ​ന്‍റിന്‍റെയും വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി നി​ര്‍​മാണം ന​ട​ക്കു​ന്ന ഓ​വ​ര്‍​ഹെ​ഡ് ടാ​ങ്കു​ക​ളുടെയും പ്ര​സ​ര​ണ പൈ​പ്പുലൈ​നു​ക​ളു​ടെ​യും പ​ണി യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ന്‍ പൂ​ര്‍​ത്തീ​ക​രി​ക്കാന്‍ മു​ന്‍​ഗ​ണ​ന ന​ല്‍​കു​മെ​ന്നും അ​തി​നാ​യി ജ​ല​വി​ഭ​വ​ മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫി​ന്‍റെ ഇ​ട​പെ​ട​ലു​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.

നെ​ല്ലി​ന്‍റെ വി​ല ഉ​ട​ന്‍ ല​ഭ്യ​മാ​ക്കു​വാ​നും കി​ഴി​വു​കൊ​ള്ള അ​വ​സാ​നി​പ്പി​ക്കു​വാ​നു​മു​ള്ള ന​ട​പ​ടി​ക​ള്‍ ഉ​ട​ന്‍ സ്വീ​ക​രി​ക്കു​മെ​ന്നും റെ​ജി ചെ​റി​യാ​ന്‍ പ​റ​ഞ്ഞു. സ്വീ​ക​ര​ണ സ​മ്മേ​ള​നം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജേ​ക്ക​ബ് ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബാ​ബു സേ​വ്യ​ര്‍ ക​ണി​യാംപ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ഡ്വ. ശ്രീ​കു​മാ​ര്‍, റോ​യി ഊ​രാം​വേ​ലി, ടെ​ഡി സ​ഖ​റി​യ, തോ​മ​സു​കു​ട്ടി മാ​ത്യു, ജോ​സ് കോ​യി​പ്പ​ള്ളി, സ​ണ്ണി തോ​മ​സ് ക​ള​ത്തി​ല്‍, ജോ​മ്പി​ള്‍ പെ​രു​മാ​ള്‍, ബൈ​ജു നെ​റ്റി​ത്ത​റ, ജ​യ​ച​ന്ദ്ര​ന്‍, ലൗ​ലേ​ഷ് മു​ട്ടാ​ര്‍, പി.​സി. ജോ​സ​ഫ്, രേ​ഷ്മ ജോ​ണ്‍​സ​ണ്‍, ആ​ല്‍​ഫി മൂ​ല​യി​ല്‍, ജോ​ജോ ചേ​ന്ന​ങ്ക​ര, വ​ര്‍​ഗീ​സ് കേ​ളം​ചേ​രി, സ​ണ്ണി പാ​ല​ച്ചി​റ, ലി​ബി മോ​ള്‍, അ​ശോ​ക​ന്‍, കു​ട്ട​പ്പ​ന്‍, ജോ​ര്‍​ജു​കു​ട്ടി ചേ​ന്നം​ക​ര, റെ​ജി തോ​ട്ടു​ക​ട​വി​ല്‍, ജോ​മോ​ന്‍ പ​ന്ത്ര​ണ്ടി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

അ​ന്ത​ർ​ദേ​ശീയ ഒ​ളി​മ്പി​ക്സ് ദി​നാ​ഘോ​ഷ റാ​ലി

ആ​ല​പ്പു​ഴ: ഒ​ളി​മ്പി​ക്സ് ദി​നാ​ഘോ​ഷ​ത്തിന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ൽ മൂ​വാ​യി​രം കാ​യി​കതാ​ര​ങ്ങ​ൾ അ​ണി​നി​ര​ന്ന ഒ​ളി​മ്പി​ക്സ് ദി​നാ​ഘോ​ഷ റാ​ലി സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ ഒ​ളി​മ്പി​ക്സ് അ​സോ​സി​യേ​ഷ​ൻ, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ​യും വ​കു​പ്പു​ക​ളു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന അ​ന്ത​ർ​ദേ​ശീ​യ ഒ​ളി​മ്പി​ക്സ് ദി​ന റാ​ലി ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഷാ​ജി വി. ​നാ​യ​ർ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

എ​ഡി​എം സി. ​പ്രേം​ജി പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ സ്പോ​ർ​ട്‌​സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് വി.​ജി. വി​ഷ്‌​ണു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ഒ​ളി​മ്പി​ക്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കു​ര്യ​ൻ ജ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി റോ​യ്, സി.​ടി. സോ​ജി, ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​എം. നൗ​ഫ​ൽ, ഒ​ളി​മ്പി​ക്സ് കൗ​ൺ​സി​ല​ർ ര​ജി​ത ലാ​ൽ, ഒ​ളി​മ്പി​ക്സ് അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ എ​സ്. വി​നോ​ദ്കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

District News

ച​മ്പ​ക്കു​ളം മൂ​ലം വ​ള്ളം​ക​ളി​യി​ൽ അ​പ​ക​ടം ഒ​ഴി​വാ​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം

ആ​ല​പ്പു​ഴ: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഇ​ട​പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് മൂ​ലം വ​ള്ളം​ക​ളി​യി​ൽ അ​പ​ക​ടം ഒ​ഴി​വാ​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ർ​ദേ​ശം ന​ൽ​കി.
29ന് ​ന​ട​ക്കു​ന്ന ച​മ്പ​ക്കു​ളം മൂ​ലം വ​ള്ളം​ക​ളി​യി​ൽ ശാ​സ്ത്രീ​യ​മാ​യ മ​ത്സ​ര​ക്ര​മ​വും ക​ളി​വ​ള്ള​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തും ഒ​ഴി​വാ​ക്കാ​നു​ള്ള ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ൾ ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ൽ​കി​യ​താ​യി കു​ട്ട​നാ​ട് ത​ഹ​സി​ൽ​ദാ​ർ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.

ക​മ്മീ​ഷ​ൻ അം​ഗം വി. ​ഗീ​ത​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് ന​ട​പ​ടി. 2023 ജൂ​ൺ നാ​ലി​ന് ന​ട​ന്ന ച​മ്പ​ക്കു​ളം മൂ​ലം വ​ള്ളംക​ളി​യി​ൽ 21 വ​നി​ത​ക​ൾ തു​ഴ​ഞ്ഞ തെ​ക്ക​നോ​ടി വ​ള്ളം മ​റി​ഞ്ഞ് അ​പ​ക​ട​മു​ണ്ടാ​യ സം​ഭ​വ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ക​മ്മീ​ഷ​ൻ ഇ​ട​പെ​ട്ട​ത്.

പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ അ​ഡ്വ.​ വി. ദേ​വ​ദാ​സ് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

District News

ചെ​ങ്ങ​ന്നൂ​ർ ല​യ​ൺ​സ് ക്ല​ബ്ബി​ന്‍റെ സേ​വ​ന വ​ർ​ഷം: 60 ല​ക്ഷ​ത്തി​ന്‍റെ ക​ർ​മപ​ദ്ധ​തി​ക​ളു​മാ​യി പു​തി​യ ഭ​ര​ണ​സ​മി​തി

ചെ​ങ്ങ​ന്നൂ​ർ: 2026-27 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 60 ല​ക്ഷം രൂ​പ​യു​ടെ സേ​വ​നപ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ചെ​ങ്ങ​ന്നൂ​ർ ല​യ​ൺ​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ക്ല​ബ്ബി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ സ​മ്മേ​ള​ന​ത്തി​ൽ ക​ർ​മ​പ​ദ്ധ​തി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. കാ​രു​ണ്യപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ​ക്കും മു​ൻ​ഗ​ണ​ന ന​ൽ​കി​യാ​ണ് പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

പ്ര​മേ​ഹ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​പു​ല​മാ​യ വാ​ക്ക​ത്ത​ൺ സം​ഘ​ടി​പ്പി​ക്കും. ലോ​ക പ്ര​മേ​ഹ ദി​ന​മാ​യ ന​വം​ബ​ർ 14ന് ​അ​മ്പ​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​രേ​സ​മ​യം പ്ര​മേ​ഹ പ​രി​ശോ​ധ​ന ക്യാ​മ്പു​ക​ൾ ന​ട​ത്തും. തു​ട​ർ​ന്ന് ഫോ​ളോ-​അ​പ്പ് ക്യാ​മ്പു​ക​ളും സം​ഘ​ടി​പ്പി​ക്കും. വി​ദ്യാ​ർ​ഥി​ക​ളി​ൽ വാ​യ​ന​ശീ​ലം വ​ള​ർ​ത്തു​ന്ന​തി​നാ​യി സ​മീ​പ​ത്തെ 25 സ്കൂ​ളു​ക​ളി​ൽ ദി​ന​പ​ത്ര​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കും.

സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് ക​രി​യ​ർ ഗൈ​ഡ​ൻ​സ്, ജീ​വി​ത നൈ​പു​ണ്യ പ​രി​ശീ​ല​നം എ​ന്നി​വ ന​ട​ത്തും. ല​യ​ൺ​സ് ക്വ​സ്റ്റ് പ​ദ്ധ​തി​യി​ലൂ​ടെ 1,600 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗു​ണ​നി​ല​വാ​ര​മു​ള്ള പ​രി​ശീ​ല​നം ഉ​റ​പ്പാ​ക്കും. ആ​രോ​ഗ്യമേ​ഖ​ല​യി​ൽ നി​ർ​ധ​ന​ർ​ക്കാ​യി 1,000 തി​മി​ര ശ​സ്ത്ര​ക്രി​യ​ക​ൾ, സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കും ഡ്രൈ​വ​ർ​മാ​ർ​ക്കും കാ​ഴ്ച പ​രി​ശോ​ധ​ന, എ​ച്ച്പി​വി വാ​ക്സി​നേ​ഷ​ൻ കാമ്പ​യി​ൻ, ദ​ന്താ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണം എ​ന്നി​വ ന​ട​പ്പി​ലാ​ക്കും. കാ​ൻ​സ​ർ ബാ​ധി​ത​രാ​യ കു​ട്ടി​ക​ൾ​ക്ക് വി​നോ​ദപ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കും.

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് വീ​ൽ​ചെ​യ​റു​ക​ളും വാ​ക്ക​റു​ക​ളും വി​ത​ര​ണം ചെ​യ്യും. അ​ർ​ഹ​രാ​യ സ്ത്രീ​ക​ൾ​ക്ക് സ്വ​യം തൊ​ഴി​ൽ ക​ണ്ടെ​ത്താ​ൻ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കും. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ രോ​ഗി​ക​ൾ​ക്കും ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന വ​യോ​ജ​ന​ങ്ങ​ൾ​ക്കും ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​നും തീ​ർ​ഥാ​ട​ക​ർ​ക്കു കു​ടിവെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നും ക്ല​ബ് മു​ൻ​കൈയെടു​ക്കും.

കൂ​ടാ​തെ, ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ല​യ​ൺ​സ് വോ​ള​ണ്ടി​യ​ർ ആ​ർ​മി രൂ​പീ​ക​രി​ച്ച് പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കും. ല​ഹ​രിവി​രു​ദ്ധ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റാ​ലി​ക​ൾ, കാ​യി​ക-​സാം​സ്കാ​രി​ക മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നാ​യി വീ​ടു​ക​ളി​ൽ അ​ടു​ക്ക​ള​ത്തോ​ട്ടം പ​ദ്ധ​തി​യും തെ​രു​വു​ക​ൾ മ​നോ​ഹ​ര​മാ​ക്കാ​ൻ പൂ​ച്ചെ​ടി വ​ള​ർ​ത്ത​ലും ന​ട​പ്പി​ലാ​ക്കും.
മു​ൻ ഡി​സ്ട്രി​ക്‌ട് ഗ​വ​ർ​ണ​ർ ജി. ​വേ​ണു​കു​മാ​ർ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം നി​ർ​വ​ഹി​ച്ചു. മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് പ​ദ്ധ​തി​ക​ളു​ടെ​ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജൂ​ണി കു​തി​ര​വ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ഡോ. ​ഉ​മ്മ​ൻ വ​ർ​ഗീ​സ് പ​ദ്ധ​തി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

റീ​ജ​ണ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ എ​സ്. സു​രേ​ഷ് ബാ​ബു, സോ​ൺ ചെ​യ​ർ​പേ​ഴ്സ​ൺ ക്യാ​പ്റ്റ​ൻ ജോ​സ​ഫ് ജോ​ർ​ജ്, മ​റ്റ് ഭാര​വാ​ഹി​ക​ളാ​യ ഈ​പ്പ​ൻ ചെ​റി​യാ​ൻ, സ​ദാ​ശി​വ​ൻ നാ​യ​ർ, എ​സ്. ബാ​ല​ച​ന്ദ്ര​ൻ നാ​യ​ർ, സു​ദേ​ഷ് ജി, ​ഡോ. എ​സ്. വി​ന​യ​ൻ, ഡോ. ​ന​വീ​ൻ പി​ള്ള, പ്ര​തീ​ഷ് രാ​മ​നാ​ഥ​ൻ, രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

റോ​ഡി​ല്‍ ടി​പ്പ​റു​ക​ള്‍ ചീ​റി​പ്പാ​യു​ന്നു; ജീ​വ​ന്‍ പ​ണ​യം​വ​ച്ച് യാ​ത്ര​ക്കാ​ർ

തൊ​ടു​പു​ഴ: വാ​ഹ​ന​ങ്ങ​ള്‍​ക്കും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും ഭീ​ഷ​ണി​യാ​കു​ന്ന ടോ​റ​സ്, ടി​പ്പ​ര്‍ ലോ​റി​ക​ളു​ടെ അ​മി​ത​വേ​ഗം നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ജി​ല്ല​യി​ലും ശ​ക്ത​മാ​യി. ഇ​ന്ന​ലെ കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ടി​പ്പ​ര്‍ ലോ​റി പാ​ഞ്ഞു​ക​യ​റി മൂ​ന്നു പേ​ര്‍ മ​രി​ച്ച​തോ​ടെ​യാ​ണ് സു​ര​ക്ഷി​ത​മ​ല്ലാ​ത്ത വി​ധം ക​രി​ങ്ക​ല്ലും മെ​റ്റ​ലും മ​ണ്ണും കൊ​ണ്ടു​പോ​കു​ന്ന ടി​പ്പ​ര്‍, ടോ​റ​സ് ലോ​റി​ക​ള്‍​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യം വീ​ണ്ടും ശ​ക്ത​മാ​കു​ന്ന​ത്.

തി​ര​ക്കേ​റി​യ റോ​ഡാ​ണെ​ങ്കി​ല്‍ പോ​ലും മ​റ്റു വാ​ഹ​ന​ങ്ങ​ളെ പ​രി​ഗ​ണി​ക്കാ​തെ​യും മ​നു​ഷ്യ ജീ​വ​നു പു​ല്ലു​വി​ല ക​ല്‍​പ്പി​ച്ചു​മാ​ണ് ഇ​വ​രു​ടെ പ​ര​ക്കം പാ​ച്ചി​ല്‍. തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ലും സ​മീ​പ പാ​ത​ക​ളി​ലും സ്‌​കൂ​ള്‍ സ​മ​യ​ങ്ങ​ളി​ലാ​ണ് ടി​പ്പ​റു​ക​ള്‍ പാ​യു​ന്ന​ത്.

ടി​പ്പ​ര്‍, ടോ​റ​സ് ലോ​റി​ക​ളി​ല്‍ ലോ​ഡ് ക​യ​റ്റി​പ്പോ​കു​ന്ന​തി​ന് നി​ഷ്‌​ക​ര്‍​ഷി​ച്ചി​രി​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പോ​ലും കാ​റ്റി​ല്‍ പ​റ​ത്തി​യാ​ണ് ഇ​വ​യു​ടെ സ​ഞ്ചാ​രം. ശ​രി​യാ​യ രീ​തി​യി​ല്‍ മൂ​ടാ​തെ പാ​റ​ക്ക​ഷ​ണ​ങ്ങ​ളും മ​ണ്ണും മ​ണ​ലും പു​റ​ത്തേ​ക്കു തെ​റി​ച്ചു​വീ​ഴ​ത്ത​ക്ക നി​ല​യി​ലാ​ണ് പ​ല ടി​പ്പ​റു​ക​ളും പാ​യു​ന്ന​ത്.

അ​നു​വ​ദ​നീ​യ​മാ​യ​തി​ലും കൂ​ടു​ത​ല്‍ ഭാ​ര​വു​മാ​യാ​ണ് വ​ഴി​യാ​ത്ര​ക്കാ​ര്‍​ക്കും മ​റ്റു വാ​ഹ​ന​ങ്ങ​ള്‍​ക്കും ഭീ​ഷ​ണി​യാ​യി ടി​പ്പ​റു​ക​ളു​ടെ അ​മി​ത വേ​ഗ​ത്തി​ലു​ള്ള സ​ഞ്ചാ​രം. പി​ന്നാ​ലെ വ​രു​ന്ന വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍​ക്കും കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര്‍​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​കാ​തെ മ​ണ​ലും മെ​റ്റ​ലു​മാ​യി പോ​കു​ന്ന ലോ​റി​ക​ളു​ടെ മു​ക​ള്‍ ഭാ​ഗം പൂ​ര്‍​ണ​മാ​യി മൂ​ട​ണ​മെ​ന്നാ​ണു നി​യ​മം.

എ​ന്നാ​ല്‍ ഇ​തു കൃ​ത്യ​മാ​യി പാ​ലി​ക്കാ​റി​ല്ല. പ​ല​പ്പോ​ഴും പി​ന്നാ​ലെ വ​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രു​ടെ ദേ​ഹ​ത്തേ​ക്ക് മെ​റ്റ​ലും പൊ​ടി​യു​മൊ​ക്കെ വീ​ഴു​ന്ന സ്ഥി​തി​യാ​ണ്. അ​മി​ത വേ​ഗ​ത്തി​ല്‍ വ​ള​വു​ക​ള്‍ തി​രി​യു​മ്പോ​ള്‍ ലോ​റി​യി​ല്‍ നി​ന്നു മെ​റ്റ​ലും പാ​റ​ക്ക​ല്ലു​ക​ളും റോ​ഡി​ലേ​ക്കു വീ​ഴു​ന്ന​തും അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്നു​ണ്ട്.

സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് ഭീ​ഷ​ണി​യാ​യി നി​രോ​ധി​ത സ​മ​യ​ത്തും ചീ​റി​പ്പാ​യു​ന്ന ടി​പ്പ​റു​ക​ള്‍ കാ​ണാം. രാ​വി​ലെ 8.30 മു​ത​ല്‍ പ​ത്തു വ​രെ​യും വൈ​കു​ന്നേ​രം നാ​ലു മു​ത​ല്‍ അ​ഞ്ചു വ​രെ​യും ടി​പ്പ​ര്‍, ടോ​റ​സ് ലോ​റി​ക​ള്‍ തി​ര​ക്കേ​റി​യ റോ​ഡു​ക​ളി​ല്‍ ഓ​ടു​ന്ന​തി​നു ജി​ല്ല​യി​ല്‍ നി​രോ​ധ​ന​മു​ണ്ട്. എ​ന്നാ​ല്‍, ചി​ല​യി​ട​ങ്ങ​ളി​ല്‍ ഇ​തു ലം​ഘി​ച്ചും ടി​പ്പ​റു​ക​ള്‍ ഓ​ടു​ന്നു​ണ്ട്. തൊ​ടു​പു​ഴ-​തെ​ക്കും​ഭാ​ഗം -ആ​ന​ക്ക​യം റോ​ഡി​ലും കാ​ഞ്ഞി​ര​മ​റ്റം റോ​ഡി​ലും സ്‌​കൂ​ള്‍ സ​മ​യ​ങ്ങ​ളി​ല്‍ ടി​പ്പ​റു​ക​ള്‍ പാ​യു​ന്നു​ണ്ട്. നാ​ലോ​ളം പാ​റ​മ​ട​ക​ളാ​ണ് ഈ ​മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

തെ​ക്കും​ഭാ​ഗ​ത്ത് ക​ഴി​ഞ്ഞ ദി​വ​സം സ്‌​കൂ​ള്‍ സ​മ​യ​ത്ത് ഓ​ടി​യ ടി​പ്പ​ര്‍ ലോ​റി നാ​ട്ടു​കാ​ര​ന്‍ ത​ന്നെ ത​ട​ഞ്ഞ് പോ​ലീ​സി​നെ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നു പു​റ​മേ ടി​പ്പ​റു​ക​ളി​ല്‍ ക​യ​റ്റു​ന്ന സാ​ധ​ന​സാ​മ​ഗ്രി​ക​ളു​ടെ അ​ള​വി​ലും വ്യ​ക്ത​ത​യി​ല്ല. അ​മി​ത അ​ള​വി​ല്‍ മ​ണ്ണും ക​ല്ലും പാ​റ ഉ​ത്പ​ന്ന​ങ്ങ​ളും ക​യ​റ്റി​യാ​ണ് വാ​വ​ന​ങ്ങ​ള്‍ ഓ​ടു​ന്ന​ത്.
പ​ല​പ്പോ​ഴും വി​ജി​ല​ന്‍​സും റ​വ​ന്യു വ​കു​പ്പും പ​രി​ശോ​ധ​ന ന​ട​ത്തി അ​മി​ത​ലോ​ഡ് പി​ടി​കൂ​ടാ​റു​ണ്ടെ​ങ്കി​ലും ഇ​ത് വീ​ണ്ടും ആ​വ​ര്‍​ത്തി​ക്ക​പ്പെ​ടും.​പ​ല​പ്പോ​ഴും വാ​ഹ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​നോ ന​ട​പ​ടി എ​ടു​ക്കാ​നോ അ​ധി​കൃ​ത​ര്‍ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്.

അ​മി​ത ഭാ​രം ക​യ​റ്റി​യു​ള്ള ടോ​റ​സ് ലോ​റി​ക​ളു​ടെ പ​തി​വു​സ​ഞ്ചാ​രം റോ​ഡി​ന്‍റെ ത​ക​ര്‍​ച്ച​യ്ക്കും വ​ഴി​തെ​ളി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. പാ​റ ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് മു​ക​ളി​ല്‍ മൂ​ടി​യി​ല്ലാ​തെ ടി​പ്പ​ര്‍ ലോ​റി​ക​ള്‍ ഓ​ടു​ന്ന​തു യാ​ത്ര​ക്കാ​ര്‍​ക്ക് ദു​രി​ത​മാ​കു​ക​യാ​ണ്.

വീ​തി​കു​റ​വാ​യ ഗ്രാ​മീ​ണ റോ​ഡു​ക​ളി​ല്‍ കൂ​ടി​യു​ള്ള ടി​പ്പ​റു​ക​ളു​ടെ ഓ​ട്ടം ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​രെ​യും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രെ​യും അ​പ​ക​ട​ഭീ​തി​യി​ലാ​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.

District News

ആ​ത്മ​ക​ഥ പ്ര​കാ​ശ​നം ചെ​യ്തു

തൊ​ടു​പു​ഴ: എം.​കെ. ജോ​സ് മാ​റാ​ട്ടി​ലി​ന്‍റെ ‘ഇ​തും പൊ​ന്നാ​ണോ’ എ​ന്ന ആ​ത്മ​ക​ഥ​യു​ടെ പ്ര​കാ​ശ​നം ന​ട​ത്തി. വാ​ഴ​ക്കാ​ല സെ​ന്‍റ് മേ​രീ​സ് പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മാ​ര്‍ തോ​മ​സ് ഇ​ല​വ​നാ​ല്‍ പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ചു. ഫാ. ​ഫ്രാ​ന്‍​സി​സ് കാ​രു​കു​ന്നേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ഡോ. സ്റ്റാ​ന്‍​ലി പു​ല്‍​പ്ര​യി​ല്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​പോ​ള്‍ അ​വ​ര​പ്പാട്ട്, ഫാ. ​സോ​മി പാ​ണം​കാ​ട്ട്, ഡോ. ​സാ​ബു വ​ര്‍​ഗീ​സ്, പ്ര​ഫ. ജോ​സ് കാ​രു​കു​ന്നേ​ല്‍, സി​സ്റ്റ​ര്‍ ലി​സ​റ്റ, ജോ​ര്‍​ജ് മാ​ത്യു ത​റ​പ്പി​ല്‍, ജോ​സ് പി. ​മാ​ത്യു പൊ​ടി​മ​റ്റ​ത്തി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

എം.​കെ. ജോ​സ് മാ​റാ​ട്ടി​ല്‍ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. ദീ​ര്‍​ഘ​കാ​ലം മും​ബൈ​യി​ല്‍ പ്ര​വാ​സി ജീ​വി​തം ന​യി​ച്ചു​വ​രു​ന്ന​തി​നി​ടെ ക​ല്യാ​ണ്‍ രൂ​പ​ത​യി​ല്‍ അ​ത്മാ​യ ശു​ശ്രൂ​ഷ​ക​ള്‍ ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ജ​ന്മ​നാ​ടാ​യ വാ​ഴ​ക്കാ​ലാ​യി​ല്‍ വി​ശ്ര​മ​ജീ​വി​ത​ത്തി​ലാ​യി​രു​ന്നു. ത​ന്‍റെ 80 വ​ര്‍​ഷ​ത്തെ ജീ​വി​താ​നു​ഭ​വ​ങ്ങ​ളും ദൈ​വി​ക നി​യോ​ഗ​ങ്ങ​ളു​മാ​ണ് ആ​ത്മ​ക​ഥ​യി​ല്‍ ഉ​ള്‍​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​ത്.

District News

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: വി​ദേ​ശമ​ദ്യം പി​ടി​കൂ​ടി​

നെ​ടു​ങ്ക​ണ്ടം: ക​മ്പം​മെ​ട്ട് എ​ട്ടേ​ക്ക​റി​ല്‍ വീ​ട്ടി​ല്‍ വി​ല്‍​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ഒ​മ്പ​ത് ലി​റ്റ​ര്‍ വി​ദേ​ശ​മ​ദ്യം പി​ടി​ച്ചെ​ടു​ത്തു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു കി​ട്ടി​യ ര​ഹ​സ്യവി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ക​മ്പം​മെ​ട്ട് പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് എ​ട്ടേ​ക്ക​ര്‍ സ്വ​ദേ​ശി ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ (60) വീ​ട്ടി​ല്‍നി​ന്നു വി​ദേ​ശ​മ​ദ്യം ക​ണ്ടെ​ടു​ത്ത​ത്.

ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി വി.​ടി. ഷാ​ജ​ന്‍റെ നി​ര്‍​ദ്ദേ​ശാ​നു​സ​ര​ണം ന​ട​ത്തി​യ റെ​യ്ഡി​ല്‍ ക​മ്പം​മെ​ട്ട് എ​സ്എ​ച്ച്ഒ ര​തീ​ഷ് ഗോ​പാ​ല്‍, എ​സ്ഐ​മാ​രാ​യ ചാ​ര്‍​ളി തോ​മ​സ്, പി.​വി. മ​ഹേ​ഷ്, ഉ​ദ്യോ​ഗ​സ്ഥ​രാ​യ യു. ​ഷ​മീ​ര്‍, യൂ​ന​സ് ഇ​സ്മാ​യി​ല്‍, ബി​നു​കു​മാ​ര്‍, എ.​ആ​ര്‍. രേ​വ​തി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

District News

സെ​പ്റ്റി​ക് ടാ​ങ്ക് മാ​ലി​ന്യം റോ​ഡി​ലേ​ക്ക്: ദു​ർ​ഗ​ന്ധ​വും ആ​രോ​ഗ്യ​ഭീ​ഷ​ണി​യും

ചെറു​തോ​ണി: സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ലെ സെ​പ്റ്റി​ക് ടാ​ങ്ക് മാ​ലി​ന്യം പ​തി​വാ​യി റോ​ഡി​ലേ​ക്ക് ഒ​ഴു​കു​ന്ന​ത് പ്ര​ദേ​ശ​ത്ത് ഗു​രു​ത​ര ആ​രോ​ഗ്യ-​ശു​ചി​ത്വ പ്ര​ശ്ന​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്ന് വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും ആ​രോ​പി​ച്ചു. ത​ടി​യ​മ്പാ​ട് ടൗ​ണി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്തു​ള്ള പൊ​തു​പ്ര​വ​ർ​ത്ത​ക​ന്‍റെ കെ​ട്ടി​ട​ത്തി​ൽ​നി​ന്നു​ള്ള മ​ലി​ന​ജ​ല​മാ​ണ് റോ​ഡി​ന് കു​റു​കെ ഒ​ഴു​കി വ്യാ​പാ​രി​ക​ൾ​ക്കും വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും ദു​രി​ത​മാ​യി​രി​ക്കു​ന്ന​ത്.

അ​സ​ഹ​നീ​യ​മാ​യ ദു​ർ​ഗ​ന്ധം മൂ​ലം പ്ര​ദേ​ശ​ത്ത് നി​ൽ​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാണ്. ആ​ഴ്ച​ക​ളാ​യി തു​ട​രു​ന്ന പ്ര​ശ്ന​ത്തി​ൽ സ​മീ​പ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ ദി​വ​സേ​ന ഈ ​വ​ഴി​യി​ലൂ​ടെ​യാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ൾ റോ​ഡി​ലെ കു​ഴി​ക​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന മ​ലി​നജ​ലം വ​ഴി​യാ​ത്ര​ക്കാ​രു​ടെ ദേ​ഹ​ത്ത് തെ​റി​ക്കു​ന്ന​തും പ​തി​വാ​ണ്.

ഒ​രാ​ഴ്ച മു​മ്പ് ടാ​ങ്കി​ൽ നി​ന്നു മാ​ലി​ന്യം റോ​ഡി​ലൂ​ടെ ഒ​ഴു​കി​യി​രു​ന്നു. അ​ന്നു രാ​ത്രി, ടാ​ങ്ക​ർ എ​ത്തി​ച്ച് മാ​ലി​ന്യം നീ​ക്കം ചെ​യ്ത​താ​ണ്. സെ​പ്റ്റി​ക് ടാ​ങ്കി​ലെ മാ​ലി​ന്യം നീ​ക്കം ചെ​യ്തെ​ങ്കി​ലും പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യി​ല്ല. മൂ​ന്നു നി​ല​ക​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ ഒ​രു നി​ല​യി​ൽ വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ളും ര​ണ്ടു നി​ല​ക​ളി​ൽ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളും വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ക​യാ​ണ്.

പ​രാ​തി​യെത്തു​ട​ർ​ന്ന് വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ആ​രോ​ഗ്യ വി​ഭാ​ഗ​വും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. റോ​ഡ​രു​കി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ച്ചാ​ൽ 10000 രൂ​പ മു​ത​ൽ പി​ഴ ഈ​ടാ​ക്കു​ന്ന അ​ധി​കൃ​ത​ർ ക​ക്കൂ​സ് മാ​ലി​ന്യം പ​തി​വാ​യി റോ​ഡി​ലൂ​ടെ ഒ​ഴു​കാ​ൻ ഇ​ട​യാ​ക്കി​യി​ട്ട് 5000 രൂ​പ മാ​ത്രം കെ​ട്ടി​ട ഉ​ട​മ​ക്ക് പി​ഴ ​ചു​മ​ത്തി​യ​ത് ആ​ക്ഷേ​പ​ത്തി​നി​ട​യാ​ക്കി​യി​രി​ക്ക​യാ​ണ്. മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ മാ​ലി​ന്യം നീ​ക്കം ചെ​യ്ത് ശു​ചീ​ക​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി. മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ വി​ഭാ​ഗ​വും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

കെ​ട്ടി​ട​ത്തി​ന് അ​ടി​യി​ൽനി​ന്നു സെ​പ്റ്റി​ക് ടാ​ങ്കി​ലേ​ക്കു ശ​ക്ത​മാ​യ ഉ​റ​വ​യു​ള്ള​തി​നാ​ലാ​ണ് മ​ലി​ന​ജ​ലം വീ​ണ്ടും പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്ന​തെ​ന്നാ​ണ് കെ​ട്ടി​ട ഉ​ട​മ​യു​ടെ വി​ശ​ദീ​ക​ര​ണം. സാം​ക്ര​മി​ക രോ​ഗ​ങ്ങ​ളും ഷി​ഗെ​ല്ല പോ​ലു​ള്ള പ​ക​ർ​ച്ച​വ്യാ​ധി​ക​ളും വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ലി​ന​ജ​ലം പൊ​തു​നി​ര​ത്തി​ലൂ​ടെ ഒ​ഴു​കു​ന്ന​ത് ഗു​രു​ത​ര ആ​രോ​ഗ്യ ഭീ​ഷ​ണി​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി വേ​റെ സെ​പ്റ്റി​ക് ടാ​ങ്ക് സ്ഥാ​പി​ക്കു​ക മാ​ത്ര​മാ​ണ് പ​രി​ഹാ​ര​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

District News

അടിമാലിയിൽ ട്രാ​ഫി​ക് യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ

അ​ടി​മാ​ലി: ട്രാ​ഫി​ക് പോ​ലീ​സ് യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ഴി​വു​ക​ൾ നി​ക​ത്താ​തെ​വ​രു​ന്ന​താ​ണ് കാ​ര​ണം. ഇ​തോ​ടെ അ​ടി​മാ​ലി സെ​ന്‍റ​ർ ജം​ഗ്ഷ​നി​ലെ പോ​യി​ന്‍റ് ഡ്യൂ​ട്ടി​ക്ക​പ്പു​റം അ​ടി​മാ​ലി ട്രാ​ഫി​ക് യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം മ​റ്റു മേ​ഖ​ല​യി​ൽ ല​ഭ്യ​മാ​കു​ന്നി​ല്ല.

മു​മ്പ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​യി​രി​ക്കു​മ്പോ​ഴാ​ണ് 43 പോ​ലീ​സു​കാ​രു​മാ​യി അ​ടി​മാ​ലി​യി​ൽ ട്രാ​ഫി​ക് യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​യി​രു​ന്നെ​ങ്കി​ലും മാ​റി​വ​ന്ന സ​ർ​ക്കാ​ർ ഈ ​യൂ​ണി​റ്റി​നോ​ട് ക​ടു​ത്ത അ​വ​ഗ​ണ​ന കാ​ട്ടി. ഇ​തോ​ടെ പ​ര​മാ​വ​ധി അം​ഗ​ബ​ലം 24 ആ​യി ചു​രു​ക്കി. 24 പോ​സ്റ്റു​ക​ൾ ഉ​ള്ള യൂ​ണി​റ്റി​ൽ ഇ​പ്പോ​ൾ 12 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്.

സ്പെ​ഷ​ൽ ഡ്യൂ​ട്ടി​യും മെ​ഡി​ക്ക​ൽ ലീ​വു​ക​ളും ക​ഴി​യു​മ്പോ​ൾ പ​ര​മാ​വ​ധി ആ​റു പേ​രി​ലേ​ക്കു യൂ​ണി​റ്റ് ചു​രു​ങ്ങും. ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ട്രാ​ഫി​ക് കു​റ്റ​കൃ​ത്യ​ങ്ങ​ൾ ന​ട​ക്കു​ന്ന മേ​ഖ​ല​ക​ളി​ൽ ഒ​ന്നാ​ണ് അ​ടി​മാ​ലി.

ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നോ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നോ ക​ഴി​യു​ന്നി​ല്ല. ട്രാ​ഫി​ക് യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും ഓ​ട്ടോ ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ​യു ആ​വ​ശ്യം.

District News

അ​ര്‍​ബ​ന്‍ ബാ​ങ്കി​ലെ ക്ര​മ​ക്കേ​ട്: അ​ന്വേ​ഷ​ണം പു​ന​രാ​രം​ഭി​ച്ചു

തൊ​ടു​പു​ഴ: അ​ര്‍​ബ​ന്‍ ബാ​ങ്കി​ലെ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ജി​ല​ന്‍​സ് നേ​ര​ത്തേ ന​ട​ത്തി​യ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് സം​ബ​ന്ധി​ച്ചു​ള്ള അ​ന്വേ​ഷ​ണം പു​ന​രാ​രം​ഭി​ച്ചു. തൊ​ടു​പു​ഴ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റോ​ബി​ന്‍ മൈ​ലാ​ടി 2023 ഒ​ക്ടോ​ബ​ര്‍ ഒ​മ്പ​തി​നു ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. പ​രാ​തി സം​ബ​ന്ധി​ച്ച് ഇ​ടു​ക്കി ജി​ല്ലാ വി​ജി​ല​ന്‍​സ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി തെ​ളി​വു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്നു സം​സ്ഥാ​ന സ​ഹ​ക​ര​ണ വി​ജി​ല​ന്‍​സ് അ​ന്വേ​ഷി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സ​ര്‍​ക്കാ​രി​ന് റി​പ്പോ​ര്‍​ട്ടും ന​ല്‍​കി.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല തൃ​ശൂ​ര്‍ സ​ഹ​ക​ര​ണ​വി​ജി​ല​ന്‍​സ് ഡി​വൈ​എ​സ്പി​ക്ക് കൈ​മാ​റി​യി​രു​ന്നു. അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി ബാ​ങ്കി​ന്‍റെ മു​ന്‍ ചെ​യ​ര്‍​മാ​ന്‍, നി​ല​വി​ലെ ചെ​യ​ര്‍​മാ​ന്‍, ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ള്‍, മൂ​ന്നു ജീ​വ​ന​ക്കാ​ര്‍, വാ​യ്പ​യെ​ടു​ത്ത ഭൂ ​ഉ​ട​മ​ക​ള്‍ എ​ന്നി​വ​ര​ട​ക്കം 35 പേ​ര്‍​ക്കെ​തി​രേ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കാ​ന്‍ 2025 ജ​നു​വ​രി 27നു ​സ​ര്‍​ക്കാ​ര്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു. എ​ന്നാ​ല്‍, റി​പ്പോ​ര്‍​ട്ട് ഇ​ടു​ക്കി വി​ജി​ല​ന്‍​സി​ലേ​ക്ക് വീ​ണ്ടും അ​ന്വേ​ഷ​ണ​ത്തി​നാ​യി അ​യ​ച്ചെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല.

ഇ​തി​നി​ടെ റോ​ബി​ന്‍ മൈ​ലാ​ടി ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കും വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍​ക്കും വീ​ണ്ടും പ​രാ​തി ന​ല്‍​കി. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് അ​ന്വേ​ഷ​ണം വീ​ണ്ടും ആ​രം​ഭി​ച്ച​ത്. ര​ണ്ട​ര വ​ര്‍​ഷ​ത്തോ​ളം അ​ര്‍​ബ​ന്‍​ബാ​ങ്ക് അ​ട​ച്ചി​ട്ട ശേ​ഷം ബാ​ങ്കിം​ഗ് പ്ര​വ​ര്‍​ത്ത​നം പു​ന​രാ​രം​ഭി​ക്കാ​ന്‍ ആ​ര്‍​ബി​ഐ അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു.

ഈ ​ഘ​ട്ട​ത്തി​ല്‍ ബാ​ങ്കി​ന്‍റെ പ​ഴ​യ കു​ടി​ശി​ക 37 കോ​ടി​യാ​യി​രു​ന്നു. ഇ​തി​ല്‍ ര​ണ്ടു കോ​ടി ബാ​ങ്ക് എ​ഴു​തി​ത്ത​ള്ളി. ശേ​ഷി​ക്കു​ന്ന 35 കോ​ടി ഈ​ടാ​ക്കാ​ന്‍ ക​ഴി​യാ​ത്ത കു​ടി​ശി​ക​യാ​ണ്. ജീ​വ​ന​കാ​ര്‍​ക്കു​ള്ള ഒ​ന്ന​ര​കോ​ടി​യു​ടെ കു​ടി​ശി​ക​യും ന​ല്‍​കി​യി​ട്ടി​ല്ല. വാ​യ്പ അ​ട​ച്ചു​തീ​ര്‍​ത്ത അം​ഗ​ങ്ങ​ള്‍ ഇ​തി​നാ​യി അ​ധി​ക​മാ​യെ​ടു​ത്ത ഓ​ഹ​രി​തു​ക തി​രി​കെ ന​ല്‍​കാ​നും ബാ​ങ്കി​ന് ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ് നി​ല​വി​ലു​ള്ള​തെ​ന്നു ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

District News

മൂ​ന്നാ​റി​ലെ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല പ്ര​ഖ്യാ​പ​നം: അ​പാ​ക​ത പ​രി​ഹ​രി​ക്കും-എം​പി

തൊ​ടു​പു​ഴ: ഇ​ര​വി​കു​ളം നാ​ഷ​ണ​ല്‍ പാ​ര്‍​ക്ക്, ചി​ന്നാ​ര്‍ വ​ന്യ​ജീ​വി സ​ങ്കേ​തം, കു​റി​ഞ്ഞി ഉ​ദ്യാ​നം, പാ​മ്പാ​ടും​ചോ​ല, ആ​ന​മു​ടി ചോ​ല എ​ന്നീ പ്ര​ദേ​ശ​ങ്ങ​ള്‍ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​യി ഉ​ള്‍​പ്പെ​ടു​ത്തി​യ ക​ര​ട് വി​ജ്ഞാ​പ​നം സം​ബ​ന്ധി​ച്ച് മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ച​ര്‍​ച്ച ന​ട​ത്തി. ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി, എം​എ​ല്‍​എ എ​ഫ്. രാ​ജ, ചീ​ഫ് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍ പ്ര​മോ​ദ് എ. ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ത​ട്ടേ​ക്കാ​ട് പ​ക്ഷി സ​ങ്കേ​ത​ത്തി​ന്‍റെ അ​തി​ര്‍​ത്തി പു​ന​ര്‍​നി​ര്‍​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട യോ​ഗ​വും ഇ​തോ​ടൊ​പ്പം ന​ട​ത്തി. ഷി​ബു തെ​ക്കും​പു​റം എം​എ​ല്‍​എ​യും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

ക​ഴി​ഞ്ഞ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ശി​പാ​ര്‍​ശ​ക​ളാ​ണ് ക​ര​ടു​വി​ജ്ഞാ​പ​ന​ത്തി​ന് കാ​ര​ണ​മെ​ന്നും തെ​റ്റു​ക​ള്‍ ക​ട​ന്നു​കൂ​ടി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ തി​രു​ത്തു​മെ​ന്നും മ​ന്ത്രി യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച് മു​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ആ​രെ​യും അ​റി​യി​ക്കാ​തെ​യാ​ണ് ശി​പാ​ര്‍​ശ​ക​ള്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് അ​യ​ച്ച​ത്.

നി​ല​വി​ലെ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ന്‍റെ കാ​ലാ​വ​ധി​യാ​യ 60 ദി​വ​സ​ത്തി​നു​ള്ളി​ല്‍ തി​രു​ത്ത​ല്‍ വ​രു​ത്തി ജ​ന​വാ​സ​മേ​ഖ​ല​യും തോ​ട്ടം​മേ​ഖ​ല​യും ഉ​ള്‍​പ്പെ​ടെ ബ​ഫ​ര്‍ സോ​ണി​ല്‍ വ​ന്നി​ട്ടു​ണ്ടെ​ങ്കി​ല്‍ ആ ​മേ​ഖ​ല മാ​റ്റി വീ​ണ്ടും ശി​പാ​ര്‍​ശ ന​ല്‍​ക​ണ​മെ​ന്നും എം​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കാ​യി മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ 25നു​മൂ​ന്നാ​ര‍ പ​ഞ്ചാ​യ​ത്തി​ല്‍ യോ​ഗം ചേ​രു​ന്ന​തി​നും നി​ര്‍​ദേ​ശം ന​ല്‍​കി.

District News

വീ​ട് ക​ത്തി ന​ശി​ച്ചു: വീ​ട്ടു​ട​മ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

ചെ​റു​തോ​ണി: വീ​ട് പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. ഉ​റ​ങ്ങി​ക്കി​ട​ന്ന വീ​ട്ടു​ട​മ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. മ​രി​യാ​പു​രം കു​മ്മി​ണി​യി​ല്‍ ജ​യ്സ​ണ്‍ ജോ​സ​ഫി​ന്‍റെ വീ​ടാ​ണ് ക​ത്തി ന​ശി​ച്ച​ത്. ഇ​ന്ന​ലെ വെ​ളു​പ്പി​ന് 5.30 നാ​ണ് തീ ​പ​ട​ർ​ന്നു​പി​ടി​ച്ച​ത്.

ജ​യ്സ​ന്‍റെ ഭാ​ര്യ​യും മ​ക്ക​ളും ബ​ന്ധു​വീ​ട്ടി​ല്‍ പോ​യി​രു​ന്നി​തി​നാ​ല്‍ കൂ​ടു​ത​ല്‍ അ​പ​ക​ടം ഒ​ഴി​വാ​യി. ജ​യ്സ​ണ്‍ ഒ​റ്റ​യ്ക്കാ​ണ് വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഉ​റ​ക്ക​ത്തി​നി​ട​യി​ല്‍ വ​ലി​യ ശ​ബ്ദം കേ​ട്ട് ഉ​ണ​ര്‍​ന്ന ജ​യ്സ​ണ്‍ വീ​ട് ക​ത്തു​ന്ന​താ​യാ​ണ് ക​ണ്ട​ത്. ഉ​ട​ന്‍ പു​റ​ത്തി​റ​ങ്ങി​യെ​ങ്കി​ലും വീ​ടി​ന്‍റെ മു​ക്കാ​ല്‍ ഭാ​ഗ​വും ക​ത്തി ന​ശി​ച്ചി​രു​ന്നു. ഷെ​ഡി​ലു​ണ്ടാ​യി​രു​ന്ന വാ​ഹ​നം മാ​റ്റി​യി​ട്ടു. തു​ട​ർ​ന്ന് ഇ​ടു​ക്കി ഫ​യ​ര്‍ ഫോ​ഴ്സി​ൽ വി​വ​ര​മ​റി​യി​ച്ചു.

മ​ക്ക​ളു​ടെ പു​സ്ത​ക​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ മു​ഴു​വ​ന്‍ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ക​ത്തി ന​ശി​ച്ചു. 20 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ജെ​യ്സ​ണ്‍ പ​റ​ഞ്ഞു. ഇ​ടു​ക്കി​യി​ല്‍​നി​ന്ന് ഫ​യ​ര്‍ ഫോ​ഴ്സ് എ​ത്തി​യ​പ്പോ​ഴേ​ക്കും വീ​ട് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. വൈ​ദ്യു​തി ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു. ത​ങ്ക​മ​ണി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

District News

മണക്കാട് കുന്നത്തുപാറയിൽ കു​ള​ത്തി​ൽ വീ​ണ് വി​ദ്യാ​ർ​ഥി മ​രി​ച്ചു

തൊ​ടു​പു​ഴ: കു​ള​ത്തി​ൽ വീ​ണ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ചു. ചു​ങ്കം വാ​ഴ​ക്കാ​ല​യി​ൽ കോ​ലാ​നി ജോ​സ് ലി ​തോ​മ​സി​ന്‍റെ മ​ക​ൻ ജോ​യ​ൽ ജോ​സ് ലി(17)​യാ​ണ് മ​രി​ച്ച​ത്. മ​ണ​ക്കാ​ട് കു​ന്ന​ത്തു​പാ​റ മാ​ന്ത്ര​ക്കു​ള​ത്തി​ൽ ഇ​ന്ന​ലെ വൈ​കു​നേ​രം അ​ഞ്ചേ​കാ​ലോ​ടെ​യാ​ണ് സം​ഭ​വം.

ജോ​യ​ലും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് മാ​ന്ത്ര​ക്കു​ളം കാ​ണാ​നെ​ത്തി​യ​താ​യി​രു​ന്നു. ഇ​തി​നി​ടെ ജോ​യ​ൽ കാ​ൽ ക​ഴു​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കു​ള​ത്തി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് വാ​ർ​ഡ് കൗ​ൺ​സി​ല​ർ ആ​ർ. ഹ​രി പ​റ​ഞ്ഞു.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തൊ​ടു​പു​ഴ അ​ഗ്നി​ര​ക്ഷാ​സേ​ന​യി​ൽ വി​വ​ര​മ​റി​യി​ച്ചു. ഉ​ട​ൻ​ത​ന്നെ സ്കൂ​ബാ സം​ഘ​മെ​ത്തി കു​ട്ടി​യെ ക​ര​യ്ക്കു ക​യ​റ്റി. പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ല്കി​യ​ശേ​ഷം തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ രാ​ത്രി ഒ​ൻ​പ​തേ​കാ​ലോ​ടെ ജോ​യ​ൽ മ​രി​ച്ചു. മു​ത​ല​ക്കോ​ടം സ്കൂ​ളി​ൽ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. അ​മ്മ: അ​ൽ​ഫോ​ൻ​സ തോ​മ​സ് കു​വൈ​റ്റി​ൽ ന​ഴ്സാ​ണ് . സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​സ​ഫി​ൻ, ജെ​സീ​ന്ത. സം​സ്കാ​രം പി​ന്നീ​ട്.

District News

ഡി​ജി​റ്റ​ല്‍ ഡീ​റ്റോ​ക്‌​സ് ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ചു

തൊ​ടു​പു​ഴ: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് ഹൈ​സ്‌​കൂ​ളി​ല്‍ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ഡി​ജി​റ്റ​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ അ​മി​ത ഉ​പ​യോ​ഗം കു​റ​യ്ക്കു​ന്ന​തി​നും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​യി ഡി​ജി​റ്റ​ല്‍ ഡീ​റ്റോ​ക്‌​സ് ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ചു.

തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി പി.​എം. ബൈ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​സ് പൊ​തൂ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​സി. മാ​നേ​ജ​ര്‍ ഫാ. ​ആ​ല്‍​ബ​ര്‍​ട്ട് പീ​ച്ചാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍ ആ​ര്‍. ഹ​രി, ഹെ​ഡ്മാ​സ്റ്റ​ര്‍ സ​ജി മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്രി​ന്‍​സ് അ​ഗ​സ്റ്റി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കു​ട്ടി​ക​ളു​ടെ മൊ​ബൈ​ല്‍ ഫോ​ൺ, ടി​വി ഉ​പ​യോ​ഗ സ​മ​യം, പ​ഠ​ന​സ​മ​യം, വാ​യ​ന, കാ​യി​ക​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യം തു​ട​ങ്ങി​യ​വ മാ​താ​പി​താ​ക്ക​ള്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലാ​ണ് പ​ദ്ധ​തി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ലൂ​ടെ ഓ​രോ വി​ദ്യാ​ര്‍​ഥി​യു​ടെ​യും ദി​ന​ച​ര്യ​യും പ​ഠ​ന പു​രോ​ഗ​തി​യും വി​ല​യി​രു​ത്തി അ​വ​രു​ടെ നി​ല​വാ​രം തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ക്കും.

District News

വ​ണ്ടി​പ്പെ​രി​യാ​ർ - സ​ത്രം റോ​ഡ് ത​ക​ർന്നു; യാത്ര ദുരിതം

വ​ണ്ടി​പ്പെ​രി​യാ​ർ: അ​ര​ണ​ക്ക​ൽ സ​ത്ര​ത്തി​ലേ​ക്കും സ​ത്രം വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും പോ​കു​ന്ന വ​ണ്ടി​പ്പെ​രി​യാ​ർ - സ​ത്രം റോ​ഡ് ത​ക​ർ​ന്ന് യാ​ത്രാ യോ​ഗ്യ​മ​ല്ലാ​താ​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി.

ശ​ബ​രി​മ​ല പ​ര​മ്പ​രാ​ഗ​ത കാ​ന​ന​പാ​ത​യാ​യ സ​ത്രം വ​ഴി ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നു പോ​കു​ന്ന അ​യ്യ​പ്പ​ഭ​ക്ത​രു​ടെ വാ​ഹ​ന​ങ്ങ​ളും വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​മാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളും സ​ർ​വീ​സ് ബ​സു​ക​ളും സാ​ധാ​ര​ണ​ക്കാ​രു​ടെ വാ​ഹ​ന​ങ്ങ​ളും ദു​ർ​ഘ​ട​പാ​ത​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.

ഒ​രു വ​ർ​ഷം മു​മ്പ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി വ​ണ്ടി​പ്പെ​രി​യാ​ർ - അ​ര​ണ​ക്ക​ൽ - സ​ത്രം റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നാ​യി 50 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ശ​ബ​രി​മ​ല സീ​സ​നു മു​ൻ​പ് റോ​ഡി​ൻ്റെ ടാ​റിം​ഗ് ന​ട​ത്താ​നാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. അ​ന്ന​ത്തെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന്‍റെ മ​ക​നാ​ണ് ക​രാ​ർ എ​ടു​ത്തി​രു​ന്ന​ത്. റോ​ഡി​ന്‍റെ കു​റേ ഭാ​ഗം ഇ​ള​ക്കി​യി​ട്ട​ത​ല്ലാ​തെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടി​ല്ല.

District News

ക​ട്ട​പ്പ​ന ടൗ​ണി​ൽ എ​ത്തി​യാ​ൽ മൂ​ക്കു പൊ​ത്ത​ണം!

ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന മ​ത്സ്യ- മാം​സ മാ​ർ​ക്ക​റ്റി​ൽ​നി​ന്ന് ഓ​ട​വ​ഴി ഒ​ഴു​കി​യെ​ത്തു​ന്ന മ​ലി​ന​ജ​ല​ത്തി​ൽ നി​ന്നു​ണ്ടാ​കു​ന്ന ദു​ർ​ഗ​ന്ധം മൂ​ലം മൂ​ക്കു​പൊ​ത്തി വ്യാ​പാ​രം ന​ട​ത്തേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ഒ​രു​പ​റ്റം വ്യാ​പാ​രി​ക​ൾ. ക​ട്ട​പ്പ​ന സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നു താ​ഴെ മാ​ർ​ക്ക​റ്റി​നോ​ടു ചേ​ർ​ന്നു​ള്ള ബ​സ് സ്റ്റോ​പ്പി​നു സ​മീ​പ​ത്താ​ണ് മ​ലി​ന​ജ​ലം ഒ​ഴു​കി​പ്പോ​കു​ന്ന ഓ​ട​യ്ക്ക് മൂ​ടി​യി​ല്ലാ​തെ കി​ട​ക്കു​ന്ന​ത്. വ്യാ​പാ​രി​ക​ളെ കൂ​ടാ​തെ ഇ​വി​ടെ ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന​വ​ർ​ക്കും ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​വ​ർ​ക്കും വ​ലി​യ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

കൂ​ടാ​തെ, സാം​ക്ര​മി​ക രോ​ഗ​ഭീ​ഷ​ണി​യും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. നി​ര​വ​ധി ത​വ​ണ ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ മു​ൻ​പാ​കെ പ്ര​ദേ​ശ​ത്തെ വ്യാ​പാ​രി​ക​ൾ ഈ ​വി​ഷ​യം ഉ​ന്ന​യി​ച്ചെ​ങ്കി​ലും ന​ട​പ​ടി ഒ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്.
മ​ത്സ്യ- മാം​സ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന​ട​ക്കം പു​റ​ന്ത​ള്ളു​ന്ന മ​ലി​ന​ജ​ലം ഈ ​ഓ​ട​വ​ഴി​യാ​ണ് പോ​കു​ന്ന​ത്. ഈ ​ഭാ​ഗ​ത്ത് മൂ​ടി​യി​ല്ലാ​ത്ത​തി​നാ​ൽ വ​ലി​യ ദു​ർ​ഗ​ന്ധം പു​റ​ത്തേ​ക്കു വ​മി​ക്കു​ക​യാ​ണ്. കൊ​തു​കു​ശ​ല്യ​വും അ​തി​രൂ​ക്ഷ​മാ​ണ്.

District News

ഗ്യാ​സ് സി​ലി​ണ്ട​റി​ൽ​നി​ന്നു തീ ​പ​ട​ർ​ന്ന് വീ​ട്ട​മ്മ​യ്ക്കും മ​ക​നും പൊ​ള്ള​ലേ​റ്റു

ചെ​റു​തോ​ണി: ഗ്യാ​സ് സി​ലി​ണ്ട​ർ മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ തീ ​പ​ട​ർ​ന്ന് വീ​ട്ട​മ്മ​യ്ക്കും മ​ക​നും പൊ​ള്ള​ലേ​റ്റു. ക​രി​മ്പ​നി​ൽ ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് സം​ഭ​വം. കൊ​ട്ടാ​ര​ത്തി​ൽ ജ​സ്റ്റി​ൻ ജോ​സ് (37), അ​മ്മ ജോ​ളി ജോ​സ് എ​ന്നി​വ​ർ​ക്കാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചു. ദേ​ഹ​മാ​സ​ക​ലം പൊ​ള്ള​ലേ​റ്റ ഇ​രു​വ​രെ​യും ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി​യ​ശേ​ഷം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഗ്യാ​സ് സി​ലി​ണ്ട​റി​ന്‍റെ വാ​ഷ​ർ ത​ക​രാ​റാ​യി ഗ്യാ​സ് പ​ട​ർ​ന്ന​താ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം.

സം​ഭ​വ​ത്തി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ന​ശി​ച്ചു. ഇ​ടു​ക്കി പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്.

District News

മൂ​ന്നാ​റി​ലെ വ​ഴി​യോ​ര ക​ട​ക​ൾ ഒ​ഴി​പ്പി​ച്ചു

മൂ​ന്നാ​ർ: മൂ​ന്നാ​ർ ടൗ​ണി​ലെ വ​ഴി​യോ​ര ക​ച്ച​വ​ടസ്ഥാ​പ​ന​ങ്ങ​ൾ ഒ​ഴി​പ്പി​ക്ക​ൽ തു​ട​ങ്ങി. കൊ​ച്ചി - ധ​നു​ഷ് കോ​ടി ദേ​ശീ​യ പാ​ത​യി​ൽ മൂ​ന്നാ​ർ - ദേ​വി​കു​ളം റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ​വ. ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നു സ​മീ​പ​മു​ള്ള ക​ട​ക​ളാ​ണ് ഒ​ഴി​പ്പി​ച്ച​ത്. റ​വ​ന്യൂ, പോ​ലീ​സ്, ദേ​ശീ​യപാ​ത വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​യു​ക്ത നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ​ത്.

ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ 19ന് ​മൂ​ന്നാ​റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ലെ തീ​രു​മാ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഒ​ഴി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ​ത്. ക​ട​ക​ൾ സ്വ​മേ​ധ​യാ ഒ​ഴി​ഞ്ഞു​പോ​കാ​ൻ മൂ​ന്നു ദി​വ​സം മു​മ്പ് ക​ട​ക്കാ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യെ​ങ്കി​ലും സ്ഥാ​പ​ന​ങ്ങ​ൾ സ്വ​യ​മേ എ​ടു​ത്തു​മാ​റ്റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്നാ​റി​ലെ ഗ​താ​ഗ​ത​ക്കുരു​ക്കി​ന് ശാ​ശ്വ​തപ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി ക​ഴി​ഞ്ഞദി​വ​സം കൂ​ടി​യ സ​ർ​വ​ക​ക്ഷി യോ​ഗ തീ​രു​മാ​ന​പ്ര​കാ​രം വ​രും ദി​വ​സ​ങ്ങ​ളി​ലും കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

District News

ചി​ന്ന​ക്ക​നാ​ലി​ൽ കാ​ട്ടാ​ന വീ​ട് ത​ക​ർ​ത്തു

രാ​ജാ​ക്കാ​ട്: ചി​ന്ന​ക്ക​നാ​ൽ മേ​ഖ​ല കാ​ട്ടാ​ന​ക​ളു​ടേ​യും ക​ടു​വ​യു​ടെ​യും നി​യ​ന്ത്ര​ണ​ത്തി​ലാ​യി. കാ​ട്ടാ​ന​യാ​ക്ര​മ​ണം തു​ട​ർ​ക്ക​ഥ​യാ​യി​രു​ന്ന ചി​ന്ന​ക്ക​നാ​ൽ മേ​ഖ​ല​യി​ൽ വീ​ണ്ടും കാ​ട്ടാ​ന ആ​ക്ര​മ​ണം ന​ട​ത്തി. ക​ഴി​ഞ്ഞ ദി​വ​സം ചി​ന്ന​ക്ക​നാ​ൽ സി​ങ്കു​ക​ണ്ടം സ്വ​ദേ​ശി​നി മു​തു​പ്ലാ​ക്ക​ൽ മ​റി​യ​ക്കു​ട്ടി (87)യു​ടെ വീ​ടാ​ണ് കാ​ട്ടാ​ന ത​ക​ർ​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം ക​ടു​വ​യും രം​ഗ​ത്തി​റ​ങ്ങി വ​ള​ർ​ത്തു​മൃ​ഗ​ത്തെ കൊ​ന്നു.

അ​രി​ക്കൊ​മ്പ​നു ശേ​ഷം കാ​ട്ടി​ലെ ഭ​ര​ണം ഏ​റ്റെ​ടു​ത്ത ച​ക്ക​ക്കൊ​മ്പ​നും കൂ​ട്ട​രും അ​രി​ക്കൊ​മ്പ​ന്‍റെ പാ​ത പി​ൻതു​ട​ർ​ന്ന് ജ​ന​വാ​സമേ​ഖ​ല​യി​ലേ​ക്കി​റ​ങ്ങി ആ​ക്ര​മ​ണം തു​ട​രു​ക​യാ​ണ്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു കാ​ട്ടാ​ന വീ​ട് ത​ക​ർ​ത്ത​ത്. മ​റി​യ​ക്കു​ട്ടി രാ​ത്രി​യി​ൽ മ​ക​ന്‍റെ വീ​ട്ടി​ൽ പോ​യി​രു​ന്ന​തി​നാ​ൽ ആ​ള​പാ​യം ഒ​ഴി​വാ​യി.

District News

ഉ​രു​ളി​കു​ന്ന​ത്ത് മ​ഞ്ഞ​പ്പി​ത്തം; പ്ര​തി​രോ​ധം ഊ​ർ​ജി​തം

ഉ​രു​ളി​കു​ന്നം: എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ഉ​രു​ളി​കു​ന്ന​ത്ത് ഒ​ന്ന്, ര​ണ്ട് വാ​ർ​ഡു​ക​ളി​ലാ​യി ആ​റു​പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​ക്കി. മ​ഞ്ഞ​പ്പി​ത്ത​ബാ​ധ ക​ണ്ടെ​ത്തി​യ മേ​ഖ​ല​ക​ളി​ൽ പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ബോ​ധ​വ​ത്ക​ര​ണ​പ്ര​വ​ർ​ത്ത​ന​വും ഊ​ർ​ജി​ത​മാ​ക്കി​യെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യ​മു​ന പ്ര​സാ​ദ്, പ​ഞ്ചാ​യ​ത്തം​ഗം എം.​എ​സ്. മ​നു എ​ന്നി​വ​ർ അ​റി​യി​ച്ചു. കി​ണ​റു​ക​ളു​ടെ ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തി. പൈ​ക സി​എ​ച്ച്സി​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും ആ​ശാ​വ​ർ​ക്ക​ർ​മാ​രും നേ​തൃ​ത്വം ന​ൽ​കി.

മ​ഞ്ഞ​പ്പി​ത്ത പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി താ​ഷ്‌​ക​ന്‍റ് പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കാ​യി ക്ലാ​സ് ന​ട​ത്തി. അ​സി​സ്റ്റ​ന്‍റ് സ​ർ​ജ​ൻ ഡോ. ​രാ​ജേ​ഷ് ക്ലാ​സ് ന​യി​ച്ചു. മ​ഴ​ക്കാ​ല​ത്ത് സെ​പ്ടി​ക് ടാ​ങ്കു​ക​ളി​ൽ​നി​ന്നു​ള്ള മാ​ലി​ന്യ​ത്തി​ൽ​നി​ന്ന് കോ​ളി​ഫോം ബാ​ക്‌​ടീ​രി​യ കി​ണ​ർ​വെ​ള്ള​ത്തി​ൽ ക​ല​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കി​ണ​ർ​വെ​ള്ളം ക്ലോ​റി​നേ​ഷ​ൻ ന​ട​ത്ത​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചു. ടോ​യ്‌​ല​റ്റ് ഉ​പ​യോ​ഗ​ത്തി​ന് ശേ​ഷം കൈ​ക​ൾ സോ​പ്പു​പ​യോ​ഗി​ച്ച് ക​ഴു​ക​ണം. കു​ടി​വെ​ള്ളം 100 ഡി​ഗ്രി താ​പ​നി​ല​യ്ക്കു​മേ​ൽ തി​ള​പ്പി​ച്ച​തി​ന് ശേ​ഷം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശിച്ചു.

District News

അ​രു​വി​ത്തു​റ കോ​ള​ജി​ൽ യോ​ഗ വാ​രാ​ച​ര​ണം

അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ യോ​ഗ വാ​രാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജി​ലെ ര​സ​ത​ന്ത്ര വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യോ​ഗ​ദി​ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളി​ൽ ശാ​രീ​രി​ക-​മാ​ന​സി​ക ആ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ചും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി​യെ​ക്കു​റി​ച്ചും അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി ന​ട​ത്തി​യ​ത്.

കോ​ള​ജ് കാ​യി​ക വി​ഭാ​ഗം മേ​ധാ​വി ഡോ. ​വി​യാ​നി ചാ​ർ​ളി "ശാരീ​രി​ക​ക്ഷ​മ​ത​യും ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളും' എ​ന്ന വി​ഷ​യ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. തു​ട​ർ​ന്നു ന​ട​ന്ന പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന സെ​ഷ​ന് ഇം​ഗ്ലീ​ഷ് വി​ഭാ​ഗം അ​സി. പ്ര​ഫ​സ​ർ ഡോ. ​സി​നി ജേ​ക്ക​ബ് നേ​തൃ​ത്വം ന​ൽ​കി. കോ​ള​ജി​ലെ വി​മ​ൻ​സ് സെ​ല്ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യോ​ഗ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. പ്ര​ശ​സ്ത യോ​ഗാ​ചാ​ര്യ​യും ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ബി. ​ഭാ​ഗ്യ​ല​ക്ഷ്മി നേ​തൃ​ത്വം ന​ൽ​കി. എ​ൻ​സി​സി യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​മ്പ​സി​ൽ സ​മൂ​ഹ യോ​ഗാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

District News

നി​ധീ​രി​ക്ക​ൽ മാ​ണി​ക്ക​ത്ത​നാർ സ്മാരക പ്രസംഗമത്സരം

കു​റ​വി​ല​ങ്ങാ​ട്: ഒ​ന്നേ​കാ​ൽ നൂ​റ്റാ​ണ്ടു മു​ൻ​പ് വി​ദ്യാ​ല​യം പ​ടു​ത്തു​യ​ർ​ത്തി​യ നി​ധീ​രി​ക്ക​ൽ മാ​ണി​ക്ക​ത്ത​നാ​രു​ടെ സ്മ​ര​ണ​ക​ൾ പു​തു​ക്കി കു​റ​വി​ല​ങ്ങാ​ട് സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ. അ​നു​സ്മ​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്‍റ​ർ സ്‌​കൂ​ൾ പ്ര​സം​ഗ​മ​ത്സ​ര​വും ന​ട​ത്തി. ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി നാ​ല്പ​തി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

ഹൈ​സ്‌​കൂ​ൾ വി​ഭാ​ഗ​ത്തി​ൽ സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് ഹൈ​സ്‌​കൂ​ളി​ലെ മ​ന്നാ എ​ൽ​സാ റെ​ന്നി ഒ​ന്നാം സ്ഥാ​ന​വും സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ ഇ​വാ​ൻ ജോ​ബി ര​ണ്ടാം സ്ഥാ​ന​വും ചേ​ർ​പ്പു​ങ്ക​ൽ ഹോ​ളി​ക്രോ​സ് എ​ച്ച്എ​സ്എ​സി​ലെ അ​ലീ​ന ബി​ജു മൂ​ന്നാം സ്ഥാ​ന​വും നേ​ടി. യു​പി വി​ഭാ​ഗ​ത്തി​ൽ സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് ഹൈ​സ്‌​കൂ​ളി​ലെ ഇ​വ്‌​ലി​ന സോ​ബി​ച്ച​ൻ, എ​ലൈ​ൻ ലി​ജോ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും മൂ​ന്നും സ്ഥാ​ന​വും സെ​ന്‍റ് മേ​രീ​സ് ബോ​യ്‌​സ് ഹൈ​സ്‌​കൂ​ളി​ലെ ജെ​ഫി​ൻ തോ​മ​സ് ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

പു​ര​സ്‌​കാ​ര സ​മ​ർ​പ്പ​ണ യോ​ഗ​ത്തി​ൽ ഫാ. ​സി​റി​ൾ ത​യ്യി​ൽ, സ്‌​കൂ​ൾ അ​സി. മാ​നേ​ജ​ർ ഫാ. ​ജൊ​വാ​നി കു​റു​വാ​ച്ചി​റ, നി​ധീ​രി​ക്ക​ൽ കു​ടും​ബ​യോ​ഗം വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ നി​ധീ​രി, പ്രി​ൻ​സി​പ്പ​ൽ സി​ജി സെ​ബാ​സ്റ്റ്യ​ൻ, ഹെ​ഡ്മാ​സ്റ്റ​ർ കെ.​എം. ത​ങ്ക​ച്ച​ൻ, ഫാ. ​ജി​സ് അ​മ്മ​ന​ത്തു​കു​ന്നേ​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജു കു​ര്യ​ൻ താ​ന്നി​ക്ക​റ​പ്പി​ൽ, ജി​ജോ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

വാ​യ​ന പ​ക്ഷാ​ച​ര​ണം

കു​ട​ക്ക​ച്ചി​റ: കൈ​ര​ളി വി​ജ്ഞാ​ന​കേ​ന്ദ്രം പ​ബ്ളി​ക് ലൈ​ബ്ര​റി​യും കുടക്കച്ചിറ സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ളും ചേ​ർ​ന്ന് ന​ട​ത്തി​യ വാ​യ​ന പ​ക്ഷാ​ച​ര​ണം സ​സ്യ​ശാ​സ്ത്ര​ജ്ഞ​നും ഗ​വേ​ഷ​ക​നു​മാ​യ പ്ര​ഫ. ജോ​മി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് മ​ഠ​ത്തി​പ്പ​റ​മ്പി​ൽ , മീ​ന​ച്ചി​ൽ താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ ഭ​ര​ണസ​മി​തി​യം​ഗം ഏ​ബ്ര​ഹാം ജോ​സ​ഫ് , ക​രൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സീ​നാ ജോ​ൺ, മെം​ബ​ർ ജി​സി ബെ​ന്നി, സ്കൂ​ൾ ടീ​ച്ച​ർ ബി​നി അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

കു​ഴ​ൽ​കി​ണ​ർ കു​ടി​വെ​ള്ള​പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു

തോ​ട​നാ​ല്‍: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 2025-26 പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ജോ​സ്മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍ അ​നു​വ​ദി​ച്ച 20 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് തോ​ട​നാ​ല്‍ ക​പ്പ​ലി​ക്കു​ന്ന് ഭാ​ഗ​ത്ത് നി​ര്‍​മി​ച്ച കു​ഴ​ല്‍​കി​ണ​ര്‍ കു​ടി​വെ​ള്ള പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു.

കു​ഴ​ല്‍​കി​ണ​ര്‍ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ജോ​സ്മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍ നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സി പൊ​യ്ക​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ ജോ​യി മാ​ട​യാ​ങ്ക​ല്‍, ഷാ​ജി ഗ​ണ​പ​തി​പ്ലാ​ക്ക​ല്‍, ഷീ​ന രാ​ജേ​ഷ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സാ​ജി വ​ള​വ​നാ​ല്‍, ഡാ​ലി​യ ജോ​ണി, അ​ഖി​ല്‍ രാ​ജു, സ​ജി ത​കി​ടി​പ്പു​റം, ജോ​ഷി പു​ളി​ക്ക​ല്‍, റെ​ജി മ​റ്റ​ത്തി​ല്‍, പീ​റ്റ​ര്‍ ചേ​ര​വേ​ലി​ല്‍, റോ​യി പു​ളി​ക്ക​ല്‍, സു​നി​ല്‍ ചേ​ര​വേ​ലി​ല്‍, രാ​ജേ​ഷ് പു​ളി​ക്ക​ക്കുന്നേ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗിച്ചു.

District News

നൈ​പു​ണ്യ​ശേ​ഷീ വി​ക​സ​ന​ത്തി​ന് സ​ഹാ​യവുമായി ന​ബാ​ര്‍​ഡ്

പാ​ലാ: സം​രം​ഭ​ക​രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​രു​ന്ന​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ നൈ​പു​ണ്യ​ശേ​ഷീ വി​ക​സ​ന​ത്തി​ന് പ​രി​ശീ​ല​നം ന​ല്‍​കാ​ന്‍ ന​ബാ​ര്‍​ഡി​ന്‍റെ സ​ഹാ​യ​മു​ണ്ടാ​കു​മെ​ന്ന് ജി​ല്ലാ ഡെ​വ​ല​പ്‌​മെ​ന്‍റ് മാ​നേ​ജ​ര്‍ റെ​ജി വ​ര്‍​ഗീ​സ്. പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​രൂ​ര്‍ സ്നേ​ഹി​ത ത​യ്യ​ല്‍ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ ആ​രം​ഭി​ച്ച ഫാ​ഷ​ന്‍ ഡി​സൈ​നിം​ഗ് ട്രെ​യി​നിം​ഗ് പ്രോ​ഗ്രാം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പി​എ​സ്ഡ​ബ്ല്യു​എ​സ് രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് വാ​ട്ട​പ്പി​ള്ളി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ബാ​ര്‍​ഡ് അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ര്‍ സാ​ന്ദ്ര മ​രി​യാ മാ​ത്യു, സ്നേ​ഹ​ഗി​രി സ​ന്യാ​സ​സ​മൂ​ഹ​ത്തി​ന്‍റെ സോ​ഷ്യ​ല്‍ വ​ര്‍​ക്ക് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ജ​ന​റ​ല്‍ കൗ​ണ്‍​സി​ല​ര്‍ സി​സ്റ്റ​ര്‍ റാ​ണി ടോം ​എ​സ്എം​എ​സ്, പ​രി​ശീ​ല​ന​കേ​ന്ദ്രം ഡ​യ​റ​ക്‌​ട​ര്‍ സി​സ്റ്റ​ര്‍ ജോ​സ്മി​ത എ​സ്എം​എ​സ്, പി​എ​സ്ഡ​ബ്ല്യു​എ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്‌​ട​ര്‍​മാ​രാ​യ ഫാ. ​ഫ്രാ​ന്‍​സി​സ് ഇ​ട​ത്തി​നാ​ല്‍, ഫാ. ​മാ​ത്യു പു​ളി​ക്ക​പ്പ​റ​മ്പി​ല്‍, പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് ഓ​ഫീ​സ​ര്‍ ഡാ​ന്‍റീ​സ് കൂ​നാ​നി​ക്ക​ല്‍, പ്രോ​ജ​ക്‌​ട് ഓ​ഫീ​സ​ര്‍ പി.​വി. ജോ​ര്‍​ജ് പു​ര​യി​ടം, പ്രോ​ജ​ക്‌​ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ തോ​മ​സ് കെ. ​ജോ​ര്‍​ജ്, പ​രി​ശീ​ല​ക അ​ധ്യാ​പ​ക​രാ​യ എം.​ടി. നി​ജാ, ലീ​ന മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ന​ബാ​ര്‍​ഡി​ന്‍റെ എം​ഇ​ഡി​പി സ്‌​കീ​മി​ല്‍​പ്പെ​ടു​ത്തി 31 വ​നി​ത​ക​ള്‍​ക്കാ​ണ് ഫാ​ഷ​ന്‍ ടെ​ക്‌​നോ​ള​ജി​യി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത്.

District News

ഗോ​ള​ടി​ക്കാ​ന്‍ കു​ട്ടി​ക​ള്‍​ക്ക് അ​വ​സ​രം

ഭ​ര​ണ​ങ്ങാ​നം: ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ ല​ഹ​രി​ക്കൊ​പ്പം വ​ണ്‍ മി​ല്യ​ന്‍ തൂ​ഫാ​ന്‍ ഗോ​ള്‍​സ് വേ​ള്‍​ഡ് ക​പ്പ് 2026 സ്‌​കൂ​ള്‍ പ​ദ്ധ​തി​ക്കു തു​ട​ക്കം​കു​റി​ച്ച് ഭ​ര​ണ​ങ്ങാ​നം സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍. ഹെ​ഡ്മാ​സ്റ്റ​ര്‍ പി.​ഐ. ബെ​ന്നി​ച്ച​ന്‍ ഫ്‌​ളാ​ഗ് ഓ​ഫ് ക​ര്‍​മം നി​ര്‍​വ​ഹി​ച്ചു.

സ്‌​കൂ​ളി​ല്‍ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ഗോ​ള്‍ പോ​സ്റ്റി​ലേ​ക്ക് ഗോ​ള​ടി​ക്കാ​ന്‍ എ​ല്ലാ കു​ട്ടി​ക​ള്‍​ക്കും അ​വ​സ​രം ന​ല്‍​കി. കു​ട്ടി​ക​ള്‍ അ​ര്‍​ജ​ന്‍റീ​ന, ബ്ര​സീ​ല്‍, സ്‌​പെ​യി​ന്‍, പോ​ര്‍​ച്ചു​ഗ​ല്‍ രാ​ജ്യ​ങ്ങ​ളു​ടെ ജേ​ഴ്സി​ക​ള്‍ അ​ണി​ഞ്ഞാ​ണ് അ​ണി​നി​ര​ന്ന​ത്. മൊ​ബൈ​ല്‍ ഗെ​യി​മി​നും മ​റ്റു ല​ഹ​രി​ക​ള്‍​ക്കും അ​ടി​മ​യാ​കാ​തെ ഫു​ട്‌​ബോ​ള്‍ ഒ​രു ല​ഹ​രി​യാ​ക്കി മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി.

ഭ​ര​ണ​ങ്ങാ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ധാ ഷാ​ജി പു​തു​താ​യി നി​ര്‍​മ്മി​ച്ച ഫു​ട്‌​ബോ​ള്‍ ഗോ​ള്‍ പോ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​സ​ക്ക​റി​യാ​സ് ആ​ട്ട​പ്പാ​ട്ട് ഗോ​ള​ടി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​യി​കാ​ധ്യാ​പി​ക സൈ​ബി ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ പ്ര​വ​ച​ന മ​ത്സ​ര​ത്തി​നു തു​ട​ക്കം കു​റി​ച്ചു. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി റോ​ബി​ന്‍ പോ​ള്‍, മ​ഞ്ജു ഡേ​വീ​സ്, കെ.​വി. ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

അ​രു​വി​ത്തു​റ: തൂ​ഫാ​ൻ നാ​ർ​ക്കോ​ട്ടി​ക് മി​ഷ​ൻ ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ്എ​സി​ൽ വ​ൺ മി​ല്യ​ൺ ഗോ​ൾ ല​ക്ഷ​ത്തി​ലേ​ക്കു​ള്ള ഗോ​ൾ 2026 പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. സീ​നി​യ​ർ അ​ധ്യാ​പ​ക​ൻ സ​ന്തോ​ഷ് തോ​മ​സ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ വി​വി​ധ ഫു​ട്ബോ​ൾ ടീ​മു​ക​ളു​ടെ ജേ​ഴ്സി​ക​ളി​ണി​ഞ്ഞ് ആ​വേ​ശ​പൂ​ർ​വം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ട് പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി.

ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം സ​മൂ​ഹ​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ല​ഹ​രി​ക്കെ​തി​രേ പോ​രാ​ടു​മെ​ന്ന് പ്ര​തി​ജ്ഞ​യെ​ടു​ത്തു. അ​ധ്യാ​പ​ക​രാ​യ ബീ​ന സേ​വ്യ​ർ, ജോ​ബി ജോ​സ​ഫ്, ഇ.​ടി. ജോ​സ​ഫ്, അ​നി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

District News

കേ​ബി​ള്‍​കു​ഴി ച​തി​ച്ചു; പ​ന്ത​ത്ത​ല നി​വാ​സി​ക​ളു​ടെ കു​ടി​വെ​ള്ളം മു​ട്ടു​ന്നു

പാ​ലാ: യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ കേ​ബി​ള്‍ കു​ഴി​യെ​ടു​ത്ത​തു നാ​ട്ടു​കാ​ര്‍​ക്ക് വി​ന​യാ​യി. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി മു​ത്തോ​ലി പ​ഞ്ചാ​യ​ത്തി​ലെ പ​ന്ത​ത്ത​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കേ​ബി​ള്‍ മ​ണ്ണി​ന​ടി​യി​ല്‍ കൂ​ടി വ​ലി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. മെ​ഷീ​ന്‍ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​തി​നു വേ​ണ്ട ജോ​ലി​ക​ള്‍ ചെ​യ്തി​രു​ന്ന​ത്. അ​തു​കൊ​ണ്ടു ത​ന്നെ കേ​ബി​ള്‍ വ​ലി​ച്ച പ​ല​യി​ട​ങ്ങ​ളി​ലും മെ​ഷീ​ന്‍റെ പ്ര​വ​ര്‍​ത്ത​നം മൂ​ലം മ​ണ്ണി​ന​ടി​യി​ല്‍ കൂ​ടി​യു​ള്ള കു​ടി​വെ​ള്ള പൈ​പ്പു​ലൈ​നു​ക​ള്‍ പ​ല​തും ത​ക​ര്‍​ന്നു.

നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ല്‍ പൈ​പ്പ് പൊ​ട്ടി വെ​ള്ളം ഒ​ഴു​കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ വീ​ടു​ക​ളി​ല്‍ വെ​ള്ളം കി​ട്ടാ​താ​യി. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ലി​റ്റ​ര്‍ ജ​ല​മാ​ണ് ഇ​ങ്ങ​നെ പാ​ഴാ​യി​പ്പോ​കു​ന്ന​ത്. എ​ന്നാ​ല്‍, ഇ​തു​വ​രെ ഇ​തി​നൊ​രു പ​രി​ഹാ​രം കാ​ണാ​ന്‍ സ്വ​കാ​ര്യ മൊ​ബൈ​ല്‍ ക​മ്പ​നി​യോ മു​ത്തോ​ലി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ ത​യാ​റാ​യി​ട്ടി​ല്ല.

District News

കൂ​ട്ടി​ക്ക​ലി​ൽ ല​ഹ​രി മാ​ഫി​യ​യു​ടെ അ​ഴി​ഞ്ഞാ​ട്ടം; പോ​ലീ​സ് നോ​ക്കു​കു​ത്തി

കൂ​ട്ടി​ക്ക​ൽ: സം​സ്ഥാ​ന​ത്താ​കെ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​യി തു​ട​രു​മ്പോ​ഴും കൂ​ട്ടി​ക്ക​ലി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ല​ഹ​രി മാ​ഫി​യ​യു​ടെ അ​ഴി​ഞ്ഞാ​ട്ടം. പ്ര​വ​ർ​ത്ത​നം നി​ല​ച്ച പ​ഴ​യ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റും ടൗ​ണും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ല​ഹ​രി​സം​ഘ​ങ്ങ​ൾ ത​മ്പ​ടി​ക്കു​ന്ന​ത്. മേ​ഖ​ല​യി​ൽ അ​ക്ര​മ​ങ്ങ​ളും അ​ടി​പി​ടി​യും വ​ർ​ധി​ക്കു​മ്പോ​ഴും അ​ധി​കാ​രി​ക​ൾ കാ​ഴ്ച​ക്കാ​രാ​കു​ന്നു​വെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ പ​രാ​തി.

ഇ​ന്ന​ലെ രാ​ത്രി​യി​ൽ പ​ഴ​യ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് ഭാ​ഗ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഓ​ട്ടോ​റി​ക്ഷ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ അ​ഗ്നി​ക്കി​ര​യാ​ക്കി. വാ​ഹ​നം പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. കൂ​ട്ടി​ക്ക​ൽ ക​രി​പ്പാ​യി​ൽ റ​സാ​ഖി​ന്‍റെ (ബാ​ബു) ഓ​ട്ടോ​യാ​ണ് ക​ത്തി​യ​ത്. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ല​ഹ​രി മാ​ഫി​യ​യാ​ണെ​ന്ന ആ​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ട്.

ബാ​ബു​വി​ന്‍റെ മ​ക​ൻ ഇ​ബ്രാ​ഹിം ക​ഴി​ഞ്ഞ ദി​വ​സം വീ​ടി​നു​ള്ളി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ തു​റ​ന്നു​വ​ച്ച് ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് മു​ണ്ട​ക്ക​യം പോ​ലീ​സും കാ​ഞ്ഞി​ര​പ്പ​ള്ളി ഫ​യ​ർ​ഫോ​ഴ്സു​മെ​ത്തി ഏ​റെ​നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് യു​വാ​വി​നെ കീ​ഴ്പ്പെ​ടു​ത്തി​യ​ത്. മു​ണ്ട​ക്ക​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന വ​ഴി ചെ​ളി​ക്കു​ഴി​ക്ക് സ​മീ​പ​ത്ത് വ​ച്ച് യു​വാ​വ് ജീ​പ്പി​ൽ നി​ന്നു ചാ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചി​രു​ന്നു. ല​ഹ​രി​ക്ക് അ​ടി​മ​യാ​യ ഇ​ബ്രാ​ഹിം പ്ര​ദേ​ശ​ത്ത് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ തു​ട​ർ​ച്ച​യാ​യി പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​യാ​ൾ ത​ന്നെ​യാ​ണോ പി​താ​വി​ന്‍റെ വാ​ഹ​നം ക​ത്തി​ച്ച​തെ​ന്ന സം​ശ​യ​വും നാ​ട്ടു​കാ​ർ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്.

അ​തേ​സ​മ​യം, മ​ണി​ക്കൂ​റു​ക​ളോ​ളം ഭീ​തി​വി​ത​ച്ച യു​വാ​വി​നെ​തി​രേ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ൻ പോ​ലീ​സ് ത​യാ​റാ​യി​ല്ല. കേ​സ് പോ​ലും ര​ജി​സ്റ്റ​ർ ചെ​യ്തി​ല്ലെ​ന്നും അ​താ​ണ് മേ​ഖ​ല​യി​ൽ വീ​ണ്ടും അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റാ​ൻ കാ​ര​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

കൂ​ട്ടി​ക്ക​ലി​ലും പ​രി​സ​ര​ങ്ങ​ളി​ലും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലും ക​ഴി​യാ​ത്ത രീ​തി​യി​ൽ ല​ഹ​രി​സം​ഘ​ങ്ങ​ൾ അ​ഴി​ഞ്ഞാ​ടു​ന്നു​വെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. കു​ട്ടി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചും ല​ഹ​രി സം​ഘ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടോ എ​ന്ന സം​ശ​യ​വും പ​ല​രും പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്. പ്ര​വ​ർ​ത്ത​നം നി​ല​ച്ച കൂ​ട്ടി​ക്ക​ലി​ലെ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് വീ​ണ്ടും തു​റ​ക്ക​ണ​മെ​ന്നും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പോ​ലീ​സ്, എ​ക്സൈ​സ് വി​ഭാ​ഗ​ങ്ങ​ളു​ടെ ക​ർ​ശ​ന നി​രീ​ക്ഷ​ണം മേ​ഖ​ല​യി​ൽ ശ​ക്ത​മാ​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

District News

കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കി​ൽ പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു

കാ​ഞ്ഞി​ര​പ്പ​ള്ളി: താ​ലൂ​ക്കി​ൽ പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്. കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ൽ വ​രു​ന്ന കാ​ഞ്ഞി​ര​പ്പ​ള്ളി, പാ​റ​ത്തോ​ട്, മു​ണ്ട​ക്ക​യം, മ​ണി​മ​ല, എ​രു​മേ​ലി തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഡെ​ങ്കി​പ്പ​നി, മ​ഞ്ഞ​പ്പി​ത്തം, എ​ലി​പ്പ​നി മു​ത​ലാ​യ രോ​ഗ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

തി​ള​പ്പി​ച്ച വെ​ള്ളം കു​ടി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ക, വീ​ടും സ്ഥാ​പ​ന​ങ്ങ​ളും പ​രി​സ​ര​ങ്ങ​ളും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​ത്തു​ക, കൂ​ത്താ​ടി, കൊ​തു​ക് ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി ന​ട​ത്തു​ക, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ക, രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ ഡോ​ക്‌​ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ചി​കി​ത്സ തേ​ട​ണ​മെ​ന്നും എ​രു​മേ​ലി സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്ത് പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള എ​ല്ലാ ത​ദ്ദേ​ശ​സ്ഥാ​പ​ന പ​രി​സ​ര​ങ്ങ​ളി​ലും സ്കൂ​ൾ​ത​ല​ത്തി​ലും സ്ഥാ​പ​ന​ത​ല​ത്തി​ലും വീ​ടു​ക​ളി​ലും ഊ​ർ​ജി​ത കു​ത്താ​ടി ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി​യ​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ജ​ന​പ്ര​തി​നി​ധി​ക​ൾ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, ആ​ശാ പ്ര​വ​ർ​ത്ത​ക​ർ, സ​ന്ന​ദ്ധ വോ​ള​ന്‍റി​യ​ർ​മാ​ർ, മ​റ്റ് സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ട ഈ ​പ​രി​പാ​ടി തു​ട​ർ​ന്നു​ള്ള ആ​ഴ്ച​ക​ളി​ലും ആ​ച​രി​ക്ക​പ്പെ​ടു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യിച്ചു.

District News

സ്കൂ​ൾ പ്രൊ​ട്ട​ക്‌​ഷ​ൻ ഗ്രൂ​പ്പ് യോ​ഗ​വും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും

കാ​ള​കെ​ട്ടി: അ​ച്ചാ​മ്മ മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ്കൂ​ൾ പ്രൊ​ട്ട​ക്‌​ഷ​ൻ ഗ്രൂ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗ​വും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എ​സ്. ഷി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ടോ​മി ഈ​റ്റ​ത്തോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ പി. ​ഓ​മ​ന, എ​എ​സ്ഐ അ​ബ്ദു​ൾ ക​രീം, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ മ​നോ​ജ് പൂ​വ​ത്താ​നി​ക്കു​ന്നേ​ൽ, ഹെ​ഡ്മാ​സ്റ്റ​ർ രാ​ജീ​വ് ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ, എ​ൻ​എ​സ്എ​സ്, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്, അ​ധ്യാ​പ​ക​ർ, പി​ടി​എ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. അ​ധ്യാ​പ​രാ​യ രാ​ജേ​ഷ് തോ​മ​സ്, സെ​ലീ​നാ​മ്മ ജോ​സ​ഫ്, പോ​ൾ സി​റി​യ​ക്, തോ​മ​സ് പി. ​ഡൊ​മി​നി​ക് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

മാ​തൃ​കാ യു​വ​ക​ർ​ഷ​ക​യെ ആ​ദ​രി​ച്ചു

എ​ലി​ക്കു​ളം: എ​ട്ട് ഏ​ക്ക​റി​ലെ സ​മ്മി​ശ്ര​കൃ​ഷി​യി​ലെ വൈ​വി​ധ്യ​ത്തി​ന് എ​ലി​ക്കു​ള​ത്തെ മാ​തൃ​കാ യു​വ​ക​ർ​ഷ​ക​യെ കു​രു​വി​ക്കൂ​ട് ത​ളി​ർ നാ​ട്ടു​ച​ന്ത ആ​ദ​രി​ച്ചു. തെ​ങ്ങ്, ജാ​തി, കൊ​ക്കോ, കു​രു​മു​ള​ക്, പ​ച്ച​ക്ക​റി​ക​ൾ, പ​ഴ​വ​ർ​ഗ​വി​ള​ക​ൾ, മീ​ൻ വ​ള​ർ​ത്ത​ൽ, തേ​നീ​ച്ച വ​ള​ർ​ത്ത​ൽ, മു​യ​ൽ വ​ള​ർ​ത്ത​ൽ എ​ന്നി​വ​യി​ൽ മി​ക​വ് തെ​ളി​യി​ച്ച ചെ​ങ്ങ​ളം പ​ന്ത​ലാ​ടി​ക്ക​ൽ മ​ഞ്ജു ടോ​ണി​യെ​യാ​ണ് ആ​ദ​രി​ച്ച​ത്.

എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യ​മു​ന പ്ര​സാ​ദ് പു​ര​സ്‌​കാ​രം ന​ൽ​കി. വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് പെ​രു​മ​ന​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജ​യ​ദീ​പ് പാ​റ​യ്ക്ക​ൽ, പ​ഞ്ചാ​യ​ത്തം​ഗം സൂ​ര്യാ​മോ​ൾ, അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ എ.​ജെ. അ​ല​ക്‌​സ് റോ​യ്, നാ​ട്ടു​ച​ന്ത പ്ര​സി​ഡ​ന്‍റ് രാ​ജു അ​മ്പ​ല​ത്ത​റ, സെ​ക്ര​ട്ട​റി വി​ത്സ​ൻ മാ​ത്യു പാ​മ്പൂ​രി​ക്ക​ൽ, ട്ര​ഷ​റ​ർ മോ​ഹ​ന​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഔ​സേ​പ്പ​ച്ച​ൻ ഞാ​റ​യ്ക്ക​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​കെ. ശ​ശി​ധ​ര​ൻ പാ​മ്പാ​ടി​യാ​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

ക​ടു​വ​ാസ​ങ്കേ​ത പ​രി​ധി​യി​ൽ​നി​ന്ന് പ​മ്പാ​വാ​ലി ഒ​ഴി​വാ​കു​ന്നു

ക​ണ​മ​ല: പ​മ്പാ​വാ​ലി, എ​യ്ഞ്ച​ല്‍​വാ​ലി പ്ര​ദേ​ശ​ങ്ങ​ളെ പെ​രി​യാ​ർ ക​ടു​വാ​സ​ങ്കേ​ത​ത്തി​ൽ നി​ന്നൊ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ സ​മി​തി രൂ​പീ​ക​രി​ക്കാ​ൻ ന​ട​പ​ടി​ക​ളാ​കു​ന്നു. വ​നം​മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ വി​ളി​ച്ച ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ബ​ഫ​ർ സോ​ണി​ന്‍റെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ക​ര​ട് നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​ൻ കേ​ന്ദ്ര വ​ന്യ​ജീ​വി ബോ​ർ​ഡി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് വ​നം​വ​കു​പ്പ് യോ​ഗം ചേ​ർ​ന്ന​ത്. ത​ട്ടേ​ക്കാ​ട്, പ​മ്പാ​വാ​ലി, എ​യ്ഞ്ച​ല്‍​വാ​ലി പ്ര​ദേ​ശ​ങ്ങ​ളെ​യാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ നി​ന്നൊ​ഴി​വാ​ക്കു​ന്ന​തി​ന് ക​ര​ട് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​ൻ ദേ​ശീ​യ വ​ന്യ​ജീ​വി ബോ​ർ​ഡ് ആ​വ​ശ്യ​പ്പെ​ട്ടത്.

വ​നം​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ത​ട്ടേ​ക്കാ​ട്, പ​മ്പാ​വാ​ലി, എ​യ്ഞ്ച​ല്‍​വാ​ലി പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ എം​എ​ൽ​എ​മാ​രും എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത്‌ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ക​ര​ട് നി​ർ​ദേ​ശ​ങ്ങ​ളാ​ണ് യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്ത​ത്. ബ​ഫ​ർ സോ​ണും പെ​രി​യാ​ർ ക​ടു​വ​സ​ങ്കേ​ത പ​രി​ധി​യും എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ൽ​വാ​ലി, പ​മ്പാ​വാ​ലി വാ​ർ​ഡു​ക​ളി​ൽ നി​ന്നൊ​ഴി​വാ​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക സ​മി​തി രൂ​പീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. വ​നം​മ​ന്ത്രി​യാ​യി​രി​ക്കും സ​മി​തി​യു​ടെ ചെ​യ​ർ​മാ​ൻ. ബ​ന്ധ​പ്പെ​ട്ട എം​എ​ല്‍​എ​മാ​ര്‍ അം​ഗ​ങ്ങ​ളും ചീ​ഫ് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍ സ​മി​തി​യു​ടെ ക​ണ്‍​വീ​ന​റു​മാ​യി​രി​ക്കും. എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ പ​മ്പാ​വാ​ലി, എ​യ്ഞ്ച​ല്‍​വാ​ലി പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ സ​മി​തി​യി​ൽ അം​ഗ​ങ്ങ​ളാ​കും.

കേ​ന്ദ്ര വ​ന്യ​ജീ​വി ബോ​ര്‍​ഡി​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നും ജ​ന​പ്ര​തി​നി​ധി​ക​ളി​ല്‍​നി​ന്ന് അ​ഭി​പ്രാ​യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​ണ് സ​മി​തി​ക​ള്‍ രൂ​പീ​ക​രി​ക്കു​ന്ന​ത്. സ​മി​തി​ക​ള്‍​ക്ക് ല​ഭി​ക്കു​ന്ന അ​ഭി​പ്രാ​യ​ങ്ങ​ളും നി​ര്‍​ദേ​ശ​ങ്ങ​ളും പ​രി​ശോ​ധി​ച്ച് ക​ര​ട് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ത​യാ​റാ​ക്കി വ​ന്യ​ജീ​വി ബോ​ര്‍​ഡി​ന് സ​മ​ര്‍​പ്പി​ക്കും.

യോ​ഗ​ത്തി​ൽ എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ എം​എ​ൽ​എ, എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് അ​മ്പി​ളി സ​ജീ​വ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​ശ ജോ​യി, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തം​ഗം ബി​നു മ​റ്റ​ക്ക​ര, പ​മ്പാ​വാ​ലി, എ​യ്ഞ്ച​ല്‍​വാ​ലി വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ത്രേ​സ്യാ​മ്മ, ടോം ​കാ​ലാ​പ​റ​മ്പി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

District News

വ​ന​പാ​ത​യി​ൽ വീ​ണ്ടും മ​രം വീ​ണു; ഗ​താ​ഗ​ത​വും വൈ​ദ്യു​തി വി​ത​ര​ണ​വും മു​ട​ങ്ങി

എ​രു​മേ​ലി: എ​രു​മേ​ലി-​മു​ക്ക​ട റോ​ഡി​ൽ തേ​ക്ക് മ​രം വീ​ണ് ഗ​താ​ഗ​ത​വും വൈ​ദ്യു​തി വി​ത​ര​ണ​വും മു​ട​ങ്ങി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ ക​ന​ക​പ്പ​ലം ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​മാ​ണ് റോ​ഡി​ന് കു​റു​കെ കി​ട​ന്ന വ​ലി​യ തേ​ക്ക് മ​രം മു​റി​ച്ചു നീ​ക്കി​യ​ത്. കെ​എ​സ്ഇ​ബി എ​രു​മേ​ലി സെ​ക്‌​ഷ​നി​ലെ ജീ​വ​ന​ക്കാ​ർ ചേ​ർ​ന്ന് പൊ​ട്ടി​യ ലൈ​നു​ക​ളും ഒ​ടി​ഞ്ഞു വീ​ണ പോ​സ്റ്റും നീ​ക്കി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് വൈ​ദ്യു​തി വി​ത​ര​ണം പു​നഃ​സ്ഥാ​പി​ച്ച​ത്.

ഇ​തി​നോ​ട​കം നി​ര​വ​ധി ത​വ​ണ​യാ​ണ് ഈ ​പാ​ത​യി​ൽ മ​ര​ങ്ങ​ൾ വീ​ണ് അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന​ത്. പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളും വ​ന​മാ​ണ്. വ​ന​ത്തി​ലെ പ​ഴ​ക്കം ചെ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള മ​ര​ങ്ങ​ൾ റോ​ഡി​ലേ​ക്ക് വീ​ഴാ​റാ​യ നി​ല​യി​ലാ​ണ്. ക​ഴി​ഞ്ഞ​യി​ടെ ഉ​ണ​ങ്ങി​യ മ​രം വീ​ണ് ഏ​ഴ് വൈ​ദ്യു​തി പോ​സ്റ്റു​ക​ളാ​ണ് ത​ക​ർ​ന്ന​ത്. പ​ല ത​വ​ണ പ​രാ​തി​ക​ൾ വ​നം വ​കു​പ്പി​ൽ നേ​രി​ട്ടും ത​പാ​ലി​ലും ന​ൽ​കി​യി​ട്ടും മ​ര​ങ്ങ​ളു​ടെ ചി​ല്ല​ക​ൾ പോ​ലും മു​റി​ക്കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് കെ​എ​സ്ഇ​ബി എ​രു​മേ​ലി, മ​ണി​മ​ല സെ​ക്‌​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.

എ​ന്നാ​ൽ, നി​ല​വി​ൽ പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും മ​ര​ങ്ങ​ൾ മു​റി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ഒ​രു​ക്ക​മാ​ണെ​ന്നും എ​രു​മേ​ലി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ ബി. ​ദി​ലീ​ഫ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​യി​ടെ​യാ​ണ് ക​ന​ക​പ്പ​ലം ജം​ഗ്ഷ​നി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് മു​ക​ളി​ൽ മ​രം വീ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

District News

ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ൽ യോ​ഗ​ദി​നാ​ച​ര​ണം

പൊ​ൻ​കു​ന്നം: ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തും ഗ​വ​ൺ​മെ​ന്‍റ് ഹോ​മി​യോ ഡി​സ്‌​പെ​ൻ​സ​റി​യും ചേ​ർ​ന്ന് ആ​യു​ഷ്മി​ഷ​ൻ യോ​ഗ​ദി​നാ​ച​ര​ണം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. ഗി​രീ​ഷ്‌​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ളി​ക്കു​ട്ടി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ചാ​ണ്ടി ഇ. ​ഡാ​നി​യേൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ​അ​ഞ്ജ​ലി യോ​ഗ​ദി​ന സ​ന്ദേ​ശം ന​ൽ​കി.

ഷാ​ക്കി സ​ജീ​വ്, സേ​തു മാ​ന്താ​ട​ൻ, ത്രേ​സ്യാ​മ്മ ന​ല്ലേ​പ്പ​റ​മ്പി​ൽ, മോ​ഹ​ന​കു​മാ​ർ പൂ​ഴി​ക്കു​ന്നേ​ൽ, ല​താ ശ്രീ​കു​മാ​ർ, ഉ​ഷാ ശ്രീ​കു​മാ​ർ, സൗ​മ്യാ പ്ര​സാ​ദ്, സു​മി​ത എം. ​മോ​ഹ​ൻ, ഷാ​ലി​ജ സു​ന്ദ​രേ​ശ​ൻ, ലേ​ഖാ സാ​ബു, ശ്രീ​ല​താ സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. യോ​ഗ​പ​രി​ശീ​ല​ക മ​ഞ്ജു​ഷ വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗ​പ്ര​ദ​ർ​ശ​ന​വും യോ​ഗ​തി​രു​വാ​തി​ര​യും ന​ട​ത്തി.

District News

മ​ല​യോ​ര​മേ​ഖ​ല​യി​ൽ മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ സ​ബ് ഡി​വി​ഷ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം

വെ​ള്ള​രി​ക്കു​ണ്ട്: താ​ലൂ​ക്കി​ൽ ഉ​ൾ​പ്പെ​ടു​ന്ന മ​ല​യോ​ര പ​ഞ്ചാ​യ​ത്തു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ജ​ല​വി​ഭ​വ വ​കു​പ്പി​നു കീ​ഴി​ൽ മ​ല​യോ​ര​മേ​ഖ​ല​യി​ൽ മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ സ​ബ് ഡി​വി​ഷ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം.
ഇ​പ്പോ​ൾ ഹൊ​സ്ദു​ർ​ഗ്, വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കു​ക​ളി​ലെ 14 പ​ഞ്ചാ​യ​ത്തു​ക​ളും ര​ണ്ട് ന​ഗ​ര​സ​ഭ​ക​ളും കാ​ഞ്ഞ​ങ്ങാ​ട് സ​ബ് ഡി​വി​ഷ​ണ​ൽ ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ലാ​ണ്. വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് നി​ല​വി​ൽ വ​ന്നി​ട്ട് 12 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി​ട്ടും ഇ​വി​ടെ ജ​ല​വി​ഭ​വ​വ​കു​പ്പി​ന്‍റെ സ​ബ് ഡി​വി​ഷ​ൻ അ​നു​വ​ദി​ച്ചി​ട്ടി​ല്ല.

മ​ല​യോ​ര പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ജ​ല​വി​ഭ​വ​വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും ക​ർ​ഷ​ക​ർ​ക്കും മ​റ്റു സാ​ധാ​ര​ണ​ക്കാ​ർ​ക്കും നേ​രി​ട്ടു ബ​ന്ധ​പ്പെ​ടു​ന്ന​തി​നും ഒ​രു സ​ബ് ഡി​വി​ഷ​ൻ ഓ​ഫീ​സ് അ​നി​വാ​ര്യ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫി​ന് നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്.

മ​ല​യോ​ര​മേ​ഖ​ല​യി​ൽ ജ​ല​വി​ഭ​വ​വ​കു​പ്പി​ന്‍റെ ഓ​ഫീ​സ് വ​ന്നാ​ൽ ഈ ​മേ​ഖ​ല​യി​ലെ വി​വി​ധ ചെ​ക്ക് ഡാ​മു​ക​ളു​ൾ​പ്പെ​ടെ​യു​ള്ള ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ൾ​ക്ക് വേ​ഗം വ​യ്പി​ക്കാ​ൻ ക​ഴി​യും. സ​ർ​ക്കാ​രി​ന് അ​ധി​ക​ച്ചെ​ല​വു​ക​ളി​ല്ലാ​തെ നി​ല​വി​ലു​ള്ള ത​സ്തി​ക​ക​ളു​ടെ പു​ന​ർ​വി​ന്യാ​സ​ത്തി​ലൂ​ടെ ഈ ​ഓ​ഫീ​സി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്കാ​ൻ ക​ഴി​യു​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

District News

തൃ​ശൂ​രി​നു നേ​ട്ട​ബ​ജ​റ്റ്

തൃ​ശൂ​ർ: ധ​ന​മ​ന്ത്രി​കൂ​ടി​യാ​യ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ അ​വ​ത​രി​പ്പി​ച്ച യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റി​ൽ തൃ​ശൂ​രി​നു നേ​ട്ട​ങ്ങ​ൾ.
അ​ന്ത​രി​ച്ച സം​ഗീ​ത സം​വി​ധാ​യ​ക​ൻ ജോ​ൺ​സ​ൺ മാ​സ്റ്റ​റു​ടെ സ്മ​ര​ണ​യ്ക്കാ​യി തൃ​ശൂ​രി​ൽ ജോ​ൺ​സ​ൺ മാ​സ്റ്റ​ർ മ്യൂ​സി​ക് അ​ക്കാ​ദ​മി സ്ഥാ​പി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​വും കൊ​ച്ചി- തൃ​ശൂ​ർ ആ​ഭ​ര​ണ ഇ​ട​നാ​ഴി​യും തേ​ക്കി​ൻ​ക്കാ​ട് മൈ​താ​നം ന​വീ​ക​ര​ണ​ത്തി​നു പ​ത്തു കോ​ടി രൂ​പ​യു​മാ​ണു പ്ര​ധാ​ന നേ​ട്ട​ങ്ങ​ൾ. മ​ല​യാ​ളി​ക​ൾ​ക്കു മ​റ​ക്കാ​നാ​കാ​ത്ത ഒ​രു​പി​ടി ഗാ​ന​ങ്ങ​ൾ സ​മ്മാ​നി​ച്ച ജോ​ൺ​സ​ർ മാ​സ്റ്റ​റു​ടെ ഓ​ർ​മ​ക​ൾ നി​ല​നി​ർ​ത്താ​നും അ​തു​വ​ഴി സം​ഗീ​ത​മേ​ഖ​ല​യി​ലും സി​നി​മാ മേ​ഖ​ല​യി​ലും കൂ​ടു​ത​ൽ സം​ഭാ​വ​ന​ക​ൾ​ക്കും ജോ​ൺ​സ​ൺ മാ​സ്റ്റ​ർ മ്യൂ​സി​ക് അ​ക്കാ​ദ​മി സ​ഹാ​യ​ക​മാ​കും. അ​ഞ്ചു​കോ​ടി​യാ​ണ് ഇ​തി​നാ​യി ബ​ജ​റ്റി​ൽ നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന​ത്.
കേ​ര​ള​ത്തെ പ്ര​ധാ​ന സ്വ​ർ​ണ​വി​നി​മ​യ കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ച്ചി- തൃ​ശൂ​ർ ബെ​ൽ​റ്റി​നെ ആ​ഭ​ര​ണ നി​ർ​മാ​ണ ഇ​ട​നാ​ഴി​യാ​ക്കി മാ​റ്റാ​ൻ പ​ത്തു​കോ​ടി രൂ​പ​യാ​ണു ബ​ജ​റ്റി​ല്‍ വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. സ്വ​ര്‍​ണ​വി​നി​മ​യ കേ​ന്ദ്ര​വും ആ​ഭ​ര​ണ​നി​ര്‍​മാ​ണ പാ​ര്‍​ക്കും സ്ഥാ​പി​ക്കാ​ൻ സ​ര്‍​ക്കാ​ര്‍ പി​ന്തു​ണ​ന​ല്‍​കും. കു​ട്ടി​ക​ളെ ആ​ഭ​ര​ണ ഡി​സൈ​ന​ർ​മാ​രും നി​ർ​മാ​താ​ക്ക​ളു​മാ​യി വ​ള​ർ​ത്താ​ൻ ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ന​ല്കു​മെ​ന്നും ബ​ജ​റ്റി​ൽ വാ​ഗ്ദാ​ന​മു​ണ്ട്.

കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ്വ​ർ​ണാ​ഭ​ര​ണ ഉ​പ​ഭോ​ഗ​സം​സ്ഥാ​ന​മാ​ണു കേ​ര​ള​മെ​ങ്കി​ലും സ്വ​ർ​ണാ​ഭ​ര​ണ നി​ർ​മാ​ണ​മേ​ഖ​ല​യി​ൽ പി​ന്നി​ലാ​ണെ​ന്നു പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് കൊ​ച്ചി- തൃ​ശൂ​ർ ആ​ഭ​ര​ണ നി​ർ​മാ​ണ ഇ​ട​നാ​ഴി മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​ത്.

തൃ​ശൂ​രി​ന്‍റെ മു​ഖ​മു​ദ്ര​യാ​യ തേ​ക്കി​ൻ​ക്കാ​ട് മൈ​താ​നം ന​വീ​ക​ര​ണ​ത്തി​നാ​യി പ​ത്തു കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

മു​സി​രി​സ് പ​ദ്ധ​തി​യു​ടെ വി​പു​ലീ​ക​ര​ണ​ത്തി​ന് 19 കോ​ടി രൂ​പ വ​ക​യി​രു​ത്തി. ത​ദ്ദേ​ശീ​യ ടൂ​റി​സം വി​ക​സ​ന​ത്തി​ന് ഊ​ന്ന​ൽ ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു പ്ര​ഖ്യാ​പ​നം. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ പൈ​തൃ​ക സം​ര​ക്ഷ​ണ പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​ണു മു​സി​രി​സ്. പു​രാ​ത​ന സ്മാ​ര​ക​ങ്ങ​ൾ സം​ര​ക്ഷി​ച്ച് പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യി മു​സി​രി​സ് ടൂ​റി​സം പ​ദ്ധ​തി കൂ​ടു​ത​ൽ വി​പു​ല​മാ​ക്കി ഹെ​റി​റ്റേ​ജ് ടൂ​റി​ത്തി​ന്‍റെ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന കേ​ന്ദ്ര​മാ​ക്കി മാ​റ്റും. ലൈ​വ് മ്യൂ​സി​യം, പൈ​തൃ​ക മ്യൂ​സി​യ​ങ്ങ​ൾ, പ​ര​ന്പ​രാ​ഗ​ത ജ​ല​പാ​ത​ക​ളി​ലൂ​ടെ​യു​ള്ള ബോ​ട്ടു​യാ​ത്ര എ​ന്നി​വ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും.
തി​രു​കൊ​ച്ചി മു​ഖ്യ​മ​ന്ത്രി​യും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ പ​ന​മ്പി​ള്ളി ഗോ​വി​ന്ദ മേ​നോ​നു ചാ​ല​ക്കു​ടി​യി​ൽ സ്മാ​ര​കം നി​ര്‍​മി​ക്കാ​ൻ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ഇ​തി​നാ​യി ഒ​രു​കോ​ടി രൂ​പ വ​ക​യി​രു​ത്തി. അ​തി​ര​പ്പ​ള്ളി​യി​ൽ ഇ​ക്കോ-​ഫ്ര​ണ്ട്‌​ലി ഡൈ​ന​മി​ക് ലൈ​റ്റിം​ഗ് പ​ദ്ധ​തി​ക്കാ​യി അ​ഞ്ചു​കോ​ടി, ചാ​ല​ക്കു​ടി​യി​ൽ റ​വ​ന്യൂ ട​വ​ർ സ്ഥാ​പി​ക്കും.

ശ​ബ​രി​മ​ല, ഗു​രു​വാ​യൂ​ർ, കൊ​ട്ടി​യൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ തി​രു​പ്പ​തി മോ​ഡ​ൽ വി​ക​സ​നം ന​ട​പ്പാ​ക്കി ദേ​ശീ​യ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ങ്ങ​ളാ​ക്കി​മാ​റ്റാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും, തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​നെ കോ​ൺ​സ്റ്റി​റ്റ്യു​വ​ന്‍റ് കോ​ള​ജ് ഓ​ഫ് യൂ​ണി​വേ​ഴ്സി​റ്റി പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തും. ഇ​തി​ലൂ​ടെ സാ​ങ്കേ​തി​ക പ​രി​ജ്ഞാ​ന​മു​ള്ള യു​വ​ജ​ന​ങ്ങ​ളു​ടെ സേ​വ​നം സം​സ്ഥാ​ന​ത്തി​നു​ത​ന്നെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും തൊ​ഴി​ൽ​തേ​ടി​യു​ള്ള കു​ടി​യേ​റ്റം ത​ട​യാ​നും സാ​ധി​ക്കും.

വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളു​ടെ ല​ഘൂ​ക​ര​ണം, കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കു തു​ക വ​ക​യി​രു​ത്തി​യ​ത്, ചെ​റു​കി​ട വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾ​ക്കു​ള്ള സ​ഹാ​യം, പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ൽ മേ​ഖ​ല​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന പ്ര​ഖ്യാ​പ​ന​ങ്ങ​ൾ, പൊ​തു​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തി​നു​ള്ള സ​ഹാ​യ​ങ്ങ​ൾ, ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പേ​രി​ല​ള്ള ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ്, പ്രി​യ​ദ​ര്‍​ശി​നി പ​ദ്ധ​തി, ജെ​ൻ​സി​ക​ള്‍​ക്കാ​യി സ്റ്റാ​ര്‍​ട്ട് അ​പ്, തീ​ര​ദേ​ശ​വാ​സി​ക​ൾ​ക്കു പ​ട്ട​യം, വ​നി​താ​ക്ഷേ​മം, ടൂ​റി​സം വി​ക​സ​ന പ്ര​ഖ്യാ​പ​ന​ങ്ങ​ൾ, പ്ര​വാ​സി ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ട്ര​സ്റ്റ് ഫ​ണ്ട്, മ​ണ്ണെ​ണ്ണ സ​ബ്സി​ഡി, പെ​ൻ​ഷ​ൻ പ​ദ്ധ​തി പ​രി​ഷ്ക​ര​ണം, സ്വ​കാ​ര്യ ബ​സു​ക​ളു​ടെ ത്രൈ​മാ​സ നി​കു​തി ഇ​ള​വ്, എ​സ്‌​സി- എ​സ്ടി പ്ര​ത്യേ​ക ഭ​വ​ന പ​ദ്ധ​തി, മെ​ഡി​സെ​പ് പ​രി​ഷ്ക​ര​ണം, മ​ക​ൾ​ക്കൊ​പ്പം പ​ദ്ധ​തി, തൂ​ഫാ​ൻ പ​ദ്ധ​തി, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ, ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ച്ചു​കൊ​ണ്ടു​ള്ള ഗോ​ൾ​ഡ​ൻ ഹ​വ​ർ പ്രോ​ജ​ക്ട്, ഗേ​ൾ​സ് ഫ്ര​ണ്ട്‌​ലി കാ​ന്പ​സു​ക​ൾ തു​ട​ങ്ങി​യ പൊ​തു​വാ​യ പ്ര​ഖ്യാ​പ​ന​ങ്ങ​ളു​ടെ ഗു​ണ​ങ്ങ​ളും തേ​ടി​യെ​ത്തു​ന്ന​തോ​ടെ ബ​ജ​റ്റി​ൽ ജി​ല്ല​യ്ക്കു നേ​ട്ട​ക്ക​ണ​ക്കാ​ണ്.

 

ബ​ജ​റ്റി​ൽ തൃ​ശൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​നു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ൾ

സെ​ന്‍റ് തോ​മ​സ് കോ​ള​ജ് റോ​ഡ്‌-​കി​ഴ​ക്കും​പാ​ട്ടു​ക​ര പി​ഡ​ബ്ല്യൂ​ഡി റോ​ഡ് വി​ക​സ​നം (അ​ട​ങ്ക​ൽ തു​ക 50 കോ​ടി)

അ​ശ്വി​നി- പാ​ട്ടു​രാ​യ്ക്ക​ൽ- പൂ​ങ്കു​ന്നം ജം​ഗ്ഷ​നു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ഫ്ലൈ​ഓ​വ​ർ നി​ർ​മാ​ണം ഒ​ന്നാം​ഘ​ട്ടം (150 കോ​ടി)

മു​ണ്ടു​പാ​ലം ജം​ഗ്ഷ​ൻ സ​മ​ഗ്ര​വി​ക​സ​ന​ത്തി​നും ആ​ധു​നി​ക ട്രാ​ഫി​ക് സി​ഗ്ന​ലിം​ഗ് സം​വി​ധാ​നം ന​ട​പ്പാ​ക്കാ​നും (അ​ഞ്ചു​കോ​ടി)

തൃ​ശൂ​ർ- മ​ണ്ണു​ത്തി മോ​ഡ​ൽ റോ​ഡ്‌ നി​ർ​മാ​ണം (ഒ​ന്നാം​ഘ​ട്ടം അ​ട​ങ്ക​ൽ തു​ക പ​ത്തു​കോ​ടി)

തൃ​ശൂ​ർ മൃ​ഗ​ശാ​ല പു​ത്തൂ​രി​ലേ​ക്കു മാ​റ്റി​യ​സാ​ഹ​ച​ര്യ​ത്തി​ൽ, പ​ഴ​യ മൃ​ഗ​ശാ​ല പു​തി​യ കോ​ൺ​ക്രീ​റ്റ് നി​ർ​മാ​ണ​ങ്ങ​ളി​ല്ലാ​തെ​യും നി​ല​വി​ലു​ള്ള മ​ര​ങ്ങ​ൾ മു​റി​ക്കാ​തെ​യും ബോ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നും പാ​ർ​ക്കു​മാ​യി സം​ര​ക്ഷി​ക്കാ​നു​ള്ള പ​ദ്ധ​തി (20 കോ​ടി)

പൂ​ങ്കു​ന്നം ജം​ഗ്ഷ​ൻ സ​മ​ഗ്ര വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്‌ (അ​ഞ്ചു​കോ​ടി)

പു​ല്ല​ഴി​യി​ൽ​നി​ന്നു വെ​ങ്കി​ട​ങ്ങി​ലേ​ക്കു​ള്ള റോ​ഡ് ടാ​ർ ചെ​യ്യാ​നും മ​റ്റു ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മു​ള്ള പ​ദ്ധ​തി (അ​ഞ്ചു​കോ​ടി)

തൃ​ശൂ​രി​ന്‍റെ ഭാ​വി ഗ​താ​ഗ​ത വി​ക​സ​ന​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ പു​ഴ​യ്ക്ക​ൽ മൊ​ബി​ലി​റ്റി ഹ​ബ് യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ പ​ദ്ധ​തി (20 കോ​ടി)

തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ട് നി​വാ​ര​ണ​ത്തി​നു​ള്ള പ്ര​ത്യേ​ക പ​ദ്ധ​തി (പ​ത്തു​കോ​ടി)

വ​ടൂ​ക്ക​ര റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം നി​ർ​മി​ക്കാ​ൻ (15 കോ​ടി)

തൃ​ശൂ​രി​ന്‍റെ പ്ര​ധാ​ന വ്യാ​പാ​ര- ഗ​താ​ഗ​ത കേ​ന്ദ്ര​മാ​യ എം​ജി റോ​ഡ് ന​വീ​ക​ര​ണം, റോ​ഡ് വീ​തി വ​ർ​ധി​പ്പി​ക്ക​ൽ, ആ​ധു​നി​ക ന​ട​പ്പാ​ത​ക​ൾ, ഡ്രെ​യി​നേ​ജ് സം​വി​ധാ​നം, തെ​രു​വു​വി​ള​ക്കു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി സ​മ​ഗ്ര വി​ക​സ​നം (15 കോ​ടി)

തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നു ശാ​ശ്വ​ത പ​രി​ഹാ​ര​ത്തി​നും വാ​ഹ​ന ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​നും പ​ടി​ഞ്ഞാ​റെ​കോ​ട്ട ഫ്ലൈ​ഓ​വ​ർ നി​ർ​മി​ക്കാ​നു​ള്ള പ്ര​ത്യേ​ക പ​ദ്ധ​തി (60 കോ​ടി)

തൃ​ശൂ​ർ- അ​യ്യ​ന്തോ​ൾ- പു​ഴ​യ്ക്ക​ൽ മോ​ഡ​ൽ റോ​ഡ്‌ നാ​ലാം​ഘ​ട്ടം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ (ഒ​രു​കോ​ടി)
ഈ ​പ​ദ്ധ​തി​ക​ൾ കൂ​ടാ​തെ മു​ൻ എം​എ​ൽ​എ​യു​ടെ കാ​ല​യ​ള​വി​ൽ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച മു​ഴു​വ​ൻ പ​ദ്ധ​തി​ക​ളും തു​ട​രു​മെ​ന്നും രാ​ജ​ൻ ജെ.​പ​ല്ല​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.

District News

ദീപിക ശബ്ദമില്ലാത്തവരുടെ ശബ്ദം: മാര്‍ പോളി കണ്ണൂക്കാടന്‍

ഇ​രി​ങ്ങാ​ല​ക്കു​ട: സ​മൂ​ഹ​ത്തി​ല്‍ പാ​ര്‍​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ​യും ക​ര്‍​ഷ​ക​രു​ടെ​യും സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ​യും പ്ര​ശ്‌​ന​ങ്ങ​ള്‍ പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​രി​ക​വ​ഴി ശ​ബ്ദ​മി​ല്ലാ​ത്ത​വ​രു​ടെ ശ​ബ്ദ​മാ​യി മാ​റി​യ പ​ത്ര​മു​ത്ത​ശി​യാ​ണ് ദീ​പി​ക​യെ​ന്ന് ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ പ​റ​ഞ്ഞു. ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി​യു​ടെ രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് മേ​രീ​സ് ഹൈ​സ്‌​കൂ​ളി​ല്‍ നി​ര്‍​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡി​ജി​റ്റ​ല്‍ കാ​ല​ഘ​ട്ട​ത്തി​ലും ആ​ധി​കാ​രി​ക​വും വി​ശ്വാ​സ്യ​ത​യു​ള്ള​തു​മാ​യ വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കാ​ന്‍ ദി​ന​പ​ത്ര വാ​യ​ന​യ്ക്ക് ഇ​ന്നും വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി പി.​ബി. ഡേ​വി​ഡി​ന് ദീ​പി​ക ദി​ന​പ​ത്ര​ത്തി​ന്‍റെ കോ​പ്പി കൈ​മാ​റി​ക്കൊ​ണ്ടാ​ണ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച​ത്.

സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ഡോ. ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. വി​ല്‍​സ​ണ്‍ ഈ​ര​ത്ത​റ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ദീ​പി​ക എ​ഡി​റ്റോ​റി​യ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ ഫാ. ​റി​ന്‍റോ പ​യ്യ​പ്പി​ള്ളി ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സ്‌​കൂ​ള്‍ ലീ​ഡ​ര്‍ എം.​ജെ. ദേ​വ​സൂ​ര്യ വാ​യ​ന​ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. എം​പി​ടി​എ അം​ഗം അ​നു ജോ​ണ്‍, ഡി​എ​ഫ്‌​സി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് വാ​സു​പു​ര​ത്തു​കാ​ര​ന്‍, ക​ത്തീ​ഡ്ര​ല്‍ ട്ര​സ്റ്റി തോ​മ​സ് തൊ​ക​ല​ത്ത് എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ച്ചു.

ഹെ​ഡ്മി​സ്ട്ര​സ് റീ​ജ ജോ​സ് സ്വാ​ഗ​ത​വും സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ്് കെ.​പി. ലി​റ്റി ന​ന്ദി​യും പ​റ​ഞ്ഞു. ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ല്‍, പ​ള്ളി​പ്പാ​ട്ട് ചെ​മ്പ​ന്‍ ഡേ​വി​സ് എ​ന്നി​വ​രാ​ണ് സ്‌​കൂ​ളി​ലേ​ക്ക് പ​ത്രം സ്‌​പോ​ണ്‍​സ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

District News

ബ​ജ​റ്റ്: ജീ​വ​ന​ക്കാ​രും അ​ധ്യാ​പ​ക​രും പ്ര​തി​ഷേ​ധി​ച്ചു

തൃ​ശൂ​ർ: ബ​ജ​റ്റി​ൽ ജീ​വ​ന​ക്കാ​രെ​യും അ​ധ്യാ​പ​ക​രെ​യും പൂ​ർ​ണ​മാ​യും അ​വ​ഗ​ണി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് എ​ഫ്എ​സ്ഇ​ടി​ഒ.

2024 ൽ ​പ്രാ​ബ​ല്യ​ത്തി​ൽ ല​ഭ്യ​മാ​കേ​ണ്ട ശ​മ്പ​ള​പ​രി​ഷ്ക​ര​ണം, അ​ഷ്വേ​ർ​ഡ് പെ​ൻ​ഷ​ൻ, ലീ​വ് സ​റ​ണ്ട​ർ തു​ട​ങ്ങി ഉ​ട​നെ ത​ന്നെ ല​ഭ്യ​മാ​കേ​ണ്ട​തും തു​ട​ർ​ന​ട​പ​ടി കൈ​ക്കൊ​ള്ളേ​ണ്ട​തു​മാ​യ വി​ഷ​യ​ങ്ങ​ളി​ലെ​ല്ലാം ജീ​വ​ന​ക്കാ​രെ വ​ഞ്ചി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് സ​ർ​ക്കാ​ർ ബ​ജ​റ്റി​ലൂ​ടെ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​സ്ഥാ​ന ജീ​വ​ന​ക്കാ​രും അ​ധ്യാ​പ​ക​രും ജി​ല്ലാ താ​ലൂ​ക്ക് കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​ക​ട​നം ന​ട​ത്തി.

ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ പ്ര​ക​ട​ന​ത്തി​നു​ശേ​ഷം ന​ട​ന്ന യോ​ഗം എ​ഫ്എ​സ്ഇ​ടി​ഒ ജി​ല്ലാ സെ​ക്ര​ട്ട​റി ഇ. ​ന​ന്ദ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഫ്എ​സ്ഇ​ടി​ഒ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ ഇ​ഗ്നേ​ഷ്യ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്കി​ൽ എ​ൻ​ജി​ഒ യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ബി. ഹ​രി​ലാ​ൽ, ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ ​എ​ൻ​ജി​ഒ യൂ​ണി​യ​ൻ ജി​ല്ലാ ട്ര​ഷ​റ​ർ പി. ​രാ​ജേ​ഷ്, ചാ​വ​ക്കാ​ട് എ​ൻ​ജി​ഒ യൂ​ണി​യ​ൻ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​വി​മോ​ദ്, ചാ​ല​ക്കു​ടി​യി​ൽ എ​ൻ​ജി​ഒ യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം കെ.​എം. മ​ഞ്ചേ​ഷ്, വ​ട​ക്കാ​ഞ്ചേ​രി​യി​ൽ എ​ൻ​ജി​ഒ യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ടി.​വി. സു​നി​ൽ എ​ന്നി​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

District News

കെ​വി​വി​ഇ​എ​സ് ഹോം ​ഫോ​ർ എ​വ​രി​വ​ണ്‍ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം 29ന്

​തൃ​ശൂ​ർ: ജി​ല്ല​യി​ലെ 13 നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലും വീ​ടി​ല്ലാ​ത്ത ഓ​രോ കു​ടും​ബ​ത്തി​ന് വീ​ട് നി​ർ​മി​ച്ചു ന​ൽ​കാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി തൃ​ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി. സ്വ​ന്ത​മാ​യി കു​റ​ഞ്ഞ​ത് മൂ​ന്നു സെ​ന്‍റ് സ്ഥ​ല​മെ​ങ്കി​ലും ഉ​ള്ള​വ​രെ​യാ​ണു പ​ദ്ധ​തി​യി​ലേ​ക്കു പ​രി​ഗ​ണി​ക്കു​ക. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 13 വീ​ടു​ക​ൾ നി​ർ​മി​ച്ചു​ന​ൽ​കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

സ​മി​തി ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പും ‘ഹോം ഫോ​ർ എ​വ​രി​വ​ണ്‍’ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും 29നു ​രാ​വി​ലെ 9.30നു ​ഡി​ബി​സി​എ​ൽ​സി ഹാ​ളി​ൽ ന​ട​ക്കും. തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ചേ​രു​ന്ന പൊ​തു​യോ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജു അ​പ്സ​ര ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ല പ്ര​സി​ഡ​ന്‍റ് കെ.​വി. അ​ബ്ദു​ൾ ഹ​മീ​ദ് അ​ധ്യ​ക്ഷ​നാ​കും. ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​പ്പു ഹാ​ജി മു​ഖ്യ​വ​ര​ണാ​ധി​കാ​രി​യാ​കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ല പ്ര​സി​ഡ​ന്‍റ് കെ.​വി. അ​ബ്ദു​ൾ ഹ​മീ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​ആ​ർ. വി​നോ​ദ്കു​മാ​ർ, ട്ര​ഷ​റ​ർ ജോ​യ് മൂ​ത്തേ​ട​ൻ, സെ​ക്ര​ട്ട​റി വി.​ടി. ജോ​ർ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up